❝സഞ്ജുവിന്റെ ഗോൾഡൻ സേവ്, ഇന്ത്യക്ക് സമ്മാനിച്ചത് ത്രസിപ്പിക്കുന്ന വിജയം❞|Sanju Samson

വിൻഡീസ് പര്യടനം ജയത്തോടെ തുടങ്ങി ഇന്ത്യൻ ടീം. ഇന്നലെ നടന്ന ഒന്നാം ഏകദിനത്തിൽ മൂന്ന് റൺസിന്റ മാസ്മരിക ജയമാണ് ഇന്ത്യൻ സംഘം സ്വന്തമാക്കിയത്. അവസാന ബോൾ വരെ ത്രില്ല് നിലനിന്ന കളിയിൽ മുഹമ്മദ്‌ സിറാജ് സമ്മർദ്ദം ഇല്ലാതെ പന്തെറിഞ്ഞതും മലയാളി വിക്കെറ്റ് കീപ്പർ സഞ്ജു സാംസൺ അത്ഭുത സെവും ഇന്ത്യക്ക് ജയം ഒരുക്കി. മൂന്ന് ഏകദിന മത്സര പരമ്പരയിൽ ഇതോടെ ടീം ഇന്ത്യ 1-0ന് മുൻപിൽ എത്തി. നാളെയാണ് രണ്ടാം ഏകദിന മത്സരം.

ഇന്ത്യൻ ടീം ഉയർത്തിയ 309 റൺസ്‌ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് ടീമിനായി രണ്ടാം വിക്കറ്റിൽ ഒന്നിച്ച കെയ്ല്‍ മയേഴ്സും (75) ബ്രൂക്ക്സും(46) സഖ്യം സെഞ്ച്വറി പാർട്ണർഷിപ്പ് ഉയർത്തിയതോടെ ഇന്ത്യൻ ടീം ആശങ്കയിലായി. എന്നാൽ പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടമായ വിൻഡീസ് ടീമിന് അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 15 റൺസ്‌. സിറാജ് ആദ്യത്തെ ബോളിൽ റൺസ്‌ പിറന്നില്ല. രണ്ടാം ബോളിൽ ലെഗ് ബൈ ഒരു റൺസും മൂന്നാം ബോളിൽ ഫോറും നാലാം ബോളിൽ രണ്ട് റൺസും വിൻഡീസ് നേടി.അവസാന രണ്ട് ബോളിൽ ജയിക്കാൻ വേണ്ടത് എട്ട് റൺസ്‌ വേണമെന്നിരിക്കെയാണ് സഞ്ജുവിന്റെ സൂപ്പർ മാൻ സേവ് ക്രിക്കറ്റ്‌ ലോകം കണ്ടത്. ഇതാണ്‌ മത്സരം ഇന്ത്യക്ക് അനുകൂലമാക്കി മാറ്റിയത്.

അഞ്ചാം ബോൾ ഒരു വൈഡ് കലാശിച്ചെങ്കിലും അനാവശ്യമായി അത്‌ ഫോർ പോകാതെ ഇന്ത്യൻ ടീമിനെ രക്ഷിച്ചത് സഞ്ജു സാംസൺ അത്ഭുത കീപ്പിഗ് മികവ് തന്നെ.സിറാജ് ബാറ്റ്സ്മാനെ ഫോളോ ചെയ്ത് എറിഞ്ഞ ഈ ബോൾ ഫുൾ ലെങ്ത് ഡൈവിൽ കൂടിയാണ് സഞ്ജു തടഞ്ഞത്. സഞ്ജു ഈ സേവ് ഒരുപക്ഷേ ഇല്ലായിരുന്നേൽ ഇന്നലെ കളി വിൻഡീസ് ജയിച്ചേനെ.

സഞ്ജു ഈ അത്ഭുത വിക്കറ്റ് കീപ്പിഗ് മികവ് ക്രിക്കറ്റ്‌ ലോകത്ത് അടക്കം വൻ ചർച്ചയായി മാറി കഴിഞ്ഞു. സഞ്ജു സാംസൺ ഈ സുപ്പർ മാൻ സേവിന് ബൗളർ സിറാജ്, കോച്ച് രാഹുൽ ദ്രാവിഡ് അടക്കം കയ്യടികൾ നൽകി. ഇന്നലെ ബാറ്റിങ്ങിൽ പക്ഷേ സഞ്ജുവിന് തിളങ്ങാൻ കഴിഞ്ഞില്ല.12 റൺസാണ് സഞ്ജു നേടിയത്.