❝ഒരുപാട് നാളായുള്ള കാത്തിരിപ്പിന് അവസാനം ,സഞ്ജു സാംസൺ ഇന്ത്യക്ക് വേണ്ടി കന്നി ടി20 അർദ്ധ സെഞ്ച്വറി നേടിയത് ആഘോഷിച്ച് ആരാധകർ❞|Sanju Samson

ചൊവ്വാഴ്ച മലാഹിഡിൽ അയർലൻഡിനെതിരായ രണ്ടാം ടി20യിൽ ഓപ്പണർ സഞ്ജു സാംസൺ 42 പന്തിൽ 77 റൺസ് നേടി ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചു വരവ് ഗംഭീരമാക്കിയിരിക്കുകയാണ്.2017ൽ ശ്രീലങ്കയ്‌ക്കെതിരെ രോഹിത് ശർമ്മയുടെയും കെഎൽ രാഹുലിന്റെയും 165 റൺസിനെ മറികടന്ന് ദീപക് ഹൂഡയ്‌ക്കൊപ്പം സാംസൺ ഇന്ത്യയ്‌ക്കായി ഏറ്റവും വലിയ T20I കൂട്ട് കെട്ട് പടുത്തുയർത്തുകയും ചെയ്തു.176 റൺസ് ആണ് ഇരുവരും രണ്ടാം വിക്കറ്റിൽ ഇന്നലെ നേടിയത്.

സഞ്ജു സാംസണ്‍ ടീമില്‍ ഉണ്ടെന്ന് പ്രഖ്യാപിച്ചപ്പോള്‍ സ്റ്റേഡിയത്തില്‍ ഉയര്‍ന്ന ആരവം 16-ാം ഓവറിലെ രണ്ടാം പന്തിലാണ് അവസാനിച്ചത്. മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന സഞ്ജു സാംസണ്‍ ഇന്നിങ്സ് ഇന്നലെ പിറവിയെടുക്കുകയും ചെയ്തു.2015-ൽ അരങ്ങേറ്റം കുറിച്ചപ്പോൾ മുതൽ സഞ്ജുവിന് നിന്നും ആരാധകർ പ്രതീക്ഷിച്ച ഇന്നിംഗ്സ് ഇന്നലെയാണ് ലഭിച്ചത്. പലപ്പോഴായും അവസരങ്ങൾ ലഭിച്ചെങ്കിലും സ്ഥിരതയാർന്ന ശക്തമായ പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് ഒരിക്കലും കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ടി20 ഐ ഫോർമാറ്റിൽ വെറും 14 മത്സരം മാത്രമാണ് മലയാളി താരം ഇന്ത്യൻ ജേഴ്സിയിൽ കളിച്ചത്. നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറിയോടെ തുടങ്ങിയ സഞ്ജു ഐഎപിഎല്ലിൽ റോയൽസിനായി എവിടെ അവസാനിപ്പിച്ചുവോ അവിടെ നിന്നാണ് തുടങ്ങിയത്.എന്നാൽ തന്റെ മുൻ ഇന്നിങ്‌സുകളിൽ നിന്നും വ്യത്യസ്തമായി ക്ഷമയോടെ ബാറ്റ് ചെയ്യുന്ന സഞ്ജുവിനെ കാണാൻ സാധിച്ചു. എന്നാൽ പന്തും അതിർത്തി കടത്തുക എന്ന കാടൻ ചിന്താഗതിയിൽ നിന്നും സഞ്ജു മാറിയെന്നു ഇന്നലത്തെ ഇന്നിഗ്‌സിൽ നിന്നും മനസിലാക്കാൻ സാധിച്ചു.മനസ്സിനെ ത്രസിപ്പിക്കുന്ന ഷോട്ടുകൾ കളിക്കാൻ കഴിവുള്ള ഒരു മുതിർന്ന ടീം കളിക്കാരനായ സഞ്ജു കൂടുതൽ പക്വത കാണിക്കുന്നത് കാണാനായി.

എട്ടാം ഓവര്‍ പിന്നിടുമ്പോള്‍24 പന്തില്‍ നിന്ന് കേവലം 28 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. എന്നാൽ ക്രീസിൽ നിലയുറപ്പിച്ച സഞ്ജു തന്റെ പതിവ് ശൈലിയിലേക്ക് മടങ്ങിയെത്തുകയും വേഗത്തിൽ സ്കോർ ബോർഡ് ചലിപ്പിക്കുകയും ചെയ്തു. 31 മത്തെ പന്തിൽ അർധസെഞ്ചുറി നേടിയ സഞ്ജു നേരിട്ട അവസാന 18 പന്തിൽ നിന്നും 49 റൺസ് അടിച്ചു കൂട്ടുകയും ചെയ്തു.42 പന്തില്‍ 77 റണ്‍സ് നേടി മാര്‍ക്ക് അഡൈറിന്റെ പന്തിൽ ക്‌ളീൻ ബൗൾഡായി പോകുമ്പോൾ തല ഉയർത്തിപിടിച്ചാണ് സഞ്ജു മൈതാനം വിട്ടത്. തന്റെ ഏറ്റവും വലിയ വിമര്ശകര്ക്കുള്ള മറുപടി കൂടിയായിരുന്നു ഈ ഇന്നിംഗ്സ്.

ഒരു വിഭാഗം ആരാധകർ കേരള താരത്തെ കാണിക്കാൻ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഇന്നലത്തെ ഇന്നിങ്സിൽ നിന്നും വ്യകത്മായി.ഇന്ത്യൻ ടീമിൽ ഒരു സ്ഥിര സാന്നിധ്യമാവാൻ കഴിവുണ്ടായിട്ടും പല കാരണങ്ങൾ കൊണ്ടും സഞ്ജുവിന് അത് സാധിച്ചില്ല.ലോകകപ്പിലേക്ക് പോകുന്ന ടി20 ഐ ടീമിൽ ഇന്ത്യ ഒരു ബാക്കപ്പ് ഓപ്പണറെ തിരയുകയാണ്, സാംസൺ അതിനായി തന്റെ കാൽ മുന്നോട്ട് വെച്ചതായി ഇന്നലത്തെ ഇന്നിങ്ങ്സിന് ശേഷം തോന്നി തുടങ്ങി.

വിക്കറ്റ് കീപ്പറായും -ഓപ്പണറായും -മധ്യനിരയിലും ഒരു പോലെ കളിക്കാൻ സാധിക്കുന്ന സഞ്ജുവിനെപോലെയുള്ള താരങ്ങൾ ക്രിക്കറ്റിന്റെ ചെറിയ ഫോർമാറ്റിൽ ചെലുത്തുന്ന സ്വാധീനം വലുത് തന്നെയാണ്.ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ടീമിലെത്താന്‍ താന്‍ യോഗ്യനാണെന്ന് എല്ലാവരേയും ഓര്‍മ്മിപ്പിക്കുകയായിരുന്നു മലയാളി താരം.

Rate this post