മാസ്സും ക്ലാസും ഒത്തുചേർന്ന ഇന്നിഗ്‌സുമായി സഞ്ജു സാംസൺ , തോൽവിയിലും സൂപ്പർ സ്റ്റാറായി സഞ്ജു 

സൗത്താഫ്രിക്ക ഏകദിന ക്രിക്കറ്റ്‌ പരമ്പരക്ക് അത്യന്തം സസ്പെൻസ് നിറഞ്ഞ തുടക്കം. മഴ കാരണം മണിക്കൂറുകൾ വൈകി ആരംഭം കുറിച്ച മാച്ചിൽ 9 RUNS ജയമാണ് സൗത്താഫ്രിക്ക നേടിയത്. ഒരുവേള തോൽവി മുന്നിൽ കണ്ട ഇന്ത്യൻ ടീമിനെ ചരിത്ര എത്തിച്ചില്ല എങ്കിലും കയ്യടികൾ നേടിയത് മലയാളി താരമായ സഞ്ജു സാംസൺ സ്പെഷ്യൽ ഇന്നിങ്സ്.

ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച സൗത്താഫ്രിക്കൻ ബാറ്റിംഗിനെ മുന്നോട്ട് നയിച്ചത് ഡേവിഡ് മില്ലർ വെടികെട്ട് തന്നെ.തുടക്കത്തിൽ വിക്കെറ്റ് നഷ്ടമായി അൽപ്പം സമ്മർദ്ദത്തിലായ സൗത്താഫ്രിക്കയെ 40 ഓവർ മാച്ചിൽ 249 റൺസ് എന്നുള്ള ടോട്ടലിലേക്ക് എത്തിച്ചത് ഡീകൊക്ക് (48 റൺസ് ) ക്ലാസൻ (74 റൺസ് ),മില്ലർ (75 റൺസ് ) എന്നിവർ ബാറ്റിംഗ് തന്നെ.ഇന്ത്യക്കായി താക്കൂർ രണ്ട് വിക്കെറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് പക്ഷെ ലഭിച്ചത് ഷോക്കിങ് തുടക്കം. ധവാൻ (4 റൺസ് ), ഗിൽ (3 റൺസ് ), ഗെയ്ക്ഗ്വദ് (19 റൺസ് ) എന്നിവരെ നഷ്ടമായ ഇന്ത്യക്ക് പിന്നെ കരുത്തായി മാറിയത് ശ്രേയസ് അയ്യർ ഇന്നിങ്സ്. അഞ്ചാം വിക്കറ്റിൽ സഞ്ജു സാംസൺ : ശ്രേയസ് അയ്യർ കൂട്ടുകെട്ട് ഇന്ത്യക്ക് തകർച്ചയിൽ നിന്നും രക്ഷ നൽകി.

37 ബോളിൽ 8 ഫോർ അടക്കം ശ്രേയസ് അയ്യർ 50 റൺസ് നേടിയപ്പോൾ സഞ്ജു സാംസൺ വെറും 63 ബോളിൽ 9 ഫോറും 3 സിക്സ് അടക്കം 86 റൺസ് നേടി.31 ബോളിൽ 33 റൺസ് 5 ഫോർ അടക്കം നേടി താക്കൂർ ശ്രദ്ധേയമായ പോരാട്ടം കാഴ്ചവെച്ചു.സഞ്ജു സാംസൺ ഒരിക്കൽ കൂടി തെളിയിച്ചു താൻ എന്തുകൊണ്ട് സ്പെഷ്യൽ താരം എന്നത്.തുടക്കത്തിൽ തന്നെ ടോപ് ഓർഡർ വിക്കറ്റുകൾ നഷ്ടമായി വമ്പൻ തോൽവി മുന്നിൽ കണ്ട ഇന്ത്യയെ അവസാന ബോൾ വരെ പൊരുതി സഞ്ജു സാംസൺ കൊണ്ട് എത്തിച്ചത് ഒരു അഭിമാന നിമിഷം. അവസാന ഓവറിൽ 5 സിക്സ് നേടുമെന്ന് നമ്മൾ പ്രതീക്ഷിച്ചു. പക്ഷെ അയാൾക്ക് അവിടെ പിഴച്ചു എങ്കിലും സഞ്ജു നീയൊരു അഭിമാനമാണ് എന്നത് ഓരോ മലയാളികൾക്കും ഇന്നത്തെ മത്സരശേഷം എല്ലാ അഭിമാനത്തോടും പറയാം.

വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് കളിക്കാൻ ഇന്ത്യൻ സംഘം ഓസ്ട്രേലിയൻ മണ്ണിലേക്ക് പറക്കുമ്പോൾ അയാളെ ഒഴിവാക്കിയത് വലിയ ചർച്ചാ വിഷയമായി മാറി. പക്ഷെ എന്തുകൊണ്ട് സഞ്ജു സഞ്ജു എന്ന് ചോദിച്ചവർക്ക് ഈ ഇന്നിങ്സ് തന്നെ ധാരാളം. പലരും പറഞ്ഞു പഴകിയ ഒരു മാസ്സ് ഡയലോഗ് ഉണ്ട് അത് നമുക്ക് ഒരിക്കൽ കൂടി ഓർക്കാം.”ഫോം താൽക്കാലികമാണ് ക്ലാസ് ശാശ്വതമാണ്”

Rate this post