ലയണൽ മെസ്സിയുടെ നിർദേശത്തെത്തുടർന്ന് ലോകകപ്പ് ടീമിൽ നിന്ന് യുവ താരത്തെ ഒഴിവാക്കാൻ സ്‌കലോനി നിർബന്ധിതനായി|Qatar 2022
2022 ഫിഫ ലോകകപ്പിനുള്ള തന്റെ 26 അംഗ ടീമിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വളർന്നുവരുന്ന താരം അലജാൻഡ്രോ ഗാർനാച്ചോയെ ഒഴിവാക്കാൻ അർജന്റീന നായകൻ ലയണൽ മെസ്സി ലയണൽ സ്കലോണിയെ നിർബന്ധിച്ചതായി എൽ നാഷനൽ റിപ്പോർട്ട് ചെയ്തു.2022-23 സീസണിൽ എറിക് ടെൻ ഹാഗിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി തകർപ്പൻ പ്രകടനമാണ് ഗാർനാച്ചോ പുറത്തെടുത്തത്.
അർജന്റീനിയൻ ഫോർവേഡ് ക്ലബ്ബ് ഫുട്ബോളിൽ മികച്ച ഫോമിലാണ്.തന്റെ അവസാന നാല് മത്സരങ്ങളിൽ രണ്ട് തവണ സ്കോർ ചെയ്യുകയും രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്തു.യുണൈറ്റഡിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള അർജന്റീനയുടെ 26 അംഗ ടീമിൽ 18-കാരനെ ഉൾപ്പെടുത്തുമെന്ന് കരുതിയിരുന്നു.

മേൽപ്പറഞ്ഞ റിപ്പോർട്ട് അനുസരിച്ച് യുവ ഫോർവേഡിന്റെ കഴിവുകളെ സ്കലോനി വിലമതിച്ചുവെങ്കിലും മെസ്സിയുടെ ഉത്തരവനുസരിച്ച് അദ്ദേഹത്തെ ടീമിൽ നിന്ന് പുറത്താക്കാൻ നിർബന്ധിതനായി. തന്റെ ആരാധനാപാത്രം ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് ഗാർനാച്ചോ ആവർത്തിച്ച് അവകാശപ്പെടുന്നത് മെസ്സിക്ക് ഇഷ്ടപ്പെട്ടിട്ടില്ല. റൊണാൾഡോയെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ എന്നാണ് ഗാർനാച്ചോ വിളിച്ചത്.
തന്നെ ഒഴിവാക്കി പകരം എയ്ഞ്ചൽ കൊറിയ, പൗലോ ഡിബാല, ജോക്വിൻ കൊറിയ എന്നിവരെ എടുക്കാനുള്ള സ്കലോനിയുടെ തീരുമാനത്തെ വിമർശിച്ച ഒരു ട്വീറ്റ് യുവ അർജന്റീനിയൻ ലൈക് ചെയ്യുകയും ചെയ്തു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ പുറത്താക്കപ്പെട്ട മൗറോ ഇക്കാർഡിക്ക് സമാനമായ ഒരു വിധി യുണൈറ്റഡ് താരം നേരിടേണ്ടി വരുമെന്ന് പലരും ആശങ്കപ്പെടുന്നത്.