❝തിരിച്ചടിച്ച് വിൻഡീസ് ,രണ്ടാം ടി 20 യിൽ അനായാസ വിജയവുമായി വെസ്റ്റ് ഇൻഡീസ്❞
ഇന്ത്യക്കെതിരായ പരമ്പരയിലെ രണ്ടാം ട്വന്റി20യില്‍ ജയം പിടിച്ചെടുത്ത് വെസ്റ്റ് ഇന്‍ഡീസ്. അഞ്ച് വിക്കറ്റിനാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ജയം. ഇന്ത്യ മുന്പില് വെച്ച 139 റണ്‍സ് വിജയ ലക്ഷ്യം നാല് പന്തുകള്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡിസ് മറികടന്നു.
4 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റ് പിഴുത മകോയ് ആണ് വിജയ ശില്പി. 68 റണ്‍സ് നേടി ഓപ്പണര്‍ ബ്രണ്ടന്‍ കിങ് വിന്‍ഡിസിന്റെ ജയം എളുപ്പമാക്കി. ഡെവോണ്‍ തോമസ് 19 പന്തില്‍ നിന്ന് 31 റണ്‍സ് എടുത്തു. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഭുവനേശ്വര്‍ കുമാറിന് മാത്രമാണ് വിക്കറ്റ് വീഴ്ത്താനാവാതിരുന്നത്. ബാക്കി അഞ്ച് ബൗളര്‍മാര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. വെസ്റ്റിൻഡീസ് ബൗളർമാർക്ക് മുന്നിൽ പതറിയ ഇന്ത്യക്ക് ആദ്യ ഇന്നിങ്സിൽ ആകെ 138 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ.
ക്യാപ്റ്റൻ രോഹിത് അടക്കം ഇന്ത്യൻ ബാറ്റിങ് പൂർണ്ണമായും പരാജയപ്പെട്ടു. രോഹിത് ശർമ്മ ഡക്കിലാണ് പുറത്തായത്. സൂര്യകുമാർ യാദവ് 11, ശ്രേയസ് അയ്യർ 10, പന്ത് 24, ഹാർദ്ദിക് 31, ജഡേജ 27, കാർത്തിക് 7 എന്നിവർ ഒക്കെ നിരാശയാണ് നൽകിയത്.6 വിക്കറ്റ് എടുത്ത മക്കോയ് ആണ് വെസ്റ്റിൻഡീസ് ബൗളർമാരിൽ ഏറ്റവും തിളങ്ങിയത്. രോഹിത്, സൂര്യകുമാർ, ജഡേജ, കാർത്തിക്, അശ്വിൻ, ഭുവനേശ്വർ എന്നിവരുടെ വിക്കറ്റ് ആണ് മക്കോയ് വീഴ്ത്തിയത്.
ഹോൾഡർ 2 വിക്കറ്റും ഹൊസൈൻ ജോസഫ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.ആദ്യ കളിയില്‍ 68 റണ്‍സിന്റെ ആധികാരിക വിജയം കൊയ്ത ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടിയാണ് രണ്ടാമത്തെ മല്‍സരത്തില്‍ നേരിട്ടത്. ഇന്ത്യയുടെ ഇന്നിങ്സ് കഴിഞ്ഞപ്പോള്‍ തന്നെ തന്നെ വിന്‍ഡീസ് ജയം മണത്തിരുന്നു. നാലു ബോള്‍ ബാ്ക്കിനില്‍ക്കെ അവര്‍ അതു നേടിയെടുക്കുകയും ചെയ്തു.
അവസാന രണ്ടോവറിൽ വിൻഡീസിന് ജയിക്കാൻ 16 റൺസായിരുന്നു വേണ്ടിയിരുന്നത് , ആർഷ ദീപ് എറിഞ്ഞ 19 മത് ഓവറിൽ 6 റൺസ് മാത്രം വിട്ടുകൊടുത്തു റോവമാൻ പാവലിന്റെ വിക്കറ്റെടുക്കുകയും ചെയ്തു , എന്നാൽ അവസാന ഓവർ എറിയാൻ നായകൻ ആവേശ്ഖാന് നെ കൊണ്ടുവന്നത് എല്ലാവരിലും അമ്പരപ്പുണ്ടാക്കി , ഭുവനേശ്വർ കുമാറിന് രണ്ടോവർ ബാക്കിയുമുണ്ടായിരുന്നു .ആവേശ്ഖാന് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് നോബാളായി മാറി , തുടർന്ന് കിട്ടിയ ഫ്രീ ഹിറ്റിൽ സിക്സ് പറത്തി തൊട്ടടുത്ത പന്തിൽ ഫോറും നേടി ദിവാൻ തോമസ് വിൻഡീസിന് വിജയം സമ്മാനിച്ചു.
കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റത്തോടെയാണ് ഇന്ത്യ കളിച്ചത്. രവി ബിഷ്നോയ്ക്കു പകരം ആവേശ് ഖാന് ടീമിലേക്കു വരികയായിരുന്നു. വിന്‍ഡീസ് ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി. ഷമാറ ബ്രൂക്ക്സ്, കീമോ പോള്‍ എന്നിവരാണ് പുറത്തുപോയത്. നിശ്ചയിച്ചതിനേക്കാള്‍ മൂന്നു മണിക്കൂര്‍ വൈകിയാണ് മല്‍സരം തുടങ്ങിയത്. ഇന്ത്യന്‍ ടീമിന്റെ ലഗ്ഗേജ് എത്താന്‍ വൈകിയതിനെ തുടര്‍ന്നായിരുന്നു ഇത്.