❝അയർലണ്ടിനെതിരെ സഞ്ജു സാംസണ് കളിക്കാൻ അവസരം ലഭിക്കില്ല❞ |Sanju Samson

ഈ മാസം നടക്കാനിരിക്കുന്ന അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു‌ സാംസണും ഇടം പിടിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഇക്കുറി മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ നിന്ന് തഴയപ്പെട്ട രാഹുൽ ത്രിപാതിക്കും സഞ്ജുവിനൊപ്പം ഹർദിക് പാണ്ട്യയുടെ നേതൃത്വത്തിലുള്ള ടീമിലേക്ക് വിളിവന്നത്.

എന്നാൽ അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയില്‍ സഞ്ജു സാംസണിന് അവസരം ലഭിക്കാൻ സാധ്യതയില്ലെന്നു മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. 17 അംഗ ടീമിലുണ്ടെങ്കിലും സഞ്ജു സാംസണും രാഹുൽ ത്രിപാഠിക്കും കളിക്കാൻ സാധിക്കുമെന്നു തോന്നുന്നില്ലെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.സഞ്ജു സാംസൺ, രാഹുൽ ത്രിപാഠി എന്നിവരേക്കാൾ ദീപക് ഹൂഡയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.

വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇല്ലാത്ത സാഹചര്യത്തിൽ നാലാം നമ്പരിൽ ആര് ഇറങ്ങുമെന്നതാണു പ്രധാനപ്പെട്ട ചോദ്യം. സഞ്ജു സാംസണ്‍, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി ഇവരിൽ ആര് കളിക്കും? മൂന്നാം നമ്പരിൽ സൂര്യകുമാർ യാദവുണ്ട്. ഓപ്പണർമാരായി ഇഷാൻ കിഷനും ഋതുരാജ് ഗെയ്‍ക്‌വാദും കളിക്കും. അങ്ങനെ നോക്കുകയാണെങ്കിൽ ദീപക് ഹൂഡയാണ് കളിക്കേണ്ടത്. ക്യാപ്റ്റൻ നാലാം നമ്പറിൽ ബാറ്റ് ചെയ്താൽ ഹൂഡ അഞ്ചാം നമ്പറിൽ കളിക്കും. അയര്ലണ്ടിനെതിരെയുള്ള രണ്ടു മത്സരങ്ങളിലും സഞ്ജു പുറത്തിരിക്കാൻ തന്നെയാണ് സാധ്യത.വെറും രണ്ട് ടി20 മത്സരങ്ങൾ മാത്രമേ അയർലൻഡ് പര്യടനത്തിലുള്ളൂ അത്കൊണ്ട് ടീമിൽ വലിയ മാറ്റങ്ങൾ നടത്താനുള്ള സമയം ഉണ്ടാവില്ല.

ഇന്ത്യൻ ടീമിൽ അവസരം നല്‍കിയപ്പോഴൊന്നും തിളങ്ങാന്‍ സഞ്ജുവിനായിട്ടില്ല. 13 ടി20 ഇന്ത്യക്കായി കളിച്ച അദ്ദേഹം 12 ഇന്നിങ്‌സില്‍ നിന്ന് നേടിയത് 174 റണ്‍സാണ്. 14.50 മാത്രമാണ് ശരാശരി.ഇക്കാരണം കൊണ്ട് ടീമിലുണ്ടെങ്കിലും പ്ലേയിങ് 11 സഞ്ജുവിന് സ്ഥാനം ലഭിക്കാന്‍ സാധ്യത കുറവാണ്.രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലാണ് ഇന്ത്യ അയർലൻഡിനെ നേരിടുക. ജൂൺ 28, 28 തീയതികളിൽ ഡബിൻ വില്ലേജ് ഗ്രൗണ്ടിലാണ് രണ്ട് ട്വന്റി20 മത്സരങ്ങൾ.

Rate this post