
❝ഇന്ത്യയെ വിറപ്പിച്ച് അവസാന ഓവറിൽ കീഴടങ്ങി അയർലൻഡ് ,ത്രില്ലിംഗ് ജയത്തോടെ പരമ്പര ഇന്ത്യക്ക്❞
അയര്‍ലാന്‍ഡുമായുള്ള രണ്ടാം ടി20യില്‍ ഇന്ത്യക്ക് നാല് റൺസിന്റെ ജയം.ഇന്ത്യ നേടിയ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ അയര്‍ലണ്ടിന്റെ മിന്നും തുടക്കം ലഭിച്ചുവെങ്കിലും ടീമിന്റെ ഇന്നിംഗ്സ് 221 റൺസിൽ അവസാനിച്ചു.226 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു അയര്‍ലാന്‍ഡിനു മുന്നില്‍ ഇന്ത്യ വച്ചത്.
അയർലൻഡിനായി ആൻഡ്രു ബാൽബിറിനി അർധ സെഞ്ചുറി നേടി. പോൾ സ്റ്റെർലിംഗും ജോർജ് ഡോക്റല്ലും മാർക്ക് അഡയറും മിന്നുന്ന പ്രകടനവും കാഴ്ചവെച്ചു. ഉമ്രാന്‍ മാലിക്കെറിഞ്ഞ അവസാനത്തെ ബോളില്‍ സിക്‌സറായിരുന്നു അയര്‍ലാന്‍ഡിനു വിജയിക്കാന്‍ വേണ്ടിയിരുന്നത്. പക്ഷെ ഒരു റണ്‍സ് നേടാനേ അവര്‍ക്കായുള്ളൂ.

ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാൽബിര്‍ണേയും പോള്‍ സ്റ്റിര്‍ലിംഗും അടിച്ച് തകര്‍ത്തപ്പോള്‍ 5.4 ഓവറിൽ 72 റൺസാണ് ആദ്യ വിക്കറ്റിൽ ടീം നേടിയത്. പോള്‍ സ്റ്റിര്‍ലിംഗ് 18 പന്തിൽ 40 റൺസ് നേടി ഇന്ത്യയ്ക്കെ വെല്ലുവിളിയുയര്‍ത്തിയെങ്കിലും രവി ബിഷ്ണോയി താരത്തെ പുറത്താക്കുകയായിരുന്നു.പിന്നീടെത്തിയ ഹാരി ഹെക്ടറുമായി ചേർന്ന് ബാൽബിറിനി സ്കോർ ബോർഡ് ചലിപ്പിച്ചു. ബാൽബിറിനിയെ (60) ഹർഷൽ പട്ടേൽ പവലിയനിലേക്ക് മടക്കി അയച്ചപ്പോൾ ലോക്റാൻ ടക്കർക്കും കാര്യമായി പൊരുതാനായില്ല.
എന്നാൽ, ജോർജ് ഡോക്റല്ലും മാർക്ക് അഡയറും ഒന്നിച്ചതോടെ ഐറിഷ് പട വീണ്ടും സ്വപ്നങ്ങൾ കണ്ട് തുടങ്ങി. അവസാന ഓവറിൽ അയര്‍ലണ്ടിന് വിജയത്തിനായി 17 റൺസായിരുന്നു നേടേണ്ടിയിരുന്നത്. ഓവറിൽ നിന്ന് രണ്ട് ബൗണ്ടറിയടക്കം പിറന്നപ്പോള്‍ അവസാന പന്തിൽ 6 റൺസെന്ന നിലയിലേക്ക് മത്സരം നീങ്ങി.ജോര്‍ജ്ജ് ഡോക്രെൽ പുറത്താകാതെ 16 പന്തിൽ 34 റൺസും മാര്‍ക്ക് അഡൈര്‍ 12 പന്തിൽ 23 റൺസും നേടിയാണ് ആതിഥേയര്‍ക്കായി പൊരുതിയത്.

ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്്‌നോയ്, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസണിന്റെ മികച്ച അർധസെഞ്ചുറിയും ഹൂഡയുടെ 55 ബോളിലെ സെഞ്ചുറിയുടെയും ബലത്തിലാണ് 225 എന്ന സ്കോറിലെത്തിയത്.