തുടർച്ചയായ രണ്ടാം മത്സരത്തിലും ‘പൂജ്യനായി ‘ മടങ്ങി സഞ്ജു സാംസൺ |Sanju Samson

ഐപിഎല്ലിലെ ആദ്യ രണ്ടു മത്സരങ്ങളിൽ മികച്ച ബാറ്റിംഗ് പുറത്തെടുത്ത സഞ്ജു സാംസൺ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മോശം ബാറ്റിംഗ് ആണ് കാഴ്ച്ചവെച്ചത്.മത്സരത്തിലെ ആദ്യ മൂന്നു ബോളുകളിൽ യാതൊരു റൺസും നേടാൻ സഞ്ജുവിന് സാധിച്ചില്ല. മാത്രമല്ല നാലാം പന്തിൽ സഞ്ജു പുറത്താവുകയും ചെയ്തു.

ലോങ് ഓണിന് മുകളിലൂടെ വമ്പൻ ഷോട്ട് കളിക്കാനുള്ള ശ്രമമായിരുന്നു സഞ്ജു മത്സരത്തിൽ നടത്തിയത്. എന്നാൽ പന്ത് ആവശ്യമായ രീതിയിൽ ടൈം ചെയ്യാൻ സഞ്ജുവിന് സാധിക്കാതെ വന്നു.മത്സരത്തിൽ 98ന് 1 എന്ന ശക്തമായ നിലയിൽ രാജസ്ഥാൻ നിൽക്കുമ്പോഴാണ് സഞ്ജു ക്രീസിലെത്തിയത്. എന്നാൽ വളരെ നിരാശാജനകമായ ബാറ്റിംഗാണ് സഞ്ജു കാഴ്ചവെച്ചത്. ഇന്ന് ചെന്നൈക്കെതിരെ മത്സരത്തിലും രാജസ്ഥാൻ ക്യാപ്റ്റൻ കൂടിയായ സഞ്ജു പൂജ്യം റൺസിന്‌ പുറത്തായിരിക്കുകയാണ്.

ഇന്ന് നാലാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തിയ സഞ്ജുവിനെ നേരിട്ട രണ്ടാം പന്തിൽ തന്നെ രവീന്ദ്ര ജഡേജ ക്ലീൻ ബൗൾഡ് ചെയ്തു. ഒന്പതാം ഓവറിൽ 88 / 2 എന്ന നിലയിൽ രാജസ്ഥാൻ നിൽക്കുമ്പോഴാണ് ആണ് ബാറ്റിങ്ങിനെത്തിയത്. ജഡേജയുടെ ആ ഓവറിലെ രണ്ടാം പന്തിൽ പടിക്കൽ ഔട്ടായിരുന്നു നാലാം പന്തിൽ സഞ്ജുവും വീണു.ഐപിഎല്ലിൽ സഞ്ജു സാംസണിന്റെ പത്താം ഡക്കായിരുന്നു ഇത്.ഡൽഹിക്കെതിരായ മത്സരത്തിൽ പൂജ്യനായി പുറത്തായതോടെ രാജസ്ഥാന് വേണ്ടി ഏറ്റവുമധികം മത്സരങ്ങളിൽ ഡക്കായി പുറത്തായ താരമായി സഞ്ജു സാംസൺ മാറിയിരുന്നു.

കരിയറിൽ 8 തവണയാണ് രാജസ്ഥാനായി സഞ്ജു ഡക്കിൽ പുറത്തായിരിക്കുന്നത്. ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ സ്റ്റുവർട്ട് ബിന്നി, ഓസ്ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോൺ എന്നിവരെയാണ് സജു മറികടന്നത്.ഇരുവരും രാജസ്ഥാൻ ജേഴ്സിയിൽ ഏഴു തവണ ഡക്കിൽ പുറത്തായി.സഞ്ജുവിന്റെ ഈ പുറത്താകൽ ആരാധകർക്ക് വളരെ നിരാശയാണ് ഉണ്ടാക്കിയത്. കാരണം ആദ്യ രണ്ടു മത്സരങ്ങളിൽ വളരെ മികച്ച ബാറ്റിംഗ് തന്നെയായിരുന്നു സഞ്ജു സാംസൺ കാഴ്ചവച്ചത്. ഹൈദരാബാദിനേതിരായ ആദ്യ മത്സരത്തിൽ സഞ്ജു 32 പന്തുകളിൽ 55 റൺസ് നേടുകയുണ്ടായി. പഞ്ചാബിനെതിരായ മത്സരത്തിൽ 25 പന്തുകളിൽ 42 റൺസാണ് സഞ്ജു നേടിയത്.

Rate this post