❝ സെർജിയോ അഗ്യൂറോയുടെ ✍️⚽വരവ്
💙❤️ ബാഴ്‌സലോണയ്ക്ക് ⚽🔥എത്രത്തോളം ഗുണം ചെയ്യും ❞

പത്തു വർഷം നീണ്ടു നിന്ന അർജന്റീന സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോയുടെ മാഞ്ചസ്റ്റർ സിറ്റി സിറ്റി ജീവിതത്തിനു വിരാമമിട്ടിരിക്കുകയാണ്.അവാസന മത്സരത്തിൽ സിറ്റിക്കായി ബെഞ്ചിൽ നിന്നും വന്നു ഇരട്ട ഗോളുകൾ നേടിയാണ് അഗ്യൂറോ ഇത്തിഹാദിനോട് വിട പറഞ്ഞത്. സിറ്റി ജേഴ്സിയിൽ അവസാന മത്സരത്തിലെ ഇരട്ട ഗോളോട് കൂടി ഇംഗ്ലീഷ് ക്ലബിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ വെയ്ൻ റൂണിയുടെ റെക്കോർഡ് തകർത്തു. സിറ്റിയോട് വിടപറയുന്ന അഗ്യൂറോ അടുത്ത സീസണിൽ ബൂട്ട് കെട്ടുന്നത് സ്പാനിഷ് ഭീമന്മാരായ ബാഴ്സലോണ ജേഴ്സിയിലായിരിക്കും .

2011 ൽ 22 വയസുള്ളപ്പോൾ അത്ലറ്റികോ മാഡ്രിഡിൽ നിന്നാണ് അഗ്യൂറോ സിറ്റിയിലെത്തുന്നത്.ആദ്യ സീസണിൽ തന്നെ ക്വീൻസ് പാർക്ക് റേഞ്ചേഴ്സിനെതിരെ 2011-12 ലെ ലീഗിന്റെ അവസാന ദിവസം അവസാന മിനുട്ടിൽ ഗോൾ നേടി സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുത്തു. ആ സീസണിൽ അഗ്യൂറോയുടെ ഗോളിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഗോൾ ശരാശരിയിൽ മറികടന്നാണ് സിറ്റി ചാമ്പ്യന്മാരായത്. അതിനു ശേഷം സ്കൈ ബ്ലൂസിനൊപ്പം അർജന്റീനിയൻ നാല് പ്രീമിയർ ലീഗ് കിരീടങ്ങൾ കൂടി നേടി. സിറ്റിക്കായി 389 കളികളിൽ നിന്ന് 260 ഗോളുകളുമായി മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായി അഗ്യൂറോ മാറി.

കഴിഞ്ഞ ദശകത്തിലെ ഏറ്റവും മോശം ഫോമിലൂടെയാണ് മെസ്സിയുടെ ബാഴ്സലോണ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.അടുത്ത സീസണിൽ വലിയൊരു മാറ്റം കൊണ്ട് വരാൻ തന്നെയാണ് ബാഴ്സ ശ്രമിക്കുന്നത്. ഈ പരിക്ക് മൂലം സിറ്റിക്കായി ഭൂരിഭാഗം മത്സരങ്ങളും കളിക്കാൻ സാധിക്കാതിരുന്ന അഗ്യൂറോക്ക് ബാഴ്സക്കായി എന്ത് ചെയ്യാനാവും എന്നാണ് ആരധകർ ഉറ്റു നോക്കുന്നത്. 33 കാരനായ താരത്തിന് ഉറ്റ സുഹൃത്തായ മെസ്സിയോടൊപ്പം നൗ ക്യാമ്പിൽ മികച്ച കൂട്ട് കെട്ട് പടുത്തുയർത്താനാവുമോ എന്നതും കണ്ടറിഞ്ഞു കാണാം. ബാഴ്സയിൽ ലയണൽ മെസ്സിയുടെ ഗോൾ സ്‌കോറിംഗ് ഭാരം ലഘൂകരിക്കാനും അഗ്യൂറോയ്ക്ക് കഴിയും എന്നാണ് ക്ലബ്ബിന്റെ കണക്കു കൂട്ടൽ.


പ്രായം കൂടിയെന്നതിന്റെ പേരിൽ കഴിഞ്ഞ സീസണിൽ ബാഴ്സയിൽ നിന്നും പുറത്താക്കിയ ഉറുഗ്വേൻ സ്‌ട്രൈക്കർ സുവാരസിന് പകരക്കാരനായാണ് 33 കാരനായ അഗ്യൂറോ എത്തുന്നത്. അന്റോയ്ൻ ഗ്രീസ്മാൻ,ഡെംബെലെ എന്നിവരുടെ മോശം ഫോം അടുത്ത സീസണിൽ സ്റ്റാർട്ടിംഗ് ലൈനപ്പിൽ അഗ്യൂറോക്ക് ഒരു സ്ഥാനം നേടി തരും എന്നുറപ്പാണ് . കഴിഞ്ഞ 10 വർഷത്തിലധികമായി അര്ജന്റീന ടീമിൽ ഒരുമിച്ച് കളിക്കുന്ന മെസ്സിയും അഗ്യൂറോയും തമ്മിൽ ആഴത്തിലുള്ള സൗഹൃദവും ബന്ധവും ബാഴ്സക്ക് ഗുണകരമാവും.

2020-ലെ വേനൽക്കാലത്ത് ലൂയിസ് സുവാരസ് അത്ലറ്റികോ മാഡ്രിഡിലേക്ക് പോയതിനു ശേഷം ആ വിടവ് നികത്താൻ ഫ്രഞ്ച് സ്‌ട്രൈക്കർ അന്റോയ്ൻ ഗ്രീസ്മാൻ പാടുപെടുകയാണ്. ആ റോൾ അഗ്യൂറോ ഭംഗിയായി ഏറ്റെടുക്കും എന്ന വിശ്വാസത്തിലാണ് ബാഴ്സ മാനേജ്‌മന്റ്. അഗ്യൂറോയുടെ ക്ലിനിക്കൽ ഫിനിഷിങ്ങും ,മെസ്സിയുമായുളള കൂട്ടുകെട്ടും ,വേഗതയും , സ്കില്ലും ,പരിചയ സമ്പത്തും, കരുത്തും ബാഴ്സക്ക് ഗുണകരമാവും. ആക്രമണത്തെ കൂടുതൽ ശക്തി പെടുത്തുനനത്തിനായി ലിയോണിന്റെ ഡച്ച് സ്‌ട്രൈക്കർ മെംഫിസ് ഡെപെയെ ടീമിലെത്തിക്കാനും പരിശീലകൻ റൊണാൾഡ് കോമാന് ശ്രമം നടത്തുണ്ട്.

അഗ്യൂറോ കാറ്റലോണിയയിലെത്തിയത് ബാഴ്‌സലോണയുടെ ശക്തി വര്ധിപ്പുക്കും എന്നതിൽ സംശയമില്ല. പക്ഷെ കുറെ കാലമായി വിടാതെ പിന്തുടരുന്ന പരിക്കും കൂടി അഗ്യൂറോയിൽ നിന്നും മാറി നിന്നാൽ മാത്രമേ ഈ കൈമാറ്റത്തിന്റെ 100 % ഫലം ലഭിക്കുകയുള്ളു. കൂടുതൽ സ്‌ട്രൈക്കർമാരെക്കാൾ അടുത്ത സീസണിൽ ബാഴ്സക്കാവശ്യം മികച്ച പ്രതിരോധ താരങ്ങളെയാണ്. പിക്വെ, ലെങ്‌ലെറ്റ്, മിൻ‌ഗ്യൂസ, അർജോ എന്നിവരുൾപ്പെടുന്ന സെന്റർ‌ ബാക്കുകളിൽ‌ നിന്നുമുള്ള വ്യക്തിഗത തെറ്റുകൾ‌ കാരണം ബാഴ്സക്ക് ലാ ലീഗ്‌ കിരീടം തന്നെ നഷ്ടമായി എന്ന് പറയേണ്ടി വരും. അതിനാൽ അടുത്ത സീസണിൽ കിരീടത്തിനായി വെല്ലുവിളിക്കണമെങ്കിൽ സ്‌ക്വാഡിൽ പ്രധിരോധത്തിൽ ആവശ്യമുളള ശക്തിപ്പെടുത്തലുകൾ ആവശ്യമാണ്.