ശൈലി മാറ്റുന്നില്ലേ 😱ചോദ്യത്തിന് ഉത്തരം നൽകി സഞ്ജു സാംസൺ

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ എല്ലാം ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീം സ്‌ക്വാഡിനെ കുറിച്ചുള്ള ചർച്ചകളിൽ തന്നെയാണ്. ഒക്ടോബർ :നവംബർ മാസങ്ങളിൽ നടക്കുന്ന ടി :20 ലോകകപ്പ് ജയിക്കാമെന്നാണ് ആരാധകർ അടക്കം വിശ്വസിക്കുന്നത്. ടി :20 ലോകകപ്പിനുള്ള 18 അംഗ അന്തിമമായ സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.എന്നാൽ വിരാട് കോഹ്ലി നായകനായി എത്തുന്ന സ്‌ക്വാഡിൽ രണ്ട് വിക്കറ്റ് കീപ്പർമാർ ഇടം നേടി എങ്കിലും മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസണ് അവസരം ലഭിച്ചില്ല എന്നത് ശ്രദ്ധേയമാണ്.


അതേസമയം ടി :20 ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപനത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസൺ കരിയറിൽ ഒരു വമ്പൻ തിരിച്ചടിയാണ് ഇപ്പോഴായി നേരിടേണ്ടി വന്നത് എന്നും ആരാധകർ പറയുമ്പോൾ തന്റെ നിലപാടുകളും ഭാവി ക്രിക്കറ്റിനെ കുറിച്ചുള്ള പ്ലാനുകളും എല്ലാം ഇപ്പോൾ തുറന്നുപറയുകയാണ് സഞ്ജു തന്നെ. എല്ലാ മത്സരങ്ങളിലും ഫോമാകുവാൻ കഴിയില്ല എന്നും വിശദമാക്കുന്ന സഞ്ജു തന്റെ ബാറ്റിങ് ശൈലിയെ കുറിച്ചും അഭിപ്രായം വ്യക്തമാക്കി.

“നിലവിൽ ഞാൻ എന്റെ ബാറ്റിങ് ശൈലി മാറ്റാൻ ആഗ്രഹിക്കുന്നില്ല.എപ്പോഴും ഞാൻ പക്ഷേ ടീം ജയിക്കാനാണ് വളരെ ഏറെ ആഗ്രഹിക്കുന്നത്.ബാറ്റിങ് ശൈലി മാറ്റുവാൻ പ്ലാനുകൾ ഒന്നും എനിക്കില്ല. ഞാൻ എന്താണോ ഇതുവരെ ഫോളോ ചെയ്തത് അതെല്ലാം ആവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ട് ഞാൻ. കൂടാതെ ഈ മോശം കാലയളവിലും ഇത് പോലെ ബാറ്റിങ് ശൈലി തുടരും. കൂടാതെ എന്റെ ഈ ക്യാപ്റ്റൻസി റോൾ എന്റെ ബാറ്റിങ് രീതികളെയും ബാധിക്കുന്നില്ല “സഞ്ജു അഭിപ്രായം വിശദമാക്കി