‘പിന്നെ എങ്ങനെയാണ് നിങ്ങൾക്ക് ഇങ്ങനെയുള്ള വാർത്തകൾ ലഭിക്കുന്നത്’: ഡി പോളിന്റെ പരിക്കിന്റെ കാര്യത്തിൽ വിശദീകരണവുമായി സ്കെലോണി |Qatar 2022

ഖത്തർ ലോകകപ്പിലെ രണ്ടാം ക്വാർട്ടർ പോരാട്ടത്തിൽ രണ്ടു തവണ ചാമ്പ്യന്മാരായ അര്ജന്റീന മൂന്നു ഫൈനൽ കളിച്ച ഹോളണ്ടിനെ നേരിടും. രാത്രി 12 .30 ക്ക് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്.അർജന്റീനക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമായേക്കില്ല. എന്നിരുന്നാലും ലയണൽ മെസ്സിയുടെയും സഹതാരങ്ങളുടെയും മികച്ച പ്രകടനത്തിന്റെ ഫലമായി കൊണ്ട് മുന്നോട്ടു പോകാൻ കഴിയുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നതും വിശ്വസിക്കുന്നതും.

പരിക്കേറ്റതിനാൽ അര്ജന്റീന മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോൾ നെതർലൻഡ്‌സിനെതിരായ ക്വാർട്ടർ ഫൈനലിൽ കളിക്കുമോ എന്ന സംശയത്തിലാണ്ടയിരുന്നത്. അർജന്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനി റിപ്പോർട്ടുകളിൽ സന്തുഷ്ടനായിരുന്നു, അത്‌ലറ്റിക്കോ മാഡ്രിഡ് മിഡ്‌ഫീൽഡർ ബുധനാഴ്ച പരിശീലനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

“അവസാന ഇലവൻ ഞങ്ങൾ ഇന്നത്തെ ട്രെയിനിങ് കഴിഞ്ഞ ശേഷം മാത്രമേ തീരുമാനിക്കുകയുള്ളു. 100 ശതമാനം കായികക്ഷമതയുള്ള താരങ്ങൾ മാത്രമേ ആദ്യ ഇലവനിൽ ഉണ്ടാവുകയുള്ളൂ.റോഡ്രിഗോ ഡീ പോളിനും ഡിമരിയക്കും യാതൊരു വിധ പ്രശ്ങ്ങളുമില്ല. ഇന്നലെ അടച്ച സ്റ്റേഡിയത്തിലാണ് പരിശീലനം നടന്നത്. പിന്നെ എങ്ങനെയാണ് നിങ്ങൾക്ക് ഇങ്ങനെയുള്ള വാർത്തകൾ ലഭിക്കുന്നത്” സ്കെലോണി പറഞ്ഞു.

‘ ഡി പോൾ ഇന്നലെ പരിശീലനം നടത്തിയിരുന്നു.ഡി മരിയയും ഇന്നലെ പരിശീലനം നടത്തിയിട്ടുണ്ട്.മുമ്പ് മത്സരം കളിച്ച താരങ്ങൾ പിന്നീട് പകുതി പരിശീലനം നടത്തുന്ന രീതിയുണ്ട്. ഈ രണ്ടു താരങ്ങൾക്കും ഹോളണ്ടിനെതിരെ കളിക്കാൻ കഴിയുമോ എന്നുള്ളത് ഇന്നത്തെ പരിശീലനത്തിന് ശേഷം നമുക്ക് നോക്കാം” അവസാന പരിശീലന സെഷന് ശേഷം മാത്രമേ ഒരു അന്തിമ തീരുമാനം എടുക്കുകയുള്ളൂ.ഓരോ മത്സരങ്ങൾക്ക് ശേഷം ചില താരങ്ങൾ തനിച്ച് പരിശീലനം നടത്താറുണ്ട്. വ്യക്തിഗതമായ പരിശീലനങ്ങൾ നടത്താറുണ്ട്. ഇന്നത്തെ പരിശീലനത്തിനു ശേഷമാണ് നാളത്തേക്കുള്ള ഗെയിം പ്ലാൻ ഞങ്ങൾ തീരുമാനിക്കുക ‘ സ്കലോനി പറഞ്ഞു.

Rate this post