മുംബൈക്കെതിരെ ലക്‌നൗവിന്റെ തോൽവിക്കായി പ്രാർത്ഥനയുമായി സഞ്ജുവിന്റെ രാജസ്ഥാൻ

മുംബൈ ഇന്ത്യൻസ് ഇന്ന് അവരുടെ നിർണായക മത്സരത്തിനായി ഇറങ്ങുകയാണ്. നിലവിൽ 12 കളികളിൽ നിന്ന് 14 പോയിന്റുകളുള്ള മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഇന്ന് നടക്കുന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജിയന്റ്സിനെ പരാജയപ്പെടുത്താൻ ആയാൽ, ഐപിഎൽ 2023-ന്റെ പ്ലേഓഫിൽ എത്തുന്ന രണ്ടാമത്തെ ടീം ആകാൻ മുംബൈ ഇന്ത്യൻസിന് സാധിക്കും. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഇടം ഉറപ്പിക്കുന്നതിനായി മുംബൈയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്.

കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി മുംബൈയുടെ യുവതാരം തിലക് വർമ്മ പരിക്കിന്റെ പിടിയിൽ ആയതിനാൽ കളിച്ചിരുന്നില്ല. അദ്ദേഹത്തിന് പകരം ടീമിലെ മറ്റു യുവതാരങ്ങൾക്ക് മുംബൈ ഇന്ത്യൻസ് അവസരം നൽകിയിരുന്നു. ഗുജറാത്ത് ടൈറ്റൻസിനെതിരായ അവസാന മത്സരത്തിൽ മലയാളി വിക്കറ്റ് കീപ്പർ ആയ വിഷ്ണു വിനോദിന് മുംബൈ കളിക്കാൻ അവസരം നൽകിയിരുന്നു. മത്സരത്തിൽ ശ്രദ്ധേയമായ ഇന്നിങ്സ് ആണ് വിഷ്ണു വിനോദ് പുറത്തെടുത്തത്.

20 ബോളിൽ രണ്ട് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 150.00 സ്ട്രൈക്ക് റേറ്റോടെ 30 റൺസ് ആണ് വിഷ്ണു വിനോദ് സ്കോർ ചെയ്തത്. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ സ്റ്റാർ പേസർ മുഹമ്മദ്‌ ഷമിക്കെതിരെ വിഷ്ണു വിനോദ് നേടിയ സിക്സർ ക്രിക്കറ്റ് ആരാധകരുടെ മനം കവർന്നിരുന്നു. മത്സരത്തിനിടയിൽ മുംബൈ ഇന്ത്യൻസിന്റെ ബൗളിംഗ് പരിശീലകനായ കിറോൻ പൊള്ളാർഡ് വിഷ്ണു വിനോദിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഇന്ന് നടക്കാനിരിക്കുന്ന ലക്നൗ സൂപ്പർ ജിയന്റ്സിനെതിരായ മത്സരത്തിൽ വിഷ്ണു വിനോദ് ഉണ്ടാകുമോ എന്നാണ് മലയാളി ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ നോക്കുന്നത്. പരിക്ക് മാറിയ തിലക് വർമ്മ ആദ്യ ഇലവിനിലേക്ക് തിരിച്ചെത്തുമ്പോൾ, വിഷ്ണു വിനോദിന് തന്റെ സ്ഥാനം നിലനിർത്താൻ ആകുമോ എന്നത് നോക്കിയിരുന്ന് കാണേണ്ടതാണ്. അതേസമയം, തിലക് വർമ്മക്ക് ആദ്യ ഇലവനിൽ സ്ഥാനം നൽകുന്നതിനൊപ്പം തന്നെ, ബാറ്റിംഗ് ഇന്നിങ്സിൽ ഇമ്പാക്ട് പ്ലെയർ ആയി വിഷ്ണു വിനോദിനെ മുംബൈ ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല.

2.8/5 - (5 votes)