‘സഞ്ജു ഗ്രേറ്റ്‌ ക്യാപ്റ്റൻ’ : രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനെ വാനോളം പുകഴ്ത്തി യൂസഫ് പത്താൻ |Sanju Samson

2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും ശക്തരായ ടീമുകളിൽ ഒന്നായിരുന്നു ഗുജറാത്ത് ടൈറ്റൻസ്. എന്നാൽ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ ഗുജറാത്തിനെ കെട്ടുകെട്ടിക്കാൻ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസിന് സാധിച്ചു. ഇതോടെ വമ്പൻ പ്രതീക്ഷകളാണ് രാജസ്ഥാന് വന്നു ചേർന്നിരിക്കുന്നത്. 2022ലെ ഐപിഎല്ലിന്റെ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനോട് ആയിരുന്നു സഞ്ജുവിന്റെ പട പരാജയം ഏറ്റുവാങ്ങിയത്.

അതിനുള്ള മറുപടിയാണ് 2023ലെ ആദ്യ ലീഗ് മത്സരത്തിൽ ഗുജറാത്തിന് നൽകിയത്. ഇതോടെ 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ 5 മത്സരങ്ങളിൽ 4 എണ്ണത്തിലും വിജയം കാണാൻ രാജസ്ഥാന് സാധിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ സഞ്ജു സാംസനെ പ്രശംസിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് മുൻ രാജസ്ഥാൻ താരം യൂസഫ് പത്താൻ .

രാജസ്ഥാനായി മികച്ച പ്രകടനമാണ് സഞ്ജു സാംസന്റെ നേതൃത്വത്തിൽ ടീം അംഗങ്ങൾ പുറത്തെടുക്കുന്നത് എന്നാണ് യൂസഫ് പത്താൻ പറയുന്നത്. ഇത്തവണത്തെ ഐപിഎല്ലിൽ ജേതാക്കളാവാൻ വളരെ സാധ്യതയുള്ള ടീമായി സഞ്ജു സാംസന്റെ രാജസ്ഥാൻ മാറിയിട്ടുണ്ട് എന്നും പത്താൻ പറഞ്ഞു. “ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് രാജസ്ഥാൻ റോയൽസാണ്. അവരുടെ ബാറ്റിംഗ് മാസ്മരികം തന്നെയാണ്. മാത്രമല്ല നിലവാരമുള്ള ഒരുപാട് ബോളർമാരും രാജസ്ഥാനുണ്ട്. ഇവരെയൊക്കെയും മികച്ച രീതിയിൽ നയിക്കാൻ സാധിക്കുന്ന ഒരു ഗ്രേറ്റ് നായകനാണ് സഞ്ജു സാംസൺ.”- യൂസഫ് പത്താൻ പറഞ്ഞു.

ഇതുവരെ 2023 ഐപിഎല്ലിൽ മികച്ച പ്രകടനങ്ങളാണ് രാജസ്ഥാൻ റോയൽസും സഞ്ജുവും പുറത്തെടുത്തിട്ടുള്ളത്. ആദ്യ രണ്ടു മത്സരങ്ങളിലും സഞ്ജു സാംസൺ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിരുന്നു. എന്നാൽ പിന്നീടുള്ള രണ്ടു മത്സരങ്ങളിലും സഞ്ജുവിന് പൂജ്യനായി മടങ്ങേണ്ടി വന്നു. ശേഷം മികച്ച ഒരു തിരിച്ചുവരവ് തന്നെയാണ് ഗുജറാത്തിനെതിരായ മത്സരത്തിൽ സഞ്ജു നടത്തിയത്. മത്സരത്തിൽ 29 പന്തുകളിൽ നിന്ന് തന്റെ അർദ്ധ സെഞ്ച്വറി പൂർത്തീകരിക്കാൻ സഞ്ജുവിന് സാധിച്ചു.

മത്സരത്തിൽ 32 പന്തുകളിൽ നിന്ന് 60 റൺസായിരുന്നു സഞ്ജു നേടിയത്. ഇന്നിങ്സിൽ 3 ബൗണ്ടറികളും 6 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. രാജസ്ഥാൻ അങ്ങേയറ്റം തകർന്ന സമയത്താണ് സഞ്ജു ക്രീസിൽ എത്തിയത് ശേഷം ടീമിനായി മികവാർന്ന പ്രകടനം മലയാളി താരം പുറത്തെടുക്കുകയുണ്ടായി. ഇതോടെ ഒരു വമ്പൻ വിജയം തന്നെയാണ് രാജസ്ഥാൻ മത്സരത്തിൽ നേടിയത്.

3.4/5 - (21 votes)