❛❛മലയാളികൾക്ക് വേണ്ടി സഞ്ജു സാംസൺ ഇന്ന് അത് നേടിയിരിക്കും, സഞ്ജുവിന് അല്ലാതെ മറ്റാർക്കും അത് നേടാനാവില്ല ❜❜ |Sanju Samson
സഞ്ജു സാംസൺ ആരാധകനാകുന്നത് ഒരു റോളർകോസ്റ്ററിൽ കയറുന്നത് പോലെയാണ്. പലപ്പോഴും കണ്ണടച്ചു കൊണ്ട് മാത്രമേ അത് ആസ്വദിക്കാൻ സാധിക്കു. എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് നമുക്ക് അറിയില്ല . അതേപോലെ തന്നെ ഓരോ മത്സരത്തിലും സഞ്ജുവിൽ നിന്നും എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ആരാധകർക്ക് അറിയില്ല. പലപ്പോഴും അപ്രതീക്ഷിത പ്രകടനങ്ങളിലൂടെ സഞ്ജു ആരാധകരെ അമ്പരപ്പിക്കും ചിലപ്പോൾ അമിത പ്രതീക്ഷയോടെ വന്നു ഏവരെയും നിരാശപെടുത്തും.അവിശ്വസനീയമായത് വിശ്വസിക്കാൻ നിങ്ങളെ നിർബന്ധിക്കാൻ സഞ്ജുവിന് പലപ്പോഴും സാധിച്ചിട്ടുണ്ട്.
ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം മുതൽ ഇന്നുവരെ എണ്ണമറ്റ ക്രിക്കറ്റ് കളിക്കാരും ഇതിഹാസങ്ങളും കമന്റേറ്റർമാരും ആരാധകരും സഞ്ജുവിനെ ജീവിതത്തിൽ ഒരിക്കൽ മാത്രം കാണുന്ന കളിക്കാരൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. സഞ്ജുവിന്റെ അതെ പ്രായത്തിലുള്ള കളിക്കാരേക്കാൾ എന്തോ പ്രത്യേകത എല്ലാവരും മലയാളി താരത്തിൽ കണ്ടിരുന്നു. ബോൺ ക്രിക്കറ്റെർ ആയിട്ടാണ് സഞ്ജുവിനെ എല്ലാവരും കണക്കാക്കുന്നത്. അത്കൊണ്ട് തന്നെ ചെറു പ്രായത്തിൽ തന്നെ തന്റെ കഴിവുകൾ തേച്ചു മിനുക്കാൻ താരത്തിന് ധാരാളം അവസരം ലഭിക്കുകയും ചെയ്തു.
എന്നാൽ സഞ്ജുവിന് മേലുള്ള പ്രതീക്ഷകൾ എല്ലാം ന്യായീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടോ? എന്ന ചോദ്യം പലരും പലപ്പോഴും ഉന്നയിച്ചിരുന്നു.അദ്ദേഹത്തിന് ഇതുവരെ ഒരു മികച്ച സീസണുണ്ടായിട്ടില്ലെന്ന് പലരും വധിക്കുന്നത് കാണാം. അവനെപ്പോലുള്ള ഒരു കളിക്കാരനിൽ നിന്ന് പ്രതീക്ഷക്കുന്നതല്ല തിരിച്ചു കിട്ടുന്നത് എന്ന് പലരും വിമർശിക്കുകയും ചെയ്തു.
എന്നാല്‍ ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും ക്യാപ്റ്റന്‍സിയിലും മികവ് കാണിച്ച സീസണായിരുന്നു സഞ്ജുവിന്റെ ഇത്തവണത്തേത്. രാജസ്ഥാന് ടീമില്‍ സീസണിലെ റണ്‍വേട്ടയില്‍ ജോസ് ബട്ട്ലറിന് പിന്നില്‍ രണ്ടാമത് സഞ്ജുവാണ്. 444 റണ്‍സ് ആണ് സഞ്ജു സീസണില്‍ ഇതുവരെ സ്കോര്‍ ചെയ്തത്. വിക്കറ്റ് കീപ്പിങ്ങിലേക്ക് വന്നാല്‍, സീസണിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കും തന്റെ പേര് സഞ്ജു വെക്കുന്നു. 16 ഡിസ്മിസലുകളാണ് വിക്കറ്റിന് പിന്നില്‍ നിന്ന് സഞ്ജു നടത്തിയത്. 14 ക്യാച്ചും രണ്ട് സ്റ്റംപിങ്ങും.
സഞ്ജു ഏറ്റവും കൂടുതല്‍ സിക്സുകള്‍ അടിച്ച സീസണ് കൂടിയാവും ഇത്. 26 സിക്സുകളാണ് രാജസ്ഥാന് ക്യാപ്റ്റന്റെ ബാറ്റില്‍ നിന്ന് പറന്നത്. 2020 സീസണിലും സഞ്ജു 26 സിക്സുകള്‍ പറത്തിയിരുന്നു. എന്നാല്‍ ഇന്ന് ഫൈനലിലും സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് ഒരു സിക്സ് പറന്നാല്‍ 10 വര്‍ഷത്തെ തന്റെ കരിയറില്‍ സഞ്ജു ഏറ്റവും കൂടുതല്‍ സിക്സ് അടിച്ച സീസണാവും ഇത്. 41 ഫോറുകളാണ് സീസണില്‍ സഞ്ജു അടിച്ചത്. ഏറ്റവും കൂടുതല്‍ ഫോറുകള്‍ സഞ്ജു നേടിയത് 2021ലാണ് 45 എണ്ണം.
ഗുജറാത്ത് ടൈറ്റന്‍സിനെ ഇന്ന് തോല്പിച്ചാല് ഐപിഎല്ലില്‍ കിരീടമുയര്‍ത്തുന്ന ആദ്യ മലയാളി ക്യാപ്റ്റനാവും സഞ്ജു. എങ്കിലും തന്നെ, താനാക്കി മാറ്റിയ രാജസ്ഥാന് കിരീടം സമ്മാനിക്കുകയാണ് ഏറ്റവും വലിയ ലക്ഷ്യമെന്ന് സഞ്ജു പറയുന്നു. കൗമാരതാരമായാണ് 10 വര്‍ഷം മുമ്പ് സഞ്ജു സാംസണ് രാജസ്ഥാന് റോയല്‍സില്‍ അരങ്ങേറിയത്. ഒരു മലയാളി നായകന് ഐപിഎല്‍ ചരിത്രത്തിലാദ്യമായി കിരീടമുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.