സഞ്ജു സാംസണിന്റെ പേര് കേട്ടപ്പോൾ ഇളകി മറിഞ്ഞ് ആരാധകർ |Sanju Samson

വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പര നേടുവാൻ ഇന്ത്യൻ സംഘം നാലാം ടി :20 മാച്ചിൽ അമേരിക്കയിൽ ഇറങ്ങുമ്പോൾ എല്ലാ ക്രിക്കറ്റ്‌ പ്രേമികളും ആഗ്രഹിച്ച പോലെ മലയാളി താരമായ സഞ്ജു വി സാംസൺ ഇന്ത്യൻ പ്ലേയിംഗ്‌ ഇലവനിൽ. മോശം ഫോമിലുള്ള ശ്രേയസ് അയ്യർക്ക്‌ പകരമാണ് സഞ്ജു സാംസൺ ടീമിലേക്ക് എത്തിയത്.

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യ മൂന്ന് നിർണായക മാറ്റങ്ങളാണ് ഇന്ത്യൻ പ്ലേയിംഗ്‌ ഇലവനിൽ വരുത്തിയത് ശ്രേയസ് അയ്യർ, അശ്വിൻ, ഹാർദിക്ക് പാണ്ട്യ എന്നിവർക്ക് പകരം സഞ്ജു സാംസൺ, രവി ബിഷ്ണോയി, അക്ഷർ പട്ടേൽ എന്നിവർ ഇന്ത്യൻ ടീമിലേക്ക് എത്തിയപ്പോൾ എല്ലാവരിലും തന്നെ സന്തോഷമായി മാറിയത് സഞ്ജു സാംസൺ എൻട്രി തന്നെ.

അയർലാൻഡ് എതിരെ അവസാനം കളിച്ച ടി :20 മാച്ചിൽ ഫിഫ്റ്റി അടിച്ച സഞ്ജു സാംസണിൽ നിന്നും എല്ലാവരും ആഗ്രഹിക്കുന്നത് മികച്ച ഒരു ഇന്നിങ്സ് തന്നെ. കളിയിൽ റിഷാബ് പന്ത് വിക്കെറ്റ് പിന്നിൽ നിൽക്കുമ്പോൾ സഞ്ജുവിന് പുറമേ മറ്റൊരു വിക്കെറ്റ് കീപ്പർ കൂടിയായ ദിനേശ് കാർത്തിക്കും ടീമിൽ ഉണ്ട്. സഞ്ജു സാംസൺ ടീമിലുണ്ടെന്ന് ടോസ് സമയം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞപ്പോൾ ഗ്രൗണ്ടിൽ ഉയർന്നത് വലിയ ആരവം.