
സച്ചിൻ ടെണ്ടുൽക്കറെയും കെ എൽ രാഹുലിനെയും മറികടന്ന് സഞ്ജു സാംസൺ |Sanju Samson
200-ലധികം സ്കോർ നേടിയിട്ടും സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നാല് വിക്കറ്റിന്റെ നിരാശാജനകമായ തോൽവിയാണ് രാജസ്ഥാൻ റോയൽസിന് ഏറ്റുവാങ്ങേണ്ടി വന്നത്. തോൽവിക്കിടയിലും ജോസ് ബട്ട്‌ലറും സഞ്ജു സാംസണും എസ്ആർഎച്ചിനെതിരെ മിന്നുന്ന അർധസെഞ്ചുറികളുമായി ഫോമിലേക്ക് മടങ്ങുന്നത് കാണുമ്പോൾ റോയൽസ് ക്യാമ്പ് സന്തോഷിക്കും.
ബട്ട്‌ലർ 59 പന്തിൽ 95 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ സാംസൺ 38 പന്തിൽ 66* റൺസെടുത്ത് ഐപിഎൽ 2023 ലെ മോശം ഫോം അവസാനിപ്പിച്ചു. മത്സരത്തിൽ നാല് ഫോറുകളും അഞ്ച് സിക്‌സറുകളും സാംസൺ അടിച്ചുകൂട്ടുകയും ചെയ്ത സഞ്ജു ചില വലിയ നാഴികക്കല്ലുകൾ പിന്നിടുകയും ചെയ്തു.തന്റെ നാല് ബൗണ്ടറികളോടെ സാംസൺ ഐപിഎല്ലിൽ 300-ഫോർ സ്‌കോറിലെത്തി ഈ നേട്ടം സ്വന്തമാക്കുന്ന 22-ാമത്തെ കളിക്കാരനായി റോയൽസ് ക്യാപ്റ്റൻ മാറി.
ICYMI!
— IndianPremierLeague (@IPL) May 7, 2023
SAMSON TAKES THE AERIAL ROUTE! #TATAIPL #RRvSRH pic.twitter.com/ZI0RWiCf0M
മുംബൈ ഇന്ത്യൻസിന് വേണ്ടി 78 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 295 ബൗണ്ടറികൾ നേടിയ ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെയാണ് അദ്ദേഹം ഈ പട്ടികയിൽ മറികടന്നത്.ഐപിഎൽ ചാർട്ടിൽ ഏറ്റവും കൂടുതൽ ഫോറുകൾ നേടിയത് പഞ്ചാബ് കിംഗ്സ് നായകൻ ശിഖർ ധവാൻ ആണ് .729 ഫോറുകളാണ് താരം നേടിയത്.ഡേവിഡ് വാർണർ, വിരാട് കോഹ്ലി, സുരേഷ് റെയ്ന, രോഹിത് ശർമ എന്നിവർ ആദ്യ അഞ്ചിൽ ഇടം പിടിച്ചിട്ടുണ്ട്.അഞ്ച് കൂറ്റൻ സിക്‌സറുകൾ നേടിയതോടെ ഐപിഎല്ലിൽ തന്റെ സിക്സുകളുടെ എണ്ണം 114 ആയി ഉയർത്തി. കെ എൽ രാഹുലിന്റെ 109 സിക്‌സറുകൾ അദ്ദേഹം മറികടന്നു, ഇപ്പോൾ വിക്കറ്റ് കീപ്പർമാരുടെ പട്ടികയിൽ ഏറ്റവും കൂടുതൽ ഐപിഎൽ സിക്‌സറുകൾ നേടിയ എംഎസ് ധോണി, ദിനേഷ് കാർത്തിക്, ഋഷഭ് പന്ത് എന്നിവർക്ക് പിന്നിൽ മാത്രമാണ് സാംസൺ.
Milestone 🔓 – Sanju Samson brings up 300 Fours in IPL 👏👏#TATAIPL #RRvSRH pic.twitter.com/wm3NmSET0v
— IndianPremierLeague (@IPL) May 7, 2023
ഹൈദരാബിദിനെതിരെയുള്ള രാജസ്ഥാൻ നായകന്റെ അഞ്ച് സിക്‌സറുകളും മറ്റൊരു റെക്കോർഡ് രേഖപ്പെടുത്താൻ സാധിച്ചു.അഞ്ചോ അതിലധികമോ സിക്‌സറുകൾ നേടിയ സാംസണിന്റെ ഒമ്പതാം ഐപിഎൽ ഇന്നിംഗ്‌സാണിത്. അഞ്ചോ അതിലധികമോ സിക്‌സറുകളോടെ ഏറ്റവും കൂടുതൽ ഐപിഎൽ ഇന്നിംഗ്‌സുകൾ നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ എംഎസ് ധോണിയെയും സുരേഷ് റെയ്‌നയെയും സാംസൺ മറികടന്നു.