സഞ്ജുവിനെതിരെ രൂക്ഷ വിമർശനവുമായി സുനിൽ ഗാവസ്‌കർ

ഐപിഎല്‍ രണ്ടാം പാദ മത്സരം യുഎഈയില്‍ പുനരാരംഭിച്ചപ്പോള്‍ സഞ്ജുവിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് പഞ്ചാബിനെതിരെ നേടിയത്. 19ാ0 ഓവര്‍ വരെ തകര്‍ത്തടിച്ച് മുന്നേറിയ പഞ്ചാബ് അവസാന ഓവര്‍ എറിഞ്ഞ കാര്‍ത്തിക് ത്യാഗിക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. അവസാന ഓവറില്‍ നാല് റണ്‍സ് മാത്രം ജയിക്കാന്‍ വേണ്ടിയിരുന്ന പഞ്ചാബിന് കേവലം ഒരു റണ്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. അവസാന ഓവർ വരെ പരാജയം മണത്ത രാജസ്‌ഥാൻ അവിശ്വസനീയമായ രീതിയിലാണ് വിജയം നേടിയത്. അവസാന ഓവറിലേക്ക് രണ്ട് പ്രമുഖ ബൗളര്‍മാരെ കരുതിവെച്ച സഞ്ജുവിന്റെ നായക മികവാണ് രാജസ്ഥാന് രണ്ട് റണ്‍സിന്റെ ജയം നേടിക്കൊടുത്തത്. യം നേടിയത്.

എന്നാൽ പഞ്ചാബിനെതിരെ ബാറ്റിങ്ങില്‍ പരാജയപ്പെട്ട രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനെ വിമര്‍ശിച്ച് രംഗത്തെത്തുകയാണ് സുനില്‍ ഗാവസ്‌കര്‍. സഞ്ജുവിന്റെ ഷോട്ട് സെലക്ഷന്‍ മോശമാണെന്നാണ് ഗാവസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നത്.ദൈവം കനിഞ്ഞു നല്‍കിയ കഴിവ് പാഴാക്കുന്ന രീതിയിലാണ് സഞ്ജുവിന്റെ കളിയെന്നും സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. നീണ്ടകാലം ഇന്ത്യന്‍ കരിയര്‍ ആഗ്രഹിക്കുന്നെങ്കില്‍ സഞ്ജു സ്‌കോറിങ്ങില്‍ സ്ഥിരത കണ്ടെത്തിയേ മതിയാകൂ. അതിന് ആദ്യം ഷോട്ട് സെലക്ഷന്‍ മെച്ചപ്പെടുത്തണം-ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.


‘ഇത്തരത്തിലുള്ള ഷോട്ടുകള്‍ കളിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നതെന്താണ്. അന്താരാഷ്ട്ര മത്സരമായിരുന്നെങ്കില്‍ ചിലപ്പോള്‍ ഇന്നിങ്‌സ് തുറക്കാന്‍ അവന് അവസരം ലഭിക്കുമായിരുന്നില്ല. ആദ്യം നിലയുറപ്പിച്ചതിന് ശേഷമാണ് വലിയ ഷോട്ടുകളിലേക്ക് കടക്കേണ്ടത്. ഷോട്ട് തിരഞ്ഞെടുപ്പാണ് അവന്‍ ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ ദൈവം തന്ന പ്രതിഭ വെറുതെ നഷ്ടമായിപ്പോവും. നിങ്ങളുടെ ആക്രമണോത്സുകതയ്ക്കനുസരിച്ചാവരുത് ഷോട്ട് തിരഞ്ഞെടുപ്പ്. ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ ഇനിയും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഷോട്ട് തിരഞ്ഞെടുപ്പ് മെച്ചപ്പെടുത്തേണ്ടതായുണ്ട്’-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ഐപിഎല്ലില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് സഞ്ജു. എന്നാല്‍ സ്ഥിരയില്ലാത്തതാണ് പ്രശ്‌നം. ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീമില്‍ താരത്തിന് ഇടം ലഭിക്കാതെ പോയതും ഇതേ പ്രശ്‌നംകൊണ്ടാണ്. നിലയുറപ്പിച്ചാല്‍ വലിയ സ്‌കോര്‍ നേടാനുള്ള കഴിവ് സഞ്ജുവിനുണ്ട്. ഇത് അദ്ദേഹത്തെ ടി20യിലെ നിര്‍ണ്ണായക താരമാക്കുന്നു. എന്നാല്‍ അവസരത്തിനൊത്ത് കളിക്കാനും ക്ഷമയോടെ ബാറ്റുചെയ്യാനും സഞ്ജുവിന് പലപ്പോഴും സാധിക്കാറില്ല.