❛❛ഇറങ്ങി നിൽക്കേടാ നീ❜❜ – മലയാളത്തിൽ സംസാരിച്ച് സഞ്ജു സാംസൺ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസൺ ആദ്യത്തെ മത്സരത്തിനായി ഇറങ്ങിയ രാജസ്ഥാൻ റോയൽസ് തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്.സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ 61 റൺസിന്റെ വമ്പൻ ജയമാണ് രാജസ്ഥാൻ നേടിയത്.രാജസ്ഥാൻ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് മാത്രമാണ് നേടാനായത്.

ഓപ്പണർമാർ സമ്മാനിച്ച മികച്ച തുടക്കം ആദ്യത്തെ പവർപ്ലെയിൽ തന്നെ രാജസ്ഥാൻ റോയൽസ് സ്കോർ 50 കടത്തിയപ്പോൾ ശേഷം എത്തിയ സഞ്ജു ആദ്യത്തെ ബോൾ മുതൽ അടിച്ച് കളിച്ചു. വെറും 27 ബോളിൽ നിന്നും മൂന്ന് ഫോറും 5 സിക്സ് അടക്കമാണ് സഞ്ജു 55 റൺസ്‌ അടിച്ചത്.എന്നാൽ എല്ലാ ക്രിക്കറ്റ്‌ പ്രേമികൾക്കിടയിലും വളരെ ഏറെ ശ്രദ്ധേയമായി മാറിയത് ഫീൽഡിങ് സമയത്തെ സഞ്ജുവിന്റെ മലയാളത്തിലെ സംസാരമാണ്‌. പലപ്പോഴും കീപ്പർ റോളിൽ നിക്കുമ്പോൾ സഹതാരങ്ങളുമായി മലയാളവാക്കുകളുമായി സംസാരിക്കാറുള്ള സഞ്ജു വീണ്ടും അത്‌ ആവർത്തിക്കുന്നത് കാണാനായി സാധിച്ചു.

ഹൈദരാബാദ് ബാറ്റിങ് നടക്കവേ ഒൻപതാം ഓവറിലാണ് വിക്കെറ്റ് കീപ്പർ കൂടിയായ സഞ്ജു ബൗണ്ടറി ലൈനിലെ ഫീൽഡറോട് അൽപ്പം ഇറങ്ങി നിൽക്കാനും മലയാളത്തിൽ പറഞ്ഞത്. സഞ്ജുവിന്റെ ഈ മലയാളം സംസാരം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ അടക്കം തരംഗമായി മാറിയത്.

ചഹലിൻ്റ ആദ്യത്തെ ഓവറിലെ ആദ്യത്തെ ബോൾ എറിഞ്ഞതിന് ശേഷം ” എടാ എറങ്ങി നിക്കടാ “എന്ന് ഹിറ്റ്മയറോട് മലയാളത്തിൽ പറഞ്ഞു അടുത്ത ബോളിൽ അതേ സ്പോട്ടിൽ ക്യാച്ച്. ഇതിനെ സഞ്ജുവിന്റെ ക്യാപ്റ്റൻസി മികവ് എന്നാണ് മലയാളി ക്രിക്കറ്റ്‌ പ്രേമികൾ അടക്കം ഇപ്പോൾ വിശേഷിപ്പിക്കുന്നത്.