തന്റെ 150-ാം ഐപിഎൽ മത്സരം അവിസ്മരണീയമാക്കാൻ സഞ്ജു സാംസൺ |Sanju Samson

ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ജയ്പൂരിൽ എസ്ആർഎച്ചിനോട് നേരിട്ട തോൽവിക്ക് ശേഷം വിജയവഴിയിലേക്ക് തിരിച്ചുവരാനാണ് ആർആർ ശ്രമിക്കുന്നത്.അവരുടെ ആദ്യ അഞ്ച് മത്സരങ്ങളിൽ 4 വിജയിച്ചതിന് ശേഷം, തുടർച്ചയായ അവസാന മൂന്ന് ഗെയിമുകൾ ഉൾപ്പെടെ അവസാന ആറുകളിൽ 5 എണ്ണത്തിലും അവർ പരാജയപ്പെട്ടു.

നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് സഞ്ജു സാംസൺ നയിക്കുന്ന ടീം.ആർആർ ക്യാപ്റ്റൻ സാംസൺ തന്റെ 150-ാം ഐപിഎൽ മത്സരത്തിലാണ് ഇന്നിറങ്ങുന്നത്. കൂടാതെ ടൂർണമെന്റിൽ 4000 റൺസ് തികയ്ക്കാനൊരുങ്ങുകയാണ് വലംകൈയ്യൻ താരം.ഇതുവരെ 29.26 ശരാശരിയിൽ 3,834 റൺസാണ് സാംസൺ നേടിയത്. 137.07 സ്‌ട്രൈക്ക് റേറ്റ് ആണ് അദ്ദേഹത്തിനുള്ളത്. ലീഗിൽ മൂന്ന് സെഞ്ചുറികളും 20 അർധസെഞ്ചുറികളും സാംസണിന്റെ പേരിലുണ്ട്.

ഇന്നത്തെ മത്സരത്തിൽ സാംസണെതിരെ നൈറ്റ് റൈഡേഴ്സിന് സ്പിൻ തന്ത്രം ഉപയോഗിക്കാം. വലംകൈയ്യൻ ബാറ്ററെ നേരത്തെ സ്പിന്നർ നരെയ്ൻ അസ്വസ്ഥമാക്കിയിട്ടുണ്ട്.ഐപിഎല്ലിൽ 78 പന്തിൽ മൂന്ന് തവണയാണ് നരെയ്ൻ സാംസണെ പുറത്താക്കിയത്.നരെയ്‌നെതീരെ സാംസണിന് 64 റൺസ് മാത്രമാണ് നേടാനായത് (SR: 82.05). മൂന്ന് ബൗണ്ടറികളും ഒരു സിക്‌സും ഉൾപ്പെടുന്നതാണ് ഈ നേട്ടം.ഐപിഎല്ലിൽ സ്പിന്നർമാർക്കെതിരെ 134.57 എന്ന സ്‌കോറിലാണ് സാംസണിന്റെ സ്‌ട്രൈക്ക്. ഈ ഐപിഎൽ സീസണിൽ സ്പിന്നർമാർക്കെതിരെ സാംസണിന്റെ ശരാശരി 57.33 ആണ്. ആകെ മൂന്നു തവണ സ്പിന്നര്മാര് സഞ്ജുവിനെ പുറത്താക്കി.

ഇ സീസണിൽ ക്യാപ്റ്റൻ സാംസൺ ഇതുവരെ 308 റൺസ് നേടിയിട്ടുണ്ട്.കഴിഞ്ഞ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി ഫോമിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ആ ഫോം ഇന്നും തുടരും എന്ന വിശ്വാസത്തിലാണ് ആരാധകർ.കഴിഞ്ഞ മത്സരങ്ങളിലും ക്യാപ്റ്റൻസിയുടെ പേരില് സഞ്ജുവിനെതിരെ വലിയ വിമർശനങ്ങളാണ് വന്നിരുന്നത്. അതിനെല്ലാം പ്രകടനത്തിലൂടെ മറുപടി നൽകാനുള്ള ഒരുക്കത്തിലാണ് സഞ്ജു.477 റൺസുമായി ജയ്‌സ്വാൾ ആണ് റോയൽസിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം. പത്ത് ഇന്നിംഗ്‌സുകളിൽ നിന്ന് 392 റൺസാണ് ജോസ് ബട്ട്‌ലർ ഇതുവരെ നേടിയത്.

തകർപ്പൻ ഫോമിലാണ് ഹെറ്റ്മെയർ സീസൺ ആരംഭിച്ചതെങ്കിലും കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ സംഭാവന നൽകുന്നതിൽ പരാജയപ്പെട്ടു. 219 റൺസാണ് താരം ഇതുവരെ നേടിയത്.ധ്രുവ് ജൂറലും അശ്വിനും ബാറ്റിംഗ് പ്രകടനത്തിന് മികച്ച സംഭാവന നൽകിയിട്ടുണ്ട്. ഈ സീസണിൽ ദേവദത്ത് പടിക്കൽ 206 റൺസ് നേടിയിട്ടുണ്ട്. റിയാൻ പരാഗ് ഈ സീസണിൽ മോശം ഫോമിലാണ്.കഴിഞ്ഞ മത്സരത്തിൽ ജോ റൂട്ട് ടീമിലെത്തിയെങ്കിലും ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല, അദ്ദേഹം ടീമിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

Rate this post