“സന്തോഷ് ട്രോഫിയിൽ ബംഗാളിനെയും തകർത്ത് കേരളം”| Santhosh Trophy

മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സന്തോഷ് ട്രോഫിയിലെ ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിന് തകർപ്പൻ ജയം . ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് കേരളം കീഴടക്കിയത്.

84 ആം മിനുട്ടിലും ഇഞ്ചുറി ടൈമിലും നേടിയ ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ജയം.ഈ ജയത്തോടെ 2 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി കേരളം പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഈ ഘട്ടം അവസാനിക്കുമ്പോൾ ഗ്രൂപ്പിലെ ആദ്യ രണ്ട് ടീമുകൾ സെമിയിലെത്തും.

മത്സരത്തിന്റെ തുടക്കം മുതൽ കേരളമാണ് ആധിപത്യം പുലർത്തിയത്. പക്ഷെ കേരളത്തിന്റെ എല്ലാ മുന്നേറ്റങ്ങളും ബംഗാൾ ഫലപ്രദമായി തടയുകയും ചെയ്തു.84ാം മിനിറ്റില്‍ നൗഫലാണ് കേരളത്തിനായി ആദ്യഗോളടിച്ചത്. കളിയുടെ അധികസമയത്തെ അവസാനമിനിറ്റിലാണ് ജെസിൻ കേരളത്തിന്റെ രണ്ടാമത്തെ ഗോൾ നേടിയത്.

മറ്റു മത്സരങ്ങളിൽ മേഘാലയ രാജസ്ഥാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി. മേഘാലയക്കായി ഫിഗോ സിന്‍ഡായി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ക്യാപ്റ്റന്‍ ഹോര്‍ഡി ക്ലിഫ് നോണ്‍ഗബ്രിയും ലക്ഷ്യം കണ്ടു. രാജസ്ഥാനായി യുവരാജ് സിങ്, ഇമ്രാന്‍ ഖാന്‍ എന്നിവരാണ് വല ചലിപ്പിച്ചത്.ടൂര്‍ണമെന്റില്‍ രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ കേരളത്തോട് എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെട്ടിരുന്നു.