തങ്ങളുടെ വിക്കറ്റ് കീപ്പർ ധോണിയെ പോലെ ആയിരുന്നെങ്കിൽ എന്ന് ഏതു ടീമും ആഗ്രഹിക്കുമെന്ന്‌ സഞ്ജു

തങ്ങളുടെ വിക്കറ്റ് കീപ്പർ ധോണിയെ പോലെ ആയിരുന്നെങ്കിൽ എന്ന് ഏത് ടീമും ആഗ്രഹിക്കുമെന്നു സഞ്ജു സാംസൺ. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിന് ശേഷം ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജുവിന്റെ പ്രതികരണം വന്നത്. വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തിലും ,കളി ഫിനിഷ് ചെയ്യുന്നതിലും മികച്ച റെക്കോർഡുകൾ ബാക്കി വെച്ചാണ് ധോണി കളി അവസാനിപ്പിച്ചത്. ഇന്ത്യൻ ടീമിൽ ധോണിയുടെ സ്ഥാനത്തിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽകടുത്ത മത്സരം നടക്കുന്നുവെന്നും , ഏത് താരവും ധോണിക്ക് പകരം ടീമിലെത്തിയാലും ഉത്തരവാദിത്വവും വലുതായിരിക്കുമെന്നും സഞ്ജു അഭിപ്രായപ്പെട്ടു.

ടീമിലേക്ക് ഏത് വിക്കറ്റ് കീപ്പറെ തെരഞ്ഞെടുക്കണം എന്നത് നല്ല തലവേദനയാണ് ഇങ്ങനെ മത്സരം ഉണ്ടാവുമ്പോൾ നമ്മൾ കൂടുതൽ മെച്ചപ്പെടും , ഈ മത്സരത്തിന്റെ ഫലമായി കളിക്കാരൻ ഇപ്പോഴും മികവ് പുലർത്തുമ്പോൾ ടീമിനും അത് ഗുണം ചെയ്യുമെന്ന് സഞ്ജു അഭിപ്രായപ്പെട്ടു. ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുക്കാനായാൽ ഇന്ത്യൻ ടീമിലേക്കുള്ള സാധ്യതകൾ ഉയരുമെന്നും , ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താൻ സാധിക്കുമെന്നും സഞ്ജു പറഞ്ഞു. രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ചതിലൂടെ കൂടുതൽ മികവ് പുലർത്താനായെന്നും തരാം അഭിപ്രായപ്പെട്ടു.

ഇന്നിംഗ്സ് ഓപ്പൺ ചെയ്തു, മൂന്നാമനായി ,വിക്കറ്റ് കീപ്പറായി ,ഫീൽഡറായി ടീമിന്റെ ആവശ്യങ്ങൾക്കനുസരിച്ചു ഏത് പൊസിഷനിലും കളിയ്ക്കാൻ തയ്യാറാണെന്ന് സഞ്ജു കൂട്ടിച്ചേർത്തു . ഷാർജയിൽ ചെന്നൈക്കെതിരെ കളിച്ച ഇന്നിംഗ്സ് സച്ചിന്റെ ഷാർജ ഇന്നിങ്‌സിനോട് ഒരിക്കലും താരതമ്യം ചെയ്യരുതെന്നും എക്കാലത്തെയും മികച്ച ഇന്നിങ്‌സുകളിൽ ഒന്നാണ് അതെന്നും സഞ്ജു പറഞ്ഞു .