“സഞ്ജു സാംസൺ പ്രതിഭാധനനായ എന്ന ബാറ്ററിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കേണ്ടതുണ്ടോ ?” |Sanju Samson

ഐപിഎല്ലിലൂടെ ലോക ക്രിക്കറ്റില്‍ ശ്രദ്ധേയനായ താരമാണ് മലയാളികളുടെ അഭിമാനമായ സഞ്ജു. പ്രതിഭയുണ്ടായിട്ടും അത് ഏറ്റവും വലിയ വേദിയായ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുറത്തെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് സഞ്ജുവിന്റെ ഏറ്റവും വലിയ പോരായ്മ. ഇതു നികത്താന്‍ അദ്ദേഹത്തിനു ഈ സീസൺ നല്ലൊരു അവസരമാക്കി മാറ്റം.

സഞ്ജു സാംസൺ 2022 ൽ ക്യാപ്റ്റൻ എന്ന നിലയിൽ രാജസ്ഥാനെ വിജയത്തിലെത്തിച്ചുകൊണ്ട് മുന്നോട്ടു നായിക്കുമ്പോൾ ബാറ്റിംഗ് അൽപ്പം നിറംമങ്ങിപോയി എന്ന് തന്നെ പറയാം. സഞ്ജുവിന് ഈ സീസണിൽ ആകെ നേടാനായത് ഒരു അർദ്ധസെഞ്ച്വറി മാത്രമാണ്‌. പല കളികളിലും സഞ്ജുവിന്റെ പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. പലകളികളിലും ക്ഷമയില്ലാതെ അനാവശ്യമായി വിക്കറ്റുകൾ വലിച്ചെറിയുന്ന പ്രവണതയാണ് ഇതിനു കാരണം. സഞ്ജു പുറത്താവുന്ന രീതിയാണ് പ്രധാന പ്രശ്നം. സഞ്ജുവിന്റെ ദൗർബല്യമായ ഷോർട്ടുകൾ വളരെ വളരെ എളുപ്പത്തിൽ വിക്കറ്റെടുക്കാൻ ബൗളർമാർക്ക് കഴിയുന്നു.

തുടക്കത്തിൽ തന്നെ വിക്കറ്റ് വലിച്ചെറിയുന്ന സ്വഭാവം ആണ് സഞ്ജു നേരിടുന്ന പ്രധാന പ്രശ്നം. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കികൊണ്ട് ക്ഷമയോടെ നീണ്ട ഇന്നിംഗ്സുകൾ കളിക്കാൻ മനസിനെയും തൻ്റെ സമീപനത്തെയും പാകപ്പെടുത്തി എടുക്കണം. എല്ലാ പന്തും സിക്‌സും ഫോറും നേടാനുള്ളതാണ് എന്ന് ആരോ സഞ്ജുവിനെ തെറ്റിദ്ധരിപ്പിച്ച പോലെയാണ് സഞ്ജു എല്ലാ മത്സരങ്ങളിലും കളിക്കുന്നത്.

വിരാട് കോഹ്ലിയും രോഹിത് ശർമയും ഫോമാവാൻ കഴിയാത്തതാണ് പ്രശ്നം എങ്കിൽ അവർക്ക് തങ്ങളുടെ ഏറ്റവും മികച്ച ഷോട്ടുകൾ ഉതിർക്കാൻ കഴിയാത്തതാണ് കുഴപ്പം. എങ്കിൽ സഞ്ജുവിന്റെ കുഴപ്പം വെറും അഹങ്കാരം എന്ന് പറയേണ്ടിവരും കാരണം സഞ്ജു ഒരിക്കലും ഫോം ഔട്ട്‌ അല്ല ഏറ്റവും മികച്ച ഫോമിൽ തന്നെയാണ് ഇപ്പോഴും.

മനോഹരമായ ഷോട്ടുകൾ എടുക്കാൻ സഞ്ജുവിന് കഴിയുന്നുണ്ട് പക്ഷേ അപ്പോഴും അമിതമായ ആവേശം പലപ്പോഴും താൻ ഒരു ഇന്റർനാഷണൽ പ്ലെയറാണ് എന്ന് മറന്നു കൊണ്ടുള്ള ഷോർട്ട് സെലക്ഷൻ വലിയ വിമർശനത്തിന് ഇരയായിട്ടുണ്ട് . കാരണം താങ്കൾ ഇന്ന് വെറുമൊരു ഐപിഎൽ പ്ലെയർ അല്ല ഇന്ത്യൻ സെലക്ഷൻ കമ്മറ്റി ഉറ്റുനോക്കി കൊണ്ടിരിക്കുന്ന ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാൻ ആണ് ആ ഉത്തരവാദിത്വം സഞ്ജു പലപ്പോഴും മറന്നു പോകുന്നു .

ഇത്രയും ഉത്തരവാദിത്വമില്ലാത്ത സഞ്ജുവിനെ എങ്ങനെ അടുത്ത വേൾഡ് കപ്പിലേക്ക് എങ്ങനെ പരിഗണിക്കും. ഒരു മത്സരത്തിൽ കളിച്ചില്ല എന്ന് പറഞ്ഞ് വിമർശിക്കുകയല്ല കളിക്കുന്ന രീതിയെ വല്ല വിമർശിച്ചത് മറിച്ച് അയാൾ ഔട്ട് ആകുന്നത് ഒരിക്കലും നല്ല ബോളുകൾ അല്ല മറിച്ച് മോശം ഷോട്ട് സെലക്ഷനിൽ പ്രശ്‍നം.

ഇന്നലെ മുംബൈക്കെതിരെ നടന്ന മത്സരത്തിൽ തിളങ്ങാൻ സാധിച്ചില്ല. ഒരിക്കൽ കൂടി അനാവശ്യമായ ഒരു ഷോട്ടിൽ വിക്കെറ്റ് നഷ്ടമാക്കി സഞ്ജു ആരാധകരെ എല്ലാം വിഷമത്തിലാക്കി.തിളങ്ങാൻ സാധിച്ചില്ല. ഒരിക്കൽ കൂടി അനാവശ്യമായ ഒരു ഷോട്ടിൽ വിക്കെറ്റ് നഷ്ടമാക്കി സഞ്ജു ആരാധകരെ എല്ലാം വിഷമത്തിലാക്കി. മനോഹരമായ രീതിയിൽ തുടങ്ങിയ സഞ്ജു സാംസൺ ഇന്നത്തെ കളിയിൽ മറ്റൊരു ഫിഫ്റ്റി പ്ലസ് സ്കോർ നേടുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്.

ഓഫ് സ്പിന്നർക്ക് എതിരെ രണ്ട് സിക്സ് അടിച്ചു മിന്നും ഫോമിൽ എന്ന് തെളിയിച്ച സഞ്ജു പക്ഷേ നെക്സ്റ്റ് ഓവറിൽ തന്നെ പുറത്തായി. ഇടംകയ്യൻ സ്പിൻ ബൗളർക്ക് എതിരെ മറ്റൊരു സിക്സ് അടിക്കാനുള്ള സഞ്ജുവിന്റെ ശ്രമം ബൗണ്ടറി ലൈൻ അരികിൽ അവസാനിച്ചു.വെറും 7 ബോളിൽ രണ്ട് സിക്സ് അടക്കം 16 റൺസാണ് സഞ്ജു അടിച്ചെടുത്തത്. ഒരുവേള സഞ്ജു അറ്റാക്കിങ് ശൈലിയിൽ കളിക്കാൻ ശ്രമിച്ചെങ്കിലും ഇത്തരത്തിൽ വിക്കെറ്റ് നഷ്ടമാക്കിയത് ആരാധകർക്ക് അടക്കം വലിയ നിരാശയായി മാറി.