‘ആന്റി എംബാപ്പെ’ പദ്ധതി നടപ്പിലാക്കാൻ ലയണൽ സ്കെലോണി , പ്രതിരോധത്തിൽ അഞ്ചു പേരെ അണിനിരക്കാൻ പരിശീലകൻ |Qatar 2022

ഫ്രാൻസിന്റെ ഏറ്റവും പ്രധാനപെട്ട കളിക്കാരനാണ് കൈലിയൻ എംബാപ്പെ എന്നത് വ്യകതമായ കാര്യമാണ്. അത് മനസ്സിൽ ഉറപ്പിച്ചാണ് അര്ജന്റീന ഇന്ന് ഫൈനൽ പോരാട്ടത്തിനിറങ്ങുന്നത്. ലോകകപ്പിൽ അഞ്ചു ഗോളുമായി മിന്നുന്ന ഫോമിലുള്ള 23 കാരനെ പിടിച്ചു കെട്ടുക എന്ന വലിയ ദൗത്യമാണ് അര്ജന്റീന പരിശീലകന്റെ മുന്നിലുള്ളത്.

ശാരീരിക മികവും വേഗവും ഷൂട്ടിങ് കൃത്യതയുമുള്ള എംബാപ്പയെ മാർക്ക് ചെയ്യാൻ അര്ജന്റീന പ്രതിരോധ നിര പാടുപെടും എന്നുറപ്പാണ്.അർജന്റീനയുടെ ശൈലിയിൽ ഉറച്ചു നിന്നുകൊണ്ട് തന്നെ ഫ്രഞ്ച് സ്‌ട്രൈക്കറെ കുടുക്കാൻ ലയണൽ സ്‌കലോനി ഒരു ‘സ്പൈഡർ വെബ്’ തയ്യാറാക്കിയിട്ടുണ്ട്. എംബാപ്പയെ തടയാനായി പ്രതിരോധത്തിൽ അഞ്ചു പേരെ അണിനിരക്കാനുള്ള ഒരുക്കത്തിലാണ് സ്കെലോണി.കൈലിയനുള്ള ഇടം തടയാൻ സ്കലോനി പരീക്ഷിച്ച (‘ആന്റി എംബാപ്പെ പ്ലാൻ’) ആദ്യ ഇലവൻ ഇപ്രകാരമാണ് .

എമിലിയാനോ മാർട്ടിനെസ്; മോളിന, റൊമേറോ, ഒട്ടമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, അക്യുന; ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ; മെസ്സിയും ജൂലിയൻ അൽവാരസും.ഇത് മൂന്ന് സെൻട്രൽ ഡിഫൻഡർമാരെയാണ് ടീമിൽ സ്കെലോണി ഉൾപ്പെടുത്തുക.റൊമേറോ, ഒറ്റാമെൻഡി, ലിസാൻഡോ മാർട്ടിനെസ് എന്നിവർ പ്രതിരോധത്തിൽ അണിനിരക്കും.രണ്ട് വിംഗ് ബാക്കുകളായി മോളിനയും അക്യുനയും. മിഡ്ഫീൽഡിൽ എൻസോയും ഡി പോളും മാക് അലിസ്റ്ററും മുന്നേറ്റനിരയിൽ മെസ്സിയും അൽവാരസും.

നെതർലാൻഡിനെതിരായ ക്വാർട്ടർ മസ്ലരത്തിൽ അര്ജന്റീന ഈ 5-3-2 എന്ന ലൈൻ അപ്പ് പരീക്ഷിച്ചിരുന്നു. എന്നാൽ ഇന്നത്തെ ഫൈനൽ പോരാട്ടത്തിൽ ക്വാർട്ടറിൽ ആദ്യ ഇലവനിൽ ഉണ്ടാവാതിരുന്ന ഡി മരിയ തിരിച്ചെത്തുമ്പോൾ 4-3-3 പരീക്ഷിക്കപ്പെടാനും സാധ്യതയുണ്ട്, അങ്ങനെയെങ്കിൽ ലിസാൻഡ്രോ പുറത്തിരിക്കേണ്ടി വരും. ഫ്രഞ്ചുകാരുടെ ഗുണനിലവാരം കണക്കിലെടുക്കുമ്പോൾ സ്‌കലോനി അഞ്ച് പേരുടെ ബാക്ക്‌ലൈൻ തിരഞ്ഞെടുക്കാനും ആവശ്യമെങ്കിൽ ഡി മരിയ ‘പ്ലാൻ ബി’ ആകാനും സാധ്യതയുണ്ട്.

മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ എല്ലാം അർജന്റീന ടീം പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. അവസാന പരിശീലന സെഷനും പൂർത്തിയാക്കി കഴിഞ്ഞു. ഫ്രാൻസിനെതിരെ എങ്ങനെ ഇറങ്ങണം എന്നുള്ളത് താൻ തീരുമാനിച്ചിട്ടുണ്ട് എന്നുള്ള കാര്യം പത്രസമ്മേളനത്തിൽ തന്നെ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി വ്യക്തമാക്കിയിരുന്നു.

Rate this post