
രാജസ്ഥാൻ ടീമിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആരാണെന്ന് വെളിപ്പെടുത്തി സഞ്ജു സാംസൺ |Sanju Samson
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ എന്ന നിലയിൽ മികച്ച പ്രകടനം ആണ് സഞ്ജു സാംസൺ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രഥമ ഐപിഎൽ സീസണ് ശേഷം സഞ്ജു സാംസണിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ തവണ റോയൽസ് ഫൈനലിൽ എത്തിയത്. ഈ സീസണിലും ഇതുവരെ മികച്ച പ്രകടനമാണ് റോയൽസ് നടത്തിക്കൊണ്ടിരിക്കുന്നത്. ദേശീയ ടീമിൽ ഒരുപാട് കളികൾ ഒന്നും കളിച്ചിട്ടില്ലെങ്കിലും, ലോക ക്രിക്കറ്റിലെ തന്നെ ഒരുപിടി പ്രമുഖ താരങ്ങൾ അടങ്ങിയ റോയൽസ് ടീമിനെ വളരെ ഭംഗിയായി നയിക്കാൻ സഞ്ജുവിന് സാധിക്കുന്നുണ്ട്.
ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റൻ ജോസ് ബറ്റ്ലർ, മുൻ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ജെയ്സൺ ഹോൾഡർ, സീനിയർ താരങ്ങളായ രവിചന്ദ്ര അശ്വിൻ, ചഹൽ, ജോ റൂട്ട്, ട്രെന്റ് ബോൾട്ട് തുടങ്ങിയവരെല്ലാം രാജസ്ഥാൻ റോയൽസ് സ്‌ക്വാഡിലെ പ്രമുഖ താരങ്ങളാണ്. സീനിയർ താരങ്ങൾ എന്നോ യുവതാരങ്ങൾ എന്നോ വ്യത്യാസമില്ലാതെ എല്ലാവരോടും അടുത്ത സൗഹൃദ ബന്ധം പുലർത്തുന്ന വ്യക്തിയാണ് സഞ്ജു സാംസൺ. ഇപ്പോൾ, രാജസ്ഥാൻ റോയൽസ് ടീമിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു.

“രാജസ്ഥാൻ ടീമിലെ ഒരുപാട് പേരുമായി വളരെ അടുത്ത സൗഹൃദ ബന്ധം പുലർത്തുന്നുണ്ട്. എങ്കിലും അവരിൽ എല്ലാ കാര്യവും എപ്പോൾ വേണമെങ്കിലും വെട്ടി തുറന്നു പറയാൻ സ്വാതന്ത്ര്യമുള്ള സുഹൃത്ത് ആരാണെന്ന് ചോദിച്ചാൽ, അത് യുസി (യുസ്വേന്ദ്ര ചഹൽ) ആണ്. രാത്രി 12 മണിക്ക് നമ്മൾ എല്ലാം കിടന്ന ശേഷം അദ്ദേഹം വരും, ഫോൺ ചെയ്ത് ‘ക്യാപ്റ്റൻ ഭായ്, ഞാൻ എത്തി, നിങ്ങളുടെ യുസി, താഴേക്ക് വരു,” എന്നൊക്കെ പറയും,” സഞ്ജു പറയുന്നു. ചഹലുമായിയുള്ള ബന്ധം രാജസ്ഥാൻ ടീമിൽ നിന്ന് ഉണ്ടായതല്ല എന്നും, ഇന്ത്യൻ ടീം, ഇന്ത്യ എ ടീം എന്നിവയിൽ എല്ലാം ചഹലുമായി ഒരുമിച്ച് കളിച്ചിട്ടുണ്ട് എന്നും ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട് എന്നും സഞ്ജു കൂട്ടിച്ചേർത്തു.

“ജോസ് ഭായ് (ജോസ് ബറ്റ്ലർ) എനിക്ക് ഒരു മൂത്ത സഹോദരനെ പോലെയാണ്, ആഷ് ഭായിയും (അശ്വിൻ) എനിക്ക് അങ്ങനെ എന്നെ. ഹെറ്റിയുമായി (ഹെറ്റ്മയർ) ഒരു സുഹൃത്തിനോടുള്ളതുപോലുള്ള അടുപ്പമാണ്. പ്രായത്തിൽ എന്നെക്കാൾ ഇളയ കളിക്കാർക്ക് ഞാൻ ഒരു മൂത്ത സഹോദരൻ എന്ന അടുപ്പമാണ് ഉള്ളത്. സഹതാരങ്ങളുമായി വളരെ നല്ല ബന്ധം സൃഷ്ടിക്കാൻ സാധിച്ചത് ഒരു ഭാഗ്യമായി കരുതുന്നു, അത് ടീമിന്റെ പ്രകടനത്തിൽ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്,” സഞ്ജു പറഞ്ഞു.