IPL 2022 | “രാജസ്ഥാൻ റോയൽസിനെ രണ്ടാം ഐപിഎൽ കിരീടത്തിലേക്ക് നയിക്കാൻ സഞ്ജു സാംസണിനാകുമോ?”

ആധുനിക ക്രിക്കറ്റിൽ നിങ്ങൾ കണ്ടേക്കാവുന്ന ഏറ്റവും സാങ്കേതികമായി മികച്ച ബാറ്റർമാരിൽ ഒരാളാണ് സഞ്ജു സാംസൺ. കേരളത്തിൽ നിന്നുള്ള വിക്കറ്റ് കീപ്പർ ബാറ്റർ പന്തിന്റെ ക്ലീൻ സ്‌ട്രൈക്കറായും ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ സാഹചര്യങ്ങളുമായി നന്നായി പൊരുത്തപ്പെടാനും സാധിക്കുന്ന താരവുമാണ്. സഞ്ജു സാംസണിന്റെ ബാറ്റിംഗ് നോക്കുമ്പോൾ കടുത്ത സാഹചര്യങ്ങൾക്കിടയിലും ക്രീസിൽ സുഖമായി നിൽക്കുന്ന യുവതാരം എത്ര ശാന്തനാണെന്ന് കാണാം. സാംസൺ മൈതാനത്ത് വികാരങ്ങൾ അപൂർവ്വമായി മാത്രമേ കാണിക്കാറുള്ളൂ എന്നതിനാൽ അദ്ദേഹം ചിലപ്പോൾ എംഎസ് ധോണിയെ ഓർമ്മിപ്പിക്കാറുണ്ട്.

വലംകൈയ്യൻ ബാറ്റർ തന്റെ ക്രിക്കറ്റ് ജീവിതം ഡൽഹിയിൽ ആരംഭിച്ചു, അത് പലരും അറിഞ്ഞിരിക്കില്ല. എന്നിരുന്നാലും കൗമാരത്തിന്റെ തുടക്കത്തിൽ സഞ്ജു സാംസൺ കേരളത്തിലേക്ക് മാറുകയും തന്റെ സംസ്ഥാനത്ത് കളിക്കുകയും ചെയ്തു.ജൂനിയർ ലെവൽ ക്രിക്കറ്റിൽ യുവ ബാറ്റർ റൺസ് സ്കോർ ചെയ്യാൻ തുടങ്ങി.ഇത് ഒടുവിൽ 2011 ൽ കേരളത്തിനായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിക്കാനുള്ള അവസരത്തിലേക്ക് നയിച്ചു.തന്റെ ലിസ്റ്റ് എ കരിയറിൽ സഞ്ജു സാംസൺ കേരളത്തിനായി 102 മത്സരങ്ങൾ കളിച്ചു, 30 ശരാശരിയോടെ 2,610 റൺസും ഉയർന്ന സ്‌കോറായ 212 ഉം സ്‌കോർ ചെയ്തു. തന്റെ സംസ്ഥാനത്തിനായി 55 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്, കൂടാതെ 37.64 ശരാശരിയിൽ 3,162 റൺസ് നേടിയിട്ടുണ്ട് 211 ആണ് ഉയർന്ന സ്കോർ.

കേരളത്തിൽ നിന്നുള്ള ഈ യുവ ബാറ്റർക്ക് വേണ്ടി പല ഐപിഎൽ ഫ്രാഞ്ചൈസികളും ശ്രമം നടത്തി.ഒടുവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ 2013 ലെ ലേലത്തിൽ 10 ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സഞ്ജുവിനെ തെരഞ്ഞെടുത്തു.ടൂർണമെന്റിൽ 11 മത്സരങ്ങളിൽ നിന്ന് 25.75 ശരാശരിയിൽ 206 റൺസ് നേടിയ യുവ വിക്കറ്റ് കീപ്പർ ബാറ്റർ രാജസ്ഥാൻ റോയൽസിനായി മികച്ച വാങ്ങലാണെന്ന് തെളിയിച്ചു. അടുത്ത വർഷം നിരവധി ടീമുകൾ സഞ്ജു സാംസണിന്റെ പിന്നാലെ പോയതിനാൽ താരത്തിന്റെ വില കുതിച്ചുയർന്നു, എന്നാൽ വീണ്ടും രാജസ്ഥാൻ റോയൽസിന് 4 കോടി രൂപയ്ക്ക് അദ്ദേഹത്തെ തിരികെ വാങ്ങാൻ കഴിഞ്ഞു, ഇത് ഇരുപത് വയസ്സുള്ള ക്രിക്കറ്റ് താരത്തിന് അവിശ്വസനീയമായിരുന്നു.2014ൽ രാജസ്ഥാന് വേണ്ടി 13 മത്സരങ്ങൾ കളിച്ച അദ്ദേഹം 26.07 ശരാശരിയിൽ 339 റൺസ് നേടി.

2015-ൽ വിക്കറ്റ് കീപ്പർ ബാറ്റർക്ക് കഴിഞ്ഞ രണ്ട് സീസണുകളിലേതുപോലെ അതികം തിളങ്ങാൻ സാധിച്ചില്ല.14 മത്സരങ്ങളിൽ നിന്ന് 204 റൺസ് മാത്രമാണ് നേടിയത്. ഇതേത്തുടർന്ന് സഞ്ജു സാംസൺ 4.2 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് എന്നറിയപ്പെടുന്ന ഡൽഹി ഡെയർഡെവിൾസിലേക്ക് മാറി. 2016 സീസണിൽ ഡൽഹി ടീമിനൊപ്പം കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല.പക്ഷേ 2017 സീസണിൽ അദ്ദേഹം മികച്ച പ്രകടനം നടത്തി ഡൽഹിയുടെ ഏറ്റവും മികച്ച റൺ സ്‌കോററായിരുന്നു. ഡൽഹി ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി സഞ്ജുവിനെ നിലനിർത്തിയില്ല വീണ്ടും ലേല പട്ടികയിൽ തിരിച്ചെത്തി. അവിടെ രാജസ്ഥാൻ റോയൽസ് അവനെ 8 കോടി രൂപയ്ക്ക് വാങ്ങി. ഇത് സഞ്ജുവിന് ലഭിച്ചതിൽ വച്ച് ഏറ്റവും ഉയർന്ന തുകയാണ് .

സഞ്ജു സാംസണുമായി ദീർഘകാല ബന്ധം രാജസ്ഥാൻ റോയൽസ് ആഗ്രഹിച്ചു.സഞ്ജു സാംസൺ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും തന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തതയുള്ളതായി കാണപ്പെടുകയും ചെയ്തു. 2018-ൽ ആദ്യമായി 400-ലധികം റൺസ് നേടിയ സാംസൺ സീസണിൽ മികച്ച പ്രകടനം നടത്തി, എന്തുകൊണ്ടാണ് തന്നെ ഇത്രയും വലിയ വിലയ്ക്ക് വാങ്ങിയതെന്ന് തെളിയിച്ചു കൊടുത്തു .അതിനുശേഷം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ടീമിന്റെ അവിഭാജ്യ ഘടകമാണ്.ജോസ് ബട്ട്‌ലർ, ബെൻ സ്‌റ്റോക്‌സ് തുടങ്ങിയ പ്രമുഖർ തനിക്കു ചുറ്റും ഉള്ളപ്പോൾ പോലും സഞ്ജുവിന് ഇപ്പോഴും തന്റെ സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞു. അദ്ദേഹത്തിന് മൂന്ന് ഐപിഎൽ സെഞ്ച്വറികളുണ്ട് അതിൽ രണ്ടെണ്ണം രാജസ്ഥാൻ റോയൽസിനായി കളിക്കുമ്പോൾ വന്നതാണ്.

2021 ജനുവരിയിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ സഞ്ജു സാംസണെ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. ജോസ് ബട്ട്‌ലർ, ബെൻ സ്‌റ്റോക്‌സ് തുടങ്ങിയ കളിക്കാരെ ഒഴിവാക്കി ഫ്രാഞ്ചൈസി അദ്ദേഹത്തെ തിരഞ്ഞെടുത്തത് പലരെയും അത്ഭുതപ്പെടുത്തി. എന്നിരുന്നാലും ധീരമായ തീരുമാനത്തെ നിരവധി ക്രിക്കറ്റ് വിദഗ്ധർ പ്രശംസിച്ചു, കാരണം സഞ്ജു സാംസണിന് RR-ന്റെ നായകനായി മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് അവർക്ക് തോന്നി.

2021-ൽ രാജസ്ഥാൻ റോയൽസിന് അവരുടെ പുതിയ നായകന്റെ കീഴിൽ കളിക്കാനിറങ്ങി. ടൂർണമെന്റിനിടെ 9 മത്സരങ്ങൾ തോറ്റതിനാൽ അവർക്ക് ഏറ്റവും മോശം സീസണുകളിലൊന്നായിരുന്നു. ഏഴാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്.ഈ വർഷം സഞ്ജു സാംസൺ ഒരു നേതാവെന്ന നിലയിൽ കൂടുതൽ ആത്മവിശ്വാസത്തോടെ കാണപ്പെടുന്നതിനാൽ കഥ വ്യത്യസ്തമാണെന്ന് തോന്നുന്നു, ഇതുവരെ അദ്ദേഹത്തിന്റെ ടീം മികച്ച പ്രകടനം കാഴ്ചവച്ചു. ഐപിഎൽ 2022 ൽ രാജസ്ഥാൻ റോയൽസ് ആധിപത്യം പുലർത്തുന്നു.മെഗാ ലേല വേളയിൽ, രാജസ്ഥാൻ റോയൽസിന് ഒരു മികച്ച ടീമിനെ ഒരുമിച്ച് കൊണ്ടുവരാൻ കഴിഞ്ഞു. അത് ഗ്രൗണ്ടിൽ കാണിക്കാനും അവർക്ക് കഴിഞ്ഞു.

ബാറ്റ് കൊണ്ട് ജോസ് ബട്ട്‌ലറും പന്തിൽ യുസ്വേന്ദ്ര ചാഹലും ഇതുവരെ മികച്ച പ്രകടനം കാഴ്ചവച്ചു. സഞ്ജു സാംസണും ക്യാപ്റ്റനെന്ന നിലയിൽ ആത്മവിശ്വാസത്തോടെ മുന്നിൽ നിന്ന് നയിച്ചു. തന്റെ ടീമിനെ മാച്ച് വിന്നിംഗ് ടോട്ടലിലെത്തിക്കാൻ അദ്ദേഹം ഇതുവരെ ചില നിർണായക ഇന്നിങ്‌സുകൾ കളിച്ചിട്ടുണ്ട്.സഞ്ജു സാംസൺ ഒരു ക്യാപ്റ്റൻ എന്ന നിലയിൽ വളരെ ആത്മവിശ്വാസത്തോടെയാണ് കാണപ്പെടുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സഞ്ജുവിന് എല്ലായ്‌പ്പോഴും ഒരു പ്ലാൻ ഉണ്ടെന്ന് തോന്നുന്നു, സമ്മർദ്ദത്തിലായിരിക്കുമ്പോൾ അയാൾ അസ്വസ്ഥനാകില്ല. തന്റെ വികാരങ്ങളെ നിയന്ത്രിക്കുകയും ബൗളർമാരെ തിരഞ്ഞെടുക്കുകയും അവർക്ക് അനുയോജ്യമായ ഫീൽഡ് സജ്ജമാക്കുകയും ചെയ്തുകൊണ്ട് തന്റെ പദ്ധതികൾ നടപ്പിലാക്കുന്നു.

ഈ വർഷം സഞ്ജു സാംസണിന്റെ കീഴിലുള്ള രാജസ്ഥാൻ റോയൽസ് ഒരു ദൗത്യത്തിലാണെന്ന് തോന്നുന്നു. വീണ്ടു ഐഎപിഎൽ കിരീടം നേടണയുള്ള ഒരുക്കത്തിലാണ്. തങ്ങൾക്ക് ആദ്യ കിരീടം നേടിക്കൊടുത്ത ഇതിഹാസ സ്പിന്നർ ഷെയിൻ വോണിന് ആദരാഞ്ജലിയായി അർപ്പിക്കാനുള്ള ശ്രമത്തിലാണ് സഞ്ജുവും റോയൽസും.