ഐതിഹാസിക നേട്ടത്തിലെത്താൻ സഞ്ജു സാംസണ് വേണ്ടത് 23 റൺസ് മാത്രം |Sanju Samson

ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഐ‌പി‌എൽ 2023 ലെ 66-ാം മത്സരത്തിൽ പഞ്ചാബ് കിംഗ്‌സും രാജസ്ഥാൻ റോയൽ‌സും ഏറ്റുമുട്ടും. ഇരു ടീമുകൾക്കും ഇത് ജീവൻ മരണ പോരാട്ടമാണ്.ശിഖർ ധവാൻ നയിക്കുന്ന PBKS ഉം സഞ്ജു സാംസണിന്റെ RR ഉം ഒരു വലിയ തിരിച്ചു വരവാണ് ലക്ഷ്യമിടുന്നത്.നിരാശാജനകമായ ഹോം തോൽവികൾക്ക് ശേഷം രണ്ട് ടീമുകളുടെയും പ്ലെ ഓഫ് പ്രതീക്ഷകൾ തുലാസിലായിരിക്കുകയാണ്.

നിർണായക മത്സരത്തിൽ പിബികെഎസ് ഡൽഹി ക്യാപിറ്റൽസിനോട് തോറ്റപ്പോൾ ആർആർ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് തോറ്റു.കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും രാജസ്ഥാൻ റോയൽസിനും എതിരെ തുടർച്ചയായി ജയിച്ചാണ് പിബികെഎസ് തങ്ങളുടെ സീസൺ ആരംഭിച്ചത്, എന്നാൽ കഴിഞ്ഞ 9 മത്സരങ്ങളിൽ 4 വിജയങ്ങളും 5 തോൽവികളും അവർ ഏറ്റുവാങ്ങി. അവസാന മത്സരങ്ങളിൽ തുടർച്ചയായ രണ്ട് തോൽവികൾ ഏറ്റുവാങ്ങുകയും ചെയ്തു.സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ വിജയത്തോടെയാണ് ആർആർ തങ്ങളുടെ സീസൺ തുറന്നത്, തുടർന്ന് പിബികെഎസിനോട് തോൽവി ഏറ്റുവാങ്ങി, എന്നാൽ തുടർച്ചയായ മൂന്ന് വിജയങ്ങളുമായി തിരിച്ചുവന്നു, കഴിഞ്ഞ 8 മത്സരങ്ങളിൽ 2 വിജയങ്ങൽ മാത്രമാണ് സഞ്ജുവിന്റെ ടീം നേടിയത്.

രണ്ട് ടീമുകളും 12 പോയിന്റിലാണ് പിബികെഎസുമായി താരതമ്യപ്പെടുത്തുമ്പോൾ ആർആർ മികച്ച നെറ്റ് റൺ റേറ്റ് (എൻആർആർ) നേടി ആറാം സ്ഥാനത്തെത്തി, റിവേഴ്സ് ഫിക്സച്ചറിൽ റോയൽസിനെ തോൽപ്പിച്ച പഞ്ചാബ് എട്ടാം സ്ഥാനത്താണ്.RR ക്യാപ്റ്റൻ സഞ്ജു സാംസണും PBKS നായകൻ ശിഖർ ധവാനും ഉൾപ്പെടെ നിരവധി കളിക്കാർക്ക് നാഴികക്കല്ലുകളിലേക്കോ റെക്കോർഡുകൾ തകർക്കുവാനോ സാധിക്കും.
20 കരിയറില്‍ 6000 റണ്‍സെന്ന നാഴികക്കല്ലിന് അരികിലാണ് സഞ്ജു. പഞ്ചാബ് കിങ്‌സിനെതിരേ ഇതു പൂര്‍ത്തിയാക്കാനായിരിക്കും മലയാളി താരത്തിന്റെ ശ്രമം. ടി20യില്‍ 6000 റണ്‍സിലെത്താൻ സഞ്ജുവിനു വേണ്ടത് 23 റണ്‍സ് മാത്രമാണ്.

ഈ നാഴിക്കല്ലിനൊപ്പം വലിയൊരു ഇന്നിങ്‌സ് കളിച്ച് റോയല്‍സിനു മികച്ച വിജയം സ്മ്മാനിക്കുകയായിരിക്കും സഞ്ജുവിന്റെ ലക്ഷ്യം.233 ഇന്നിങ്‌സുകളില്‍ നിന്നും സഞ്ജു അടിത്തെടുത്തത് 5977 റണ്‍സാണ്. ഇതില്‍ 3886 റണ്‍സും ഐപിഎല്ലില്‍ നിന്നാണ്. രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമുകള്‍ക്കായി 151 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചുകഴിഞ്ഞു.മൂന്നു സെഞ്ച്വറികളും 20 ഫിഫ്റ്റികളും ഐപിഎല്ലില്‍ സഞ്ജുവിന്റെ പേരിലുണ്ട്. രണ്ടെണ്ണം റോയല്‍സിനു വേണ്ടിയാണെങ്കില്‍ ഒന്ന് ഡല്‍ഹിക്കു വേണ്ടിയുമാണ്. ഇന്ത്യക്കു വേണ്ടി 17 ടി20കളില്‍ റോയൽസ് ക്യാപ്റ്റിൻ കളിച്ചിട്ടുണ്ട്.

കൂടാതെ ഭാനുക രാജപക്‌സെ (പഞ്ചാബ് കിംഗ്‌സ്) ടി20 ക്രിക്കറ്റിൽ 3000 റൺസിന് 10 റൺസ് അകലെയാണ്.ഐപിഎല്ലിൽ 750 ബൗണ്ടറികൾ നേടുന്ന ആദ്യ കളിക്കാരനാകാൻ ശിഖർ ധവാന് (പഞ്ചാബ് കിംഗ്സ്) ഇനി 2 ഫോറുകൾ മാത്രം മതി.ഐപിഎല്ലിൽ 150 സിക്‌സറുകൾക്ക് 3 സിക്‌സറുകൾ അകലെയാണ് അദ്ദേഹം.ജോസ് ബട്ട്‌ലറിന് (149) ഐപിഎല്ലിൽ 150 സിക്സ് നേടണമെങ്കിൽ ഒരു സിക്‌സ് മതി.സാം കുറാൻ (99) ടി20 ക്രിക്കറ്റിൽ 100 സിക്‌സറുകൾ തികയ്ക്കുന്നതിന് ഒരു വലിയ ഹിറ്റ് അകലെയാണ്.കുറാന് (46) ഐപിഎല്ലിൽ 50 ബൗണ്ടറികൾ നേടണമെങ്കിൽ നാല് ഫോറുകൾ വേണം.പ്രഭ്സിമ്രാൻ സിങ്ങിന് (44) ലീഗിൽ 50 ബൗണ്ടറികൾ നേടണമെങ്കിൽ ആറ് ഫോറുകൾ ആവശ്യമാണ്.

4/5 - (4 votes)