❝ഫൈനലിൽ ടോസ് നേടിയ സഞ്ജു സാംസൺ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചത് എന്നെ അത്ഭുതപ്പടുത്തി❞ : സച്ചിൻ ടെണ്ടുൽക്കർ| Sanju Samson

മെയ് 29 ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ (ജിടി) ഐപിഎൽ 2022 ഫൈനലിൽ ടോസ് നേടിയ ശേഷം ആർആർ ക്യാപ്റ്റൻ സഞ്ജു സാംസൺ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചത് ആശ്ചര്യകരമായ ഒരു തീരുമാനമായിരുന്നുവെന്നും അഹമ്മദാബാദിൽ ആദ്യം ബൗൾ ചെയ്യാതെ റോയൽസ് തന്ത്രം തെറ്റായി പോയെന്നും ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.

ഐ‌പി‌എൽ 2022 ലെ 16 മത്സരങ്ങളിൽ നിന്ന് 13 ടോസുകൾ നഷ്‌ടപ്പെട്ട സാംസൺ ഫൈനലിൽ ടോസ് നേടിയത് പലരെയും അമ്പരപ്പിച്ചു. എന്നാൽ ആ ആനുകൂല്യം റോയൽസിന് മുതലാക്കാനായില്ല, ആദ്യം ബൗളിംഗിന് പകരം ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.

സച്ചിൻ ടെണ്ടുൽക്കർ തന്റെ YouTube ഷോയായ SachInsight-ൽ ഫൈനൽ വിശകലനം ചെയ്തു. ഉയർന്ന സമ്മർദ്ദമുള്ള IPL 2022 ഫൈനൽ മത്സരത്തിൽ RR ക്യാപ്റ്റൻ സഞ്ജു സാംസൺ ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞു.ഈ സീസണിൽ ഇതുവരെ കളിച്ചിട്ടില്ലാത്ത ഗ്രൗണ്ടിൽ വന്ന് ഒരു ടോട്ടൽ പോസ്റ്റ് ചെയ്യാൻ ടൈറ്റൻസിനോട് ആവശ്യപ്പെടാത്തതാണ് പരാജയത്തിന് കാരണമായത്.

“എന്റെ അഭിപ്രായത്തിൽ അവർ ആദ്യം ബൗൾ ചെയ്‌തിരുന്നെങ്കിൽ, ഗുജറാത്തിൽ കുറച്ച് സമ്മർദ്ദം ഉണ്ടാകുമായിരുന്നു, കാരണം, അങ്ങനെയെങ്കിൽ, ഒരു മികച്ച ടോട്ടൽ സ്ഥാപിക്കുന്നതിനെക്കുറിച്ച് അവർ ചിന്തിക്കേണ്ടതുണ്ട് ,പ്രത്യേകിച്ച് അവസാനമായി ജോസ് ബട്ട്‌ലർ ആർസിബി ക്കെതിരെ ബാറ്റ് ചെയ്യുന്നത് കണ്ടതിന് ശേഷം”ബാറ്റിംഗ് ഇതിഹാസം പറഞ്ഞു.ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടൈറ്റൻസ് IPL 2008-ൽ നേടിയ റോയൽസിന് ശേഷം, IPL ടൂർണമെന്റ് തങ്ങളുടെ അരങ്ങേറ്റത്തിൽ തന്നെ വിജയിക്കുന്ന രണ്ടാമത്തെ ടീമായി മാറി.