“ആദ്യ സിക്സ് പിന്നാലെ വിക്കറ്റ് , ഹസരംഗക്ക് മുന്നിൽ വീണ്ടും കീഴടങ്ങി സഞ്ജു സാംസൺ” | IPL 2022| SANJU SAMSON|

ഇന്ത്യൻ പ്രീമിയർ ലീഗിൽ ജയ കുതിപ്പ് തുടരുന്ന രാജസ്ഥാൻ റോയൽസ് ടീം ഇന്ന് ബാംഗ്ലൂർ എതിരായ മത്സരത്തിലും ലക്ഷ്യമിടുന്നത് ജയം മാത്രം.ഈ മത്സരത്തിൽ എല്ലാവരും കാത്തിരുന്ന പോരാട്ടം സഞ്ജു :ഹസരംഗ മത്സരം കൂടിയാണ്

ഇന്നത്തെ രാജസ്ഥാൻ : ബാംഗ്ലൂർ മത്സരത്തിൽ എപ്രകാരമാകും മലയാളി താരമായ സഞ്ജു സാംസൺ ബാംഗ്ലൂർ ലെഗ് സ്പിന്നർ ഹസരംഗയെ നേരിടുകയെന്നാണ് ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ ഉറ്റുനോക്കുന്നത്. മത്സരത്തിൽ ഹസരംഗക്ക് എതിരെ നേരിട്ട രണ്ടാമത്തെ ബോളിൽ സിക്സ് അടിച്ച് സഞ്ജു രാജസ്ഥാൻ ക്യാമ്പിൽ ആവേശം ഉയർത്തി എങ്കിലും ശേഷം നാലാം ബോളിൽ താരത്തെ പുറത്താക്കിയാണ് ഹസരംഗ തന്റെ പ്രതികാരം പൂർത്തിയാക്കിയത്.

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച രാജസ്ഥാൻ ടീമിന് പ്രതീക്ഷിച്ച ഒരു തുടക്കമല്ല ലഭിച്ചത്. തുടക്ക ഓവറിൽ തന്നെ യശസ്സി ജെയ്സ്വാൾ വിക്കെറ്റ് നഷ്ടമായ രാജസ്ഥാൻ ടീമിന് കരുത്തായി മാറിയത് പടിക്കൽ : ബട്ട്ലർ സഖ്യം തന്നെയാണ്.പടിക്കൽ പുറത്തായ ശേഷം എത്തിയ സഞ്ജു സാംസൺ എതിരെ തുടക്കം തന്നെ ബോൾ ചെയ്യാൻ ബാംഗ്ലൂർ നായകൻ ഹസരംഗയെ നിയോഗിച്ച്. രണ്ടാം ബോളിൽ സിക്സ് അടിച്ച് സഞ്ജു മാസ്സ് കാണിച്ചപ്പോൾ നാലാം ബോളിൽ ഹസരംഗ ഗൂഗ്ലി തിരിച്ചറിയാൻ സഞ്ജുവിന് സാധിച്ചില്ല.

ഇതോടെ നാലാം തവണയാണ് സഞ്ജുവിന്റ വിക്കെറ്റ് ഹസരംഗ വീഴ്ത്തുന്നത്. നേരത്തെ ലങ്കക്ക് എതിരായ ഇന്ത്യൻ ടീമിന്റെ ടി :20പരമ്പരയിൽ സഞ്ജുവിന്റ് വിക്കെറ്റ് മൂന്ന് തവണയും ഹസരംഗ കരസ്ഥമാക്കിയിരുന്നു.8 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം.