
‘വളരെ കഴിവുള്ള കളിക്കാരൻ, പക്ഷേ…’ സഞ്ജു സാംസന്റെ മോശം ഫോമിൽ നിരാശരായി ഇതിഹാസ താരങ്ങൾ |Sanju Samson
രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണ് ഐപിഎൽ 2023 ൽ തുടക്കത്തിലേ മികച്ച ഫോം പിന്നീട് നിലനിർത്താൻ സാധിച്ചില്ല. കഴിഞ്ഞ മത്സരത്തിൽ 30 റൺസ് മാത്രം നേടിയ മലയാളി താരത്തിന് ടീമിനെ മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചില്ല.യശസ്വി ജയ്‌സ്വാളിനെ നിർഭാഗ്യകരമായ റണ്ണൗട്ടിലേക്ക് നയിച്ച സാംസൺ അടുത്ത ഓവറിൽ തന്നെ പുറത്തായി.
ഗംഭീരമായ സ്ട്രോക്ക്പ്ലേയ്ക്കും കൂറ്റൻ ഷോട്ടുകൾ അടിക്കാനുള്ള കഴിവിനും പേരുകേട്ട സാംസൺ 20 പന്തിൽ 30 റൺസ് നേടിയെങ്കിലും അത് വലിയ സ്കോർ ആക്കുന്നതിൽ പരാജയപ്പെട്ടു.തുടക്കത്തിൽ കണ്ണഞ്ചിപ്പിക്കുന്ന കുറച്ച് ഷോട്ടുകൾ കളിച്ചതിന് ശേഷം ഏഴാം ഓവറിൽ മറ്റൊരു ബൗണ്ടറിക്ക് ശ്രമിച്ച താരം ജോഷ്വ ലിറ്റിലിന് വിക്കറ്റ് നൽകി മടങ്ങി.കമന്റേറ്റർമാരായ സ്കോട്ട് സ്‌റ്റൈറിസും അനിൽ കുംബ്ലെയും സാംസണിന്റെ തുടർച്ചയായ പരാജയത്തിൽ നിരാശ പ്രകടിപ്പിച്ചു.

രാജസ്ഥാൻ കേവലം 118 റൺസിന് പുറത്തായപ്പോൾ സാംസണിന്റെ വിടവാങ്ങൽ തകർച്ചയ്ക്ക് കാരണമായി. സമ്മർദത്തിൻകീഴിൽ പരാജയപ്പെട്ട ബാറ്റിംഗ് നിരയിൽ നിന്നുള്ള തികച്ചും മോശം പ്രകടനമാണ് കാണാനായത്.RR നായകന്റെ മറ്റൊരു കാഷ്വൽ ഇന്നിംഗ്സിന് ശേഷം ആരാധകരും നിരാശരായി, സാംസണിന്റെ അവബോധമില്ലായ്മയെ അവർ വിമർശിച്ചു.ഈ സീസണിൽ അഹമ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നേടിയ 60 റൺസാണ് സഞ്ജുവിന്റെ മികച്ച സ്കോർ .ഇന്ത്യന്‍ ടീമിന് പുറത്തുള്ള സഞ്ജുവിന് തിരിച്ചുവരാന്‍ സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനം വേണമെന്നിരിക്കെ സ്ഥിരത കണ്ടെത്താനാവാതെ നിരാശപ്പെടുത്തുകയാണെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.
സഞ്ജുവിന് ഏറ്റവുമധികം വിമർശനം ലഭിക്കുനന്ത് സ്ഥിരതയുടെ കാര്യത്തിലാണ്. സഞ്ജുവിന്റെ മേലുള്ള അമിത് പ്രതീക്ഷകളും ഇതിനു കാരണമാവാറുണ്ട്.ഈ കാരണത്താലാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഞ്ജു സാംസണിന് സാധിക്കാത്തത് എന്നാണ് എല്ലവരും കരുതുന്നത്.സഞ്ജുവിന്റെ സ്ഥിരത എല്ലാ സീസണിലും വലിയ ചര്‍ച്ചാ വിഷയമാണ്. താരത്തിന്റെ പ്രധാന ദൗര്‍ബല്യം ഈ സ്ഥിരതയില്ലായ്മയാണെന്ന് പറയാം.

ഫിഫ്റ്റിയോടെയാണ് സഞ്ജു ഈ സീസണില്‍ തുടങ്ങിയത്.പിന്നീട് രണ്ട് ഡക്കടക്കം താരത്തിന് നേരിടേണ്ടി വന്നു.ഇന്ത്യന്‍ ടീമിന് പുറത്തുള്ള സഞ്ജുവിന് തിരിച്ചുവരാന്‍ സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനം വേണമെന്നിരിക്കെ സ്ഥിരത കണ്ടെത്താനാവാതെ നിരാശപ്പെടുത്തുകയാണെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.ഇന്ന് ഹൈദെരാബാദിനെതിരെ ഇറങ്ങുമ്പോൾ സഞ്ജു ഏറ്റവും മികച്ച ഫോമിൽ എത്തുമെന്നാണ് ആരാധകർ കരുതുന്നത്.