❝ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇനിയും അവസരങ്ങൾ അർഹിക്കുന്നുണ്ടോ?❞

മലയാളികൾ ഏറെ പ്രതീക്ഷയോടെയാണ് സഞ്ജു സാംസന്റെ ഇന്ത്യൻ ജേഴ്സിയിലുള്ള പ്രകടനങ്ങൾ കാണാൻ കാത്തിരിക്കുന്നത്.എന്നാൽ എല്ലായ്‌പോഴും വലിയ നിരാശയാണ് മലയാളി താരം ആരാധകർക്ക് നൽകുന്നത്.ഇന്ത്യന്‍ ജഴ്‌സിയില്‍ സഞ്ജു സാംസണിന്റെ ബാറ്റിങ് കാണാന്‍ കൊതിക്കുന്ന ആരാധകര്‍ക്ക് ഇനി ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരില്ല. കാരണം ഇന്ത്യന്‍ ജഴ്‌സിയിലെ സഞ്ജുവിന്റെ അവസാന പരമ്പരയായി നടന്നുകൊണ്ടിരിക്കുന്ന ശ്രീലങ്കന്‍ പരമ്പര മാറാന്‍ സാധ്യതയുണ്ട്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി രാജസ്ഥാന്‍ റോയല്‍സിനൊപ്പം തിളങ്ങുന്ന സഞ്ജുവിന് ഇതേ മികവ് ഇന്ത്യന്‍ ജഴ്‌സിയില്‍ ആവര്‍ത്തിക്കാനാവുന്നില്ല.തുടരെ തുടരെ അവസരങ്ങള്‍ നല്‍കിയിട്ടും മുതലാക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരം.ഒമ്പത് ടി20 ഇന്നിങ്‌സുകള്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചെങ്കിലും ഒരു തവണ പോലും 30ലധികം സ്‌കോര്‍ നേടാന്‍ മലയാളി താരത്തിനായിട്ടില്ല.19,6,8,23,15,10,27,7 എന്നിങ്ങനെയാണ് സഞ്ജുവിന്റെ ഇതുവരെയുള്ള ഇന്ത്യന്‍ ജഴ്‌സിയിലെ സ്‌കോറുകള്‍.

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ പ്രമുഖരുടെ അഭാവത്തില്‍ തന്റെ മികവ് തെളിയിക്കാനുള്ള സുവര്‍ണ്ണാവസരമായിരുന്നു സഞ്ജുവിന് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട സഞ്ജുവിനെ തൊട്ടതെല്ലാം പിഴച്ചു. 13 പന്തുകള്‍ നേരിട്ടാണ് അദ്ദേഹം ഏഴ് റണ്‍സ് നേടിയത്. ഒരു ബൗണ്ടറി പോലും താരത്തിന് നേടാനായില്ല. അഖില ധനഞ്ജയയെ ക്രീസില്‍ നിന്ന് കയറി പ്രതിരോധിക്കാനുള്ള സഞ്ജുവിന്റെ ശ്രമം പാളിയപ്പോള്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു.ഇന്ത്യന്‍ ജഴ്‌സിയില്‍ സഞ്ജു സാംസണിന് ഇനിയും അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. 26കാരനായ സഞ്ജു വിക്കറ്റ് കീപ്പര്‍ ആണെന്നതായിരുന്നു അദ്ദേഹത്തിന് മുന്‍ഗണന ലഭിക്കാനുള്ള കാര്യങ്ങളിലൊന്ന്. എന്നാല്‍ ഇഷാന്‍ കിഷന്‍ ലഭിച്ച അവസരങ്ങളെയെല്ലാം മുതലാക്കിയതോടെ സഞ്ജു സാംസണിന്റെ മുന്നില്‍ വാതില്‍ അടഞ്ഞിരിക്കുകയാണ്.

ഐപിഎല്ലില്‍ മറ്റൊരു ഗംഭീര സീസണ്‍ ലഭിച്ചാല്‍ ചിലപ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയേക്കും. ഇതിനുള്ള സാധ്യത വളരെ കുറവാണെന്നതാണ് സത്യം. കിട്ടിയ അവസരങ്ങൾ വേണ്ട പോലെ ഉപയോഗപ്പെടുത്താൻ സഞ്ജു കാണിക്കുന്ന ആലഭാവം തന്നെയാണ് ഇതിനു കാരണം. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന സ്ഥാനത്തിനായി ഇന്ത്യൻ ടീമിൽ കടുത്ത മത്സരം തന്നെയാണ് നടക്കുന്നത് അത്കൊണ്ട് തന്നെ അവസരങ്ങൾ വേണ്ട രീതിയിൽ ഉപയോഗിച്ചാൽ മാത്രമാണ് നിലനില്പുള്ളത്,