പ്ലെ ഓഫ് കാണാതെ സഞ്ജുവിന്റെ രാജസ്ഥാൻ പുറത്തേക്ക് ,വേദനയിൽ ആരാധകർ

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് 8 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കിയതോടെ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് 2023 ഐപിഎല്ലിൽ നിന്ന് പുറത്തായിരിക്കുകയാണ്. സീസണിന്റെ ആദ്യപകുതിയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ടീമായിരുന്നു രാജസ്ഥാൻ റോയൽസ്. ആദ്യ 6 മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും വിജയം നേടാൻ രാജസ്ഥാന് സാധിച്ചിരുന്നു. അതോടുകൂടി രാജസ്ഥാന്റെ പ്ലേയോഫ് സ്വപ്നങ്ങൾ വർദ്ധിച്ചു. എന്നാൽ പിന്നീട് സീസണിന്റെ രണ്ടാം പകുതിയിൽ രാജസ്ഥാൻ റോയൽസ് എന്ന ടീമിന്റെ പതനം തന്നെയാണ് കാണാൻ സാധിച്ചത്. ചില വലിയ പിഴവുകളിലൂടെ രാജസ്ഥാൻ തങ്ങളുടെ പ്ലേയോഫ് പ്രതീക്ഷകൾ നശിപ്പിക്കുകയുണ്ടായി.

സീസണിന്റെ രണ്ടാം പകുതിയിലെ എല്ലാ മത്സരങ്ങളിലും രാജസ്ഥാൻ പിഴവു കാട്ടുകയുണ്ടായി. ഇതിൽ പ്രധാനമായും എടുത്തു പറയേണ്ടത് ഹൈദരാബാദിനെതിരായ മത്സരത്തിൽ സന്ദീപ് ശർമയുടെ ബോളിംഗ് പ്രകടനമായിരുന്നു. രാജസ്ഥാൻ പൂർണമായും വിജയിച്ച മത്സരത്തിൽ സന്ദീപ് ശർമ്മയുടെ അവസാനത്തെ നോബോൾ ആയിരുന്നു വില്ലനായി വന്നത്. മത്സരത്തിന്റെ അവസാന പന്തിൽ 5 റൺസായിരുന്നു ഹൈദരാബാദിന് വിജയിക്കാൻ വേണ്ടിയിരുന്നത്. ആ പന്തിൽ അബ്ദുൾ സമദ് ലോങ്‌ ഓണിലേക്ക് ഉയർത്തിയടിച്ച് പുറത്താവുകയുണ്ടായി. എന്നാൽ രാജസ്ഥാൻ ആഘോഷം തുടങ്ങുന്നതിനു മുൻപായിരുന്നു അമ്പയർ പന്ത് നോബോൾ വിളിച്ചത്.

ശേഷം അടുത്ത പന്തിൽ 4 റൺസ് വേണമെന്നിരിക്കെ അബ്ദുൽ സമദ് ഒരു തകർപ്പൻ സിക്സറും പായിച്ചു. ഇങ്ങനെ മത്സരത്തിൽ രാജസ്ഥാൻ പരാജയമറിഞ്ഞു. അത്തരത്തിൽ രണ്ടു പോയിന്റുകൾ രാജസ്ഥാന് നഷ്ടമായി. പിന്നീട് മുംബൈയ്ക്കെതിരായ മത്സരത്തിൽ ജയ്സൺ ഹോൾഡർ അവസാന ഓവറിൽ എറിഞ്ഞ 3 ഫുൾടോസുകൾ രാജസ്ഥാന് വിനയായി മാറി. ഈ അവസരങ്ങളൊക്കെയും നഷ്ടമാക്കിയത് രാജസ്ഥാന് വലിയ തിരിച്ചടിയാവുന്നതാണ് ഐപിഎല്ലിന്റെ രണ്ടാം പകുതിയിൽ കണ്ടത്. ഇപ്പോൾ രാജസ്ഥാൻ പ്ലേയോഫ് കാണാതെ പുറത്തായിരിക്കുകയാണ്.

എന്തായാലും സഞ്ജു സാംസനെയും രാജസ്ഥാൻ റോയൽസിനെയും സംബന്ധിച്ച് വളരെ എളുപ്പം മറക്കാവുന്ന സീസൺ തന്നെയാണ് 2023ൽ കഴിഞ്ഞുപോകുന്നത്. എല്ലാംകൊണ്ടും മികച്ച നിര തന്നെ ലഭിച്ചിട്ടും യാതൊരു തരത്തിലും മികവ് പുലർത്താൻ രാജസ്ഥാന് സാധിക്കാതെ വന്നു. നിലവിൽ ടിമിൽ ഉള്ളതിൽ എത്രപേർ 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാന് വേണ്ടി കളിക്കും എന്ന കാര്യത്തിൽ പോലും ഉറപ്പില്ല. എന്നിരുന്നാലും വരും മത്സരങ്ങളിൽ സഞ്ജു അടക്കമുള്ള താരങ്ങൾ മികവുകാട്ടി അടുത്തവർഷം രാജസ്ഥാന് മികച്ചതായി തീരട്ടെ എന്ന ആശ്വസിക്കാം.

5/5 - (1 vote)