❝സഞ്ജു സാംസൺ vs ഹസരംഗ❞ : പ്രതികാരത്തിനൊരുങ്ങി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ |Sanju Samson
ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള രണ്ടാം ക്വാളിഫയറിന് കളമൊരുങ്ങുകയാണ്.മത്സരത്തിലെ വിജയികൾ ഗുജറാത്ത് ടൈറ്റൻസുമായി ഫൈനൽ കളിക്കും.
ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ വിജയത്തിന്റെ പിൻബലത്തിലാണ് ഫാഫ് ഡു പ്ലെസിസിന്റെ ടീം ഈ മത്സരത്തിനിറങ്ങുന്നത്. രാജസ്ഥാനെതിരെ അവർക്ക് എതിരെ ശക്തമായ പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്.രണ്ടാം ക്വാളിഫയരിൽ ഏവരും ഉറ്റു നോക്കുന്ന പോറാട്ടം രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണും ആർ സിബിയുടെ ശ്രീ ലങ്കൻ സ്പിന്നർ വന്നിന്ദു ഹസരംഗയും നേർക്ക് നേർ വരുന്നതാണ്.
ആർസിബിയും ആർആറും തമ്മിലുള്ള ലീഗ് ഘട്ട മത്സരങ്ങളിൽ ഹസരംഗ രണ്ട് തവണ സഞ്ജു സാംസണെ പുറത്താക്കി . ശ്രീലങ്കൻ സ്പിന്നറിനെതിരെ രണ്ടിന്നിംഗ്സുകളിലായി 16 റൺസ് മാത്രമാണ് സാംസണിന് നേടാനായത്. ഹസരംഗ എറിഞ്ഞ 16 പന്തുകൾ നേരിട്ട ആർആർ ബാറ്റർ ഒരു ബൗണ്ടറിയും രണ്ട് സിക്സറും അടിക്കാനേ കഴിഞ്ഞുള്ളൂ. സാംസണെതിരെ ഒമ്പത് ഡോട്ട് ബോളുകളാണ് ലെഗ് സ്പിന്നർ എറിഞ്ഞത്.
Sanju Samson vs Wanindu Hasaranga in T20s:
— CricTracker (@Cricketracker) May 27, 2022
Runs – 18
Balls – 23
Wkts – 5
Fours – 1
Sixes – 2
Dots – 18
Avg – 3.60
SR – 78.26
അന്താരാഷ്ട്ര ടി20യിലും സഞ്ജുവിനെതിരെ ഹസരംഗ മുൻതൂക്കം നേടിയിട്ടുണ്ട് . 2020 ലും 2021 ലും നടന്ന രണ്ടു പരമ്പരയിലും മൂന്ന് തവണ പുറത്താക്കിയപ്പോൾ 11 പന്തിൽ 2 റൺസ് മാത്രമാണ് ഇന്ത്യൻ ബാറ്റ്സ്മാന് നേടാനായത്.മൊത്തത്തിൽ ആറ് ഇന്നിംഗ്സുകളിൽ നിന്ന് അഞ്ച് തവണയാണ് സാംസണെ ഹസരംഗ പുറത്താക്കിയത്. ലെഗ് സ്പിന്നറിനെതിരെ 23 പന്തുകൾ നേരിട്ട സാംസൺ 3.60 ശരാശരിയിൽ 18 റൺസ് മാത്രമാണ് നേടിയത്.
— Sanju Samson (@IamSanjuSamson) April 21, 2022
ഗൂഗ്ലികളാണ് ഹസരങ്കയെ കൂടുതല്‍ അപകടകാരിയാക്കുന്നത്. മധ്യ ഓവറുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറാണ്. സീസണിലാകെ 15 മത്സരങ്ങളില്‍ 25 വിക്കറ്റ് നേടിയപ്പോള്‍ ഇതില്‍ 17ഉം മിഡില്‍ ഓവറുകളിലായിരുന്നു. 18 റണ്ണിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയത് മികച്ച പ്രകടനം. അതേസമയം ഈ സീസണില്‍ 15 കളികളില്‍ രണ്ട് അര്‍ധ സെഞ്ചുറിയോടെ 421 റണ്‍സാണ് സഞ്ജു സാംസണിന്റെ സമ്പാദ്യം. ബാറ്റിംഗ് ശരാശരി 30.07 എങ്കില്‍ സ്ട്രൈക്ക് റേറ്റ് 150.36.