❝ വിശപ്പകറ്റാൻ 😞 മോണ്ടെവീഡിയോ
തെരുവുകളിൽ 💔 മാലിന്യം പെറുക്കി
🙌 വിറ്റ 🔥👑 ചെകുത്താന്റെ ജീവിതം ❞

അർജൻറീനിയൻ മാലാഖ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയാണ് ലൂയിസ് സുവാരസിന്റെ റോൾമോഡൽ “ഒറ്റവാക്കിൽ പറഞ്ഞാൽ മാലാഖയെ പ്രണയിച്ച ചെകുത്താൻ” ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട യുടെ എതിരാളിയുടെ വല നിറച്ചു ഇരു കരങ്ങളും മുഷ്ടിയും ചുരുട്ടിപ്പിടിച്ച് അലറിവിളിച്ചുവരുന്ന ആ ഗോൾ സെലിബ്രേഷൻ മനസ്സിൽ താലോലിച്ചു അതിനൊപ്പം സ്വപ്നവും നെയ്തു ആ സ്വപ്നം യാഥാർത്ഥ്യമാക്കിയവനാണ് ഈ താന്തോന്നിയായ സ്നേഹിക്കുന്നവർക്ക് ചങ്ക് പറിച്ചു കൊടുക്കുന്ന ലൂയിസ് സുവാരസ്.

സംഭവബഹുലമാണ് ലൂയിസ് ആൽബർട്ടോ സുവാരസ് ഡിയാസിന്റെ ജീവിതം അതെ നമ്മൾ ചുരുക്കപ്പേരിൽ വിളിക്കുന്ന ലൂയിസ് സുവാരസിന്റെ ജീവിതം 1987. ജനുവരി 24ന് ആയിരുന്നു ഉറുഗ്വേയിലെ സൽറ്റോയിലാണ് സുവാരസിന്റ ജനനം ഫുട്‍ബോൾ പാരമ്പര്യമുള്ള സാന്ദ്ര ഡയസ്, റോഡോൾഫോ സുവാരസ് എന്നിവരുടെ ഏഴ് ആൺകുട്ടികളിൽ നാലാമനായി മകനായി ജനിച്ചു .സുവാരസിന്റെ മൂത്ത സഹോദരൻ പഓലോ സുവാരസ് മുൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്,ഏഴാമത്തെ വയസ്സിൽ സുവാരസ് കുടുംബത്തോടൊപ്പം മോണ്ടെവീഡിയോയിലേക്ക് താമസം മാറി സുവാരസിന് ഒൻപത് വയസ്സുള്ളപ്പോൾ മാതാപിതാക്കളായ സാന്ദ്ര ഡയസ്, റോഡോൾഫോ സുവാരസ്എന്നിവർ വിവാഹ മോചനം ചെയ്തു അത് കുഞ്ഞു സുവാരസിൽ ഏറ്റ ആഘാതം വലുതായിരുന്നു

പതിയെ പതിയെ അവൻ അതെല്ലാം മറക്കാൻ മോണ്ടെവീഡിയോയിൽ, തെരുവുകളിൽ താൻ നെഞ്ചോട് ചേർത്ത് ഓമനിച്ച ഫുട്ബോൾ, കളിച്ചു കഴിവുകൾ പുഷ്ടിപ്പെടുത്തി മാതാപിതാക്കൾ വേര്പിരിഞ്ഞതിനെ തുടർന്ന് കടുത്ത ദാരിദ്ര്യവും പട്ടിണിയിലുമായ കുഞ്ഞു സുവാരസ് 15 വയസ്സുള്ളപ്പോൾ തെരുവിൽ മാലിന്യം അടിച്ചുവാരൽ ജോലിക്ക് വരെ പോയിത്തുടങ്ങിയിരുന്നു. കടുത്ത ദാരിദ്ര്യവും പട്ടിണിയും തെരുവുകളിൽ അന്തിയുറങ്ങിയുമുള്ള ജീവിതവുമായിരുന്നു ലൂയിസ് സുവാരസിനെ ഏതു പ്രതിസന്ധികൾ തരണം ചെയ്യാനും ഏതു കൊമ്പനോട് പോലും കശപിശ കൂടാനുള്ള സ്വഭാവവും മുറിച്ചിട്ടാൽ പോലും കൂടിച്ചേർന്ന് പ്രതികാരം വീട്ടുന്ന മനസ്സും അവന് കൈവരുന്നത്.

മോണ്ടെവീഡിയോയിൽ തെരുവുകളിലെ ജീവിതത്തിൽ നിന്നാണ് പൊതുവെ ക്ഷമാലുക്കളായ ഉറുഗ്വേക്കാരുടെ സ്വാഭാവത്തിൽ നിന്നും അവൻ വ്യത്യസ്തനാവാൻ കാരണം മാതൃഭാഷയ്‌ക്ക് പുറമേ ഡച്ച്, ഇംഗ്ലീഷ് എന്നിവ സംസാരിക്കാൻ സുവാരസിന് അനായാസം കഴിയും.ഫുട്‌ബോളിന് ഏറെ വൈകാരികതയും തിയറിയും സമ്മാനിച്ച ഡച്ചു മണ്ണിലാണ് സുവാരസ് എന്ന ഉറുഗ്വേക്കാരൻ ലാറ്റിനമേരിക്ക വിട്ട് ആദ്യ ജേഴ്സിയണിഞ്ഞത് ഡച്ച് ക്ലബായ ഗ്രോണിംഗിലാണ്

അവിടെനിന്നും ഫുട്‍ബോൾ തത്വ ചിന്തകന്മാരുടെ ഈറ്റില്ലമായ അജാക്സിലെത്തി തെരുവിൽ സ്വതന്ത്രമായി ജീവിച്ചവനെ കൂട്ടിലടച്ചാൽ എങ്ങനെയിരിക്കും അതായിരുന്നു. നെതർലാൻഡിൽ. ലൂയിസ് സുവാരസ് കളിക്കളത്തിലെ അച്ചടക്കമില്ലാത്ത ജീവിതവും കാർഡുകൾ വാങ്ങിക്കൂട്ടുന്നതിൽ യാതൊരു പിശുക്കും അക്കാലത്തു സുവാരസ് വരുത്തിയിരുന്നില്ല കൂടെ എതിരാളികളുടെ ചെവി വരെ കടിച്ചു പറിക്കുന്നതിനടുത്തു വരെ കാര്യങ്ങളെത്തി ചുരുക്കിപ്പറഞ്ഞാൽ ഒരു തെരുവ് നായയുടെ അതേ സ്വഭാവം അപ്പോഴും തൻറെ പ്രൊഫഷനിൽ അയാൾ എതിരാളികളില്ലാതെ കുതിക്കുകയായിരുന്നു

ഡച്ച് ലീഗിലെ മിന്നും പ്രകടനം അയാളെ ഫുട്ബോളിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിൽ എത്തിച്ചു അവിടെ ലിവർപൂളിന് വേണ്ടി പന്ത് തട്ടുന്നു തെരുവിലെ ആ സ്വഭാവം അപ്പോഴും സുവാരസ് ഉപേക്ഷിച്ചിലായിരുന്നു അവിടെയും അധികകാലം തുടരാനായില്ല അതിനിടക്ക് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ചവനിൽ ഒരാളായി അവൻ മാറിയിരുന്നു പിന്നെ അവനെ വിളിച്ചത് ബ്ലോഗ്രാന ജേഴ്സി അണിയാൻ അത് അവനെ ആകെ മാറ്റിമറിച്ച വിളിയായിരുന്നു. 2014 ജൂലൈ 11 ന് ലൂയീസ് സുവാരസ് ലിവർ പൂളിൽ നിന്നും ബാഴ്‌സലോണയിലെത്തി അക്കാലത്തെ വലിയ ട്രാൻസ്ഫർ തുകയിലൊന്നായ (82.3 ദശലക്ഷം ഡോളർ), ചെലവഴിച്ചാണ് ബാഴ്സലോണ സുവാരസിനെ ടീമിലെത്തിയത് അതോട് കൂടി ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കളിക്കാരിൽ ഒരാളായി സുവാരസ് മാറി


2014 ഫിഫ ലോകകപ്പിൽ ഇറ്റാലിയൻ താരം ജോർജിയോ ചിയേലിനിയെ കടിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ലാലിഗ സീസണിന്റെ ആദ്യ ഭാഗം സുവാരസിന് നഷ്ടമായി. ബാർസലനോയിലെത്തിയ അവൻ ആദ്യം മാറ്റി എഴുതപ്പെട്ടത് അവനിലെ തെരുവിന്റ സ്വഭാവമായിരുന്നു ബാഴ്സലോണയിൽ അവൻ ഒരു പുതിയ മനുഷ്യനായിരുന്നു അതിനുമുന്നേ ലോകം കണ്ട സുവാരസായിരുന്നില്ല അവൻ തൻറെ കൂടെ കളിക്കുന്നവരെ കൂടപ്പിറപ്പുകളെ പോലെ അവൻ നെഞ്ചിലേറ്റി

ദേശങ്ങളെയും വൈരങ്ങളെയും പാടെ അവഗണിച്ച് നെയ്മർ ജൂനിയറെയും ലയണൽ മെസ്സിയെയും ഒരു അമ്മയിൽ പെറ്റ സഹോദരങ്ങളെപ്പോലെ അവൻ വാരിപ്പുണർന്നു ആ ഒത്തിണക്കം കളിക്കളത്തിലും കണ്ടു ലോകം ഇതുവരെ കാണാത്ത ബാഴ്സലോണയുടെ MSN എന്ന ത്രയം ലോകത്തിനു സമ്മാനിച്ചു. അതെ ലോകത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച ആക്രമണ നിര എതിരാളികൾ പോലും അസൂയയോട് കൂടിയും ഭീതിയോട് കൂടിയും കണ്ട ആ MSN ഫുട്ബോൾ ചരിത്രത്തിൽ എക്കാലവും തങ്കലിപികളിൽ ആദ്യം രേഖപ്പെടുത്തും കാലചക്രത്തിന്റെ ഗതിയിൽ ഒന്നിനും നിലനിൽപ്പില്ലല്ലോ അവസാനം നെയ്മർ ജൂനിയർ ബാഴ്സലോണ വിട്ടതോടുകൂടി MSN എന്ന ത്രയത്തിന്റെ കടിഞ്ഞാൺ നഷ്ടപ്പെട്ടു

അതോട് കൂടി അതുവരെ സുവാരസിനെ നെഞ്ചിലേറ്റിയവർ പതിയെ പതിയെ അവനെ കുറ്റപ്പെടുത്താൻ തുടങ്ങി അർദ്ധാഅവസരങ്ങൾ പോലും ഗോളാക്കി മാറ്റിയിരുന്ന അവനിൽചില പിഴവുകൾ കണ്ട് തുടങ്ങി അവനെ അറിയാത്ത ചിലർ അവൻറെ രക്തത്തിനായി ദാഹിച്ചു.
അപ്പോഴും അവൻ പറയുന്നുണ്ടായിരുന്നു കുറ്റം എൻറെതല്ല “ആലില പോലെ അടർന്നു വീണിരുന്ന” ബാഴ്സലോണ പ്രതിരോധ നിരയെ മാറ്റങ്ങളൊന്നും വരുത്താതെ കാറ്റാലന്മാർ പണത്തിന് പിറകെ ഓടിയപ്പോൾ യഥാസമയങ്ങളിൽ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താതെ ബാഴ്സലോണ പിന്നോട്ട് അടിച്ചപ്പോൾ എല്ലാ കുറ്റങ്ങളും തെരുവിലെ താന്തോന്നിയായ അവൻറെ നേർക്കിട്ടു.അതെ ബാഴ്സലോണ അപ്പോഴും പിഴവുകൾ തിരുത്താതെ കണ്ണടച്ച് ഇരുട്ടാക്കൽ തുടർന്നു ഒരു കിരീടവും പോലുമില്ലാതെ ബാഴ്സലോണ2019-2020 സീസൺ അവസാനിപ്പിച്ചു.

അപ്പോഴും ബാഴ്സലോണ തിരഞ്ഞത് കുരിശിലേറ്റാൻ ഒരാളെയായിരുന്നു ആ പരാജയത്തിന്റെ സകല പാപങ്ങളും ലൂയിസ് സുവാരസിന് മേൽ ചാർത്തിക്കൊടുത്തു.പടിയടച്ച് പിണ്ഡം വച്ചു അപമാനിതനും നിസ്സാരനുമാക്കി സ്വന്തം ലീഗിലെ എതിരാളികളായ അത്ലറ്റികോ മാഡ്രിഡ്ന് ഒരു യാത്രയയപ്പ് പോലും നൽകാതെ അവൻറെ മിഴികളിൽ നിന്നും ഒഴുകിവരുന്ന മിഴിനീരിന് പോലും വകവെക്കാതെ ഒരു നല്ല വാക്കു പോലും പറഞ്ഞു ആശ്വസിപ്പിക്കാതെ അവൻറെ ഹൃദയം തകർത്തു കൊണ്ടവർ മാഡ്രിഡ് ലേക്ക് അവനെ പറിച്ചുനട്ടു.

“”പക്ഷേ ലൂയിസ് സുവാരസിനെ അറിയുന്നവർ അന്നേ പറഞ്ഞിരുന്നു അവൻ മുറിച്ചിട്ടാൽ പോലും കൂടിച്ചേർന്ന് പ്രതികാരം ചെയ്യുന്നവനാണെന്ന്””, “മോണ്ടെവീഡിയോ തെരുവിൽ പട്ടിണിയെ തോൽപിച്ചു വളർന്ന അവനെങ്ങനെ ഒരു ഭീരുവായിത്തീരും”.അത്‌ലറ്റിക്കോയിലെത്തിയ അവൻ മുറിപ്പെടുത്തുന്ന വാക്കുകളൊന്നും ഉരിയിടാതെ “തന്നെ നിസാരമാക്കിവർ കണ്ണു വെച്ചിരുന്ന ആ കനകകിരീടം നേടുക എന്നല്ലാതെ മറ്റൊന്നും അവൻറെ മനസ്സിൽ ഉണ്ടായിരുന്നില്ല” ഓരോ കളികളിലും അവൻറെ പാദങ്ങൾ ഭ്രാന്തമായി ചലിച്ചു അത്ലറ്റികോയുടെ പരിശീലകൻ സിമിയോണിക്ക് അന്നവൻ “ഒരു വാക്ക് കൊടുത്തു നിങ്ങൾ ഈ ഏഴുവർഷമായി നേടാൻ ആഗ്രഹിച്ച ആ കിരീടം ഞാൻ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കും “

മുറിവേറ്റ അവൻറെ ആ വാക്ക് ഫോട്ടോഫിനിഷിങിലൂടെ കടന്നുപോയ 2020-2021ലാലിഗയിലെ അവസാന മത്സരത്തിൽ അവൻറെ ബൂട്ടിൽ നിന്നുമാണ് വിജയ ഗോൾ തൊഴിച്ചത് എന്ന് ഓർക്കുമ്പോൾ മനസ്സിലാവും ഒന്നും യാദൃശ്ചികമല്ല ഈ ദിവസത്തിന് വേണ്ടി ഒരാണ്ട് ഉറക്കമൊഴിച്ചു പ്രതികാരത്തിന്റെ കനൽ പാകുകയായിരുന്നുവെന്ന് അവൻ പറഞ്ഞ വാക്ക് പാലിച്ചു ഏഴ് വർഷമായി അവർ ആഗ്രഹിച്ച ആ കിരീടം അവൻറെ പ്രിയ പരിശീലകൻ സിമിയോണിക്ക് സമർപ്പിച്ചു 💥👌🏼💖അതെ മാലാഖയെ പ്രണയിച്ച പ്രണയിച്ച ചെകുത്താൻ അവൻ കൊടുത്ത വാക്കു പാലിച്ചു കൂടെ അവൻറെ ഹൃദയം തകർത്തു അവർക്കുനേരെ ഒരു പുഞ്ചിരിയും അതിൽ എല്ലാമുണ്ട്

അതാണ് സുവു അണ്ണൻ 💖👏🏽👏🏽

✍🏼ജസ്റ്റിൻ എംകെ