സഞ്ജുവിന്റെ പ്രകടനത്തിന് ഇതിഹാസങ്ങളുടെ പ്രശംസ

ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഉജ്ജ്വല ബാറ്റിംഗ് കാഴ്ചവെച്ച കേരള താരം സഞ്ജു സാംസണെ പ്രശംസ കൊണ്ട് പൊതിഞ്ഞ ഇന്ത്യൻ ഇതിഹാസ താരങ്ങൾ. ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കറും,ഗൗതം ഗംഭീറും ട്വിറ്ററിലൂടെയാണ് താരത്തെ പ്രശംസിച്ചത്.രാജസ്ഥാൻ റോയൽസ് 16 റൺസിന്‌ വിജയിച്ച മത്സരത്തിൽ സഞ്ജുവിന്റെ വെടിക്കെട്ടു ബാറ്റിങ്ങാണ് റോയൽസിന് വിജയം സമ്മാനിച്ചത്.

മൂന്നാമനായി ഇറങ്ങിയ സഞ്ജു 32 പന്തുകളിൽ നിന്നും 9 സിക്‌സും ഒരു ഫോറുമടക്കം 74 റൺസാണ് ആ ബാറ്റിൽ നിന്നും പിറന്നത്. ചെന്നൈ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച സാംസൺ സ്പിന്നർ ചൗളയാണ് ഏറ്റവും കൂടുതൽ പ്രഹരം ഏറ്റുവാങ്ങിയത്. സഞ്ജുവിന്റെ ക്‌ളീൻ ഹിറ്റിങ്ങിനെ കുറിച്ചും ,കോപ്പി ബുക്ക് ശൈലിയിലുള്ള ഷോട്ട് സെലെക്ഷനെ കുറിച്ചുമാണ് സച്ചിൻ പ്രതിപാദിച്ചത്.

മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറാവട്ടെ സഞ്ജുവിനെ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്നതിലുപരി ഇന്ത്യയിലെ ഏറ്റവും മികച്ച യുവ ബാറ്റ്‌സ്മാനാണ്. ഇന്ത്യൻ ടീമിൽ നിന്നും ധോണി വിരമിച്ചതിനു ശേഷം ആ സ്ഥാനം നേടാൻ ഏറ്റവും യോഗ്യതയുള്ള താരമാണ് സഞ്ജുവെന്നും ഗംഭീർ അഭിപ്രായപ്പെട്ടു.