❝ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ സഞ്ജു സാംസൺ ഇത് ചെയ്യണമെന്ന് മുഹമ്മദ് കൈഫ്❞

മലയാളി ക്രിക്കറ്റ് ആരാധകരുടെ എല്ലാം തന്നെ വലിയ പ്രതീക്ഷയാണ് വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായ സഞ്ജു വി സാംസൺ. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും എല്ലാം മാസ്മരിക ക്ലാസ്സ്‌ ബാറ്റിംഗിന് ഉടമയായ സഞ്ജുവിന് പക്ഷേ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ അധികം മുന്നോട്ട് പോകുവാൻ കഴിഞ്ഞിട്ടില്ല.

കൂടാതെ താരം വരുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയിൽ കളിക്കുമോയെന്നത് തന്നെ സംശയമാണ്. ഇക്കഴിഞ്ഞ ഐപിഎല്ലിൽ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം ഫൈനലിൽ വരെ എത്തിയിരുന്നു. സീസണിൽ 400 റൺസിൽ അധികം അടിച്ചെടുത്ത താരത്തെ പക്ഷേ സൗത്താഫ്രിക്കക്ക്‌ എതിരായ ടി :20 പരമ്പരയിലേക്ക് പരിഗണിച്ചിരുന്നില്ല. എങ്കിലും അയർലാൻഡ് എതിരായ ടി :20 പരമ്പരയിലേക്ക് സ്ഥാനം ലഭിച്ച സഞ്ജുവിന് ഈ സുവർണ്ണ അവസരം ഉപയോഗിക്കാൻ കഴിയുമോ എന്നതാണ് പ്രധാന ചോദ്യം.

എന്നാൽ സഞ്ജുവിന് വളരെ നിർണായക ഉപദേശം നൽകുകയാണ് മുൻ ഇന്ത്യൻ താരമായ മുഹമ്മദ്‌ കൈഫ്‌. മത്സരങ്ങൾ ഫിനിഷ് ചെയ്യാൻ സഞ്ജു ഇനി ധാരാളമായി ശ്രമിക്കണം എന്നാണ് മുഹമ്മദ്‌ കൈഫ്‌ നിരീക്ഷണം.ഇക്കഴിഞ്ഞ ഐപിഎല്ലിൽ 140 പ്ലസ് സ്ട്രൈക്ക് റേറ്റിൽ റൺസ്‌ അടിച്ചുക്കൂട്ടിയ സഞ്ജു നെക്സ്റ്റ് ഫിനിഷറായി ഉയരണം എന്നാണ് മുൻ താരം വാക്കുകൾ.

” സഞ്ജുവിന്റെ കഴിവ് നമുക്ക് എല്ലാം തന്നെ അറിയാം. എങ്കിലും അവന് കഴിവിനൊത്ത മികവിലേക് എത്താനായിട്ടില്ല. ഇന്ത്യൻ ടീമിൽ ടോപ് ഓർഡറിൽ ധാരാളം കളിക്കാറുണ്ട്. അതിനാൽ തന്നെ ഫിനിഷർ റോളിലേക്ക് ഭാവിയിൽ രാജസ്ഥാൻ റോയൽസ് ടീമിലും ഇന്ത്യൻ ടീമിനായും തിളങ്ങാൻ സഞ്ജുവിന് കഴിയണം.” കൈഫ്‌ അഭിപ്രായം വിശദമാക്കി.

Rate this post