❝മെസ്സി🔴🔵ബാഴ്‌സലോണയിൽ⚽കളിക്കുന്നതിനേക്കാൾ മികച്ചു നിൽക്കുന്നത്💪🇦🇷അർജന്റീന ജേഴ്‌സിയിൽ പരിശീലകൻ 👔🎙സ്കലോണി ❞

സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണയിലുള്ളതിനേക്കാൾ മികച്ചു നിൽക്കുന്നത് അർജന്റൈൻ ടീമിനൊപ്പമാണെന്ന് ദേശീയ ടീം പരിശീലകനായ ലയണൽ സ്കലോണി. ഈ മാസാവസാനം ഉറുഗ്വെ, ബ്രസീൽ ടീമുകൾക്കെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി സംസാരിക്കവെയായിരുന്നു ടീമിന്റെ പ്രധാന താരമായ ലയണൽ മെസിയെക്കുറിച്ചും സ്കലോണി മനസ് തുറന്നത്.നവംബറിന് ശേഷമുള്ള അർജന്റീനയുടെ ആദ്യ അന്താരാഷ്ട്ര മത്സരമാണിത്.

അർജന്റീന ദേശീയ ടീമിൽ കളിക്കുമ്പോൾ മെസി കൂടുതൽ മികച്ചവനാകുന്നുവെന്നാണ് സ്കലോണിയുടെ പക്ഷം. വരാനിരിക്കുന്ന മത്സരങ്ങളിലും അത് അങ്ങനെ തന്നെ തുടരുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും സംസാരത്തിനിടെ സ്കലോണി ചൂണ്ടിക്കാട്ടി.“മെസി നന്നായിരിക്കുന്നു. ഞങ്ങൾക്കൊപ്പമുള്ളപ്പോൾ അവൻ കൂടുതൽ മികച്ചു നിൽക്കുന്നു. അത് അങ്ങനെ തന്നെ തുടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.” ലയണൽ സ്കലോണി മാർക്കയോട് പറഞ്ഞു.

സീസണിന്റെ തുടക്കത്തിൽ മന്ദഗതിയിലാണെങ്കിലും 2020-21 ലെ എല്ലാ മത്സരങ്ങളിലുമായി 32 മത്സരങ്ങളിൽ നിന്ന് 24 ഗോളുകളും ഒമ്പത് അസിസ്റ്റുകളുലും നേടാൻ മെസ്സിക്കായി.അർജന്റീനക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം കൂടിയാണ് മെസ്സി. രാജ്യത്തിനായി 142 മത്സരങ്ങളിൽ നിന്നും 72 ഗോളുകൾ നേടിയിട്ടുണ്ട്. 2019 ൽ അർജന്റീനക്കായി ആറു ഗോളുകൾ മെസ്സിക്ക് നേടാനായി.

ടോട്ടൻഹാം പ്ലേമേക്കർ ജിയോവാനി ലോ സെൽസോ, സ്റ്റട്ട്ഗാർട്ട് ഫോർവേഡ് നിക്കോളാസ് ഗോൺസാലസ്, സെവില്ല ജോഡി ലൂക്കാസ് ഒകാംപോസ്, മാർക്കോസ് അക്കുന തുടങ്ങിയവരുടെ പരിക്കുകൾ ടീമിന് തിരിച്ചടിയാണെന്നും ഇതിനൊപ്പം അദ്ദേഹം ചൂണ്ടിക്കാട്ടി.കഴിഞ്ഞ കുറച്ച് നാളുകളായി പരിക്ക് മൂലം കളിക്കളത്തിന് പുറത്തായിരുന്ന അഗ്യൂറോ കളി തുടങ്ങിയത് ടീമിന് ശുഭ വാർത്തയാണെന്നും സംസാരത്തിനിടെ സ്കലോണി പ്രതികരിച്ചു.ടീമിന്റെ മറ്റൊരു സൂപ്പർ താരമായ പൗളോ‌ ഡിബാല കളിക്കാനുള്ള സാധ്യതകൾ വളരെ കുറവാണെന്നും ഇതിനൊപ്പം സ്കലോണി വ്യക്തമാക്കി.

മാർച്ച് 26 ന് അർജന്റീന സാന്റിയാഗോ ഡെൽ എസ്റ്റെറോയിൽ ഉറുഗ്വേക്കെതിരെയും നാല് ദിവസത്തിന് ശേഷം റിയോ ഡി ജനീറോയിലെ മരകാന സ്റ്റേഡിയത്തിൽ ബ്രസീലിനെയും നേരിടും.രണ്ട് തവണ ലോകകപ്പ് ജേതാക്കൾ നിലവിൽ 10 ടീമുകളുടെ ദക്ഷിണ അമേരിക്കൻ സോൺ യോഗ്യതാ സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്താണ് ബ്രസീലിനേക്കാൾ രണ്ട് പോയിന്റ് പിന്നിലാണ്.