❝സഞ്ജു സാംസൺ ടീമിന് പുറത്തേക്ക് ; മൂന്നാം ഏകദിനത്തിൽ ഇഷാൻ കിഷൻ കളിക്കുമോ?❞ |Sanju Samson

സീനിയർ താരങ്ങളുടെ അഭാവത്തിലും ഏകദിന പരമ്പരയിൽ കരുത്തരായ വെസ്റ്റ് ഇൻഡീസിനെ അവരുടെ നാട്ടിൽ വെച്ച് പരാജയപ്പെടുത്തിയ ആവേശത്തിലാണ് ടീം ഇന്ത്യ. മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ, ജൂലൈ 27-ന് പരമ്പരയിലെ അവസാന മത്സരത്തിന് തയ്യാറെടുക്കുകയാണ്. പരമ്പര സ്വന്തമാക്കിയ ഇന്ത്യക്ക് മൂന്നാം ഏകദിനം സമ്മർദങ്ങളില്ലാതെ കളിക്കാൻ സാധിക്കും.

മാത്രമല്ല ആദ്യ രണ്ട് ഏകദിനങ്ങളിൽ അവസരം ലഭിക്കാതിരുന്ന കളിക്കാർക്ക് മൂന്നാം ഏകദിനത്തിൽ അവസരം നൽകാനും സാധ്യതയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുവാൻ പരിശീലകൻ രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ ശിഖർ ധവാനും ഏറെ ബുദ്ധിമുട്ടും എന്ന് ഉറപ്പാണ്. പ്രധാനമായും ഏകദിന അരങ്ങേറ്റത്തിനായി കാത്തിരിക്കുന്ന ഫാസ്റ്റ് ബൗളർ അർഷദീപ് സിംഗ്, വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ, ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ് എന്നിവരാണ് മൂന്നാം ഏകദിനത്തിൽ അവസരത്തിനായി കാത്തുനിൽക്കുന്നത്.

എന്നാൽ, കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ശുഭ്മാൻ ഗിൽ മികച്ച ഫോം തുടർന്നതിനാൽ, ഋതുരാജ് ഗെയ്ക്വാദിന് ടീമിൽ കടന്നു കൂടുന്നത് പ്രയാസകരമായിരിക്കും. അതേസമയം, കഴിഞ്ഞ രണ്ട് കളികളിലും കൂടുതൽ റൺസ് വഴങ്ങിയ ഷാർദുൽ താക്കൂറിന് പകരം അർഷദീപ് സിംഗിന് അവസരം നൽകാൻ സാധ്യതയുണ്ട്. എന്നാൽ, ടീമിൽ ഇഷാൻ കിഷനെ ഉൾപ്പെടുത്താൻ രാഹുൽ ദ്രാവിഡിന് സഞ്ജുവിനെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കേണ്ടി വരും. അവസാന മത്സരത്തിൽ സഞ്ജു അർദ്ധ സെഞ്ച്വറി നേടിയതിനാൽ തന്നെ, ഈ മാറ്റം നടക്കാനുള്ള സാധ്യത കുറവാണ്.

ഇന്ത്യ മൂന്നാം ടി20 സാധ്യത ഇലവൻ : ശിഖർ ധവാൻ ©, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ (wk), ദീപക് ഹൂഡ, അക്സർ പട്ടേൽ, മുഹമ്മദ്‌ സിറാജ്, യുസ്വേന്ദ്ര ചഹൽ, അർഷദീപ് സിംഗ്, ആവേഷ് ഖാൻ.

Rate this post