❝ ഏഴു വർഷം മുന്നേ 🗣 പറഞ്ഞത് കുത്തി പൊക്കി
💙🔵 ആരാധകർ ❞ ആ പറഞ്ഞത് യാഥാർഥ്യമാവുമോ? ❞

യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ഇരു പാദങ്ങളിലുമായി പാരീസ് സെന്റ് ജെർമെയ്നിനെതിരെ 4-1 ന് പരാജയപ്പെടുത്തി ചരിത്രത്തിലാദ്യമായി മാഞ്ചസ്റ്റർ സിറ്റി ഫൈനൽ പോരാട്ടത്തിലേക്ക് യോഗ്യത നേടിയിരിക്കുമാകയാണ്. എന്നാൽ ഈ ഫണലിലെ സ്ഥാനം ഏറ്റവും കൂടുതൽ ആഘോഷിക്കപെടുന്ൻ സിറ്റി താരമാണ് സെർജിയോ അഗ്യൂറോ. പത്തു വര്ഷത്തെ സിറ്റി ജീവിതത്തിനു ശേഷം ഈ സീസൺ അവാനത്തോടെ ക്ലബ് വിടാൻ ഒരുങ്ങുന്ന അഗ്യൂറോക്ക് കിരീടത്തോടെ ഒരു വിട പറയാനുള്ള അവസരമാണ് വന്നു ചേർന്നിരിക്കുന്നത്.

സെർജിയോ അഗ്യൂറോ 2014ൽ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ചർച്ച ആയിരിക്കുകയാണ് . 2014ൽ മാഞ്ചസ്റ്റർ സിറ്റിയിൽ എത്ര കാലം തുടരും എന്ന് ചോദിച്ചപ്പോൾ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നത് വരെ എന്നായിരുന്നു അന്ന് അഗ്യൂറോ പറഞ്ഞത്. ആ വാക്കുകൾ സത്യമാവുകയാണൊ എന്നാണ് ഇപ്പോൾ ആരാധകർ ചിന്തിക്കുന്നത്.


അഗ്വേറോ ഈ സീസൺ അവസാനം മാഞ്ചസ്റ്റർ സിറ്റി വിടും എന്ന് പ്രഖ്യാപിച്ച സമയത്ത് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ എന്നാൽ മാഞ്ചസ്റ്റർ സിറ്റി ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തി നിൽക്കുകയാണ്. അതായത് അഗ്വേറോയുടെ സിറ്റിക്കായുള്ള അവസാന മത്സരം ചാമ്പ്യൻസ് ലീഗ് ഫൈനലായിരിക്കും. അന്ന് കിരീടം മാഞ്ചസ്റ്റർ സിറ്റി ഉയർത്തിയാൽ അത് അഗ്വേറോയുടെ വാക്കുകൾ സത്യമാകുന്ന ദിവസമായി മാറും.

“എത്ര സമയമെടുത്താലും ചാമ്പ്യൻസ് ലീഗ് സിറ്റി വിജയിക്കുന്നതുവരെ താൻ എത്തിഹാദിൽ തുടരുമെന്ന് അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റി ആരാധകർക്ക് വാഗ്ദാനം നൽകിയിരുന്നു. 2014 ൽ തന്റെ ആത്മകഥയായ ‘ബോർൺ ടു റൈസ്’ സമാരംഭിക്കുന്നതിനിടെ സംസാരിച്ച അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാൻ സിറ്റി ചെൽസിയെയോ റയൽ മാഡ്രിഡിനെയോ നേരിടുമ്പോൾ സെർജിയോ അഗ്യൂറോയ്ക്ക് ഒടുവിൽ വാഗ്ദാനം നിറവേറ്റാൻ കഴിയുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത് . മെയ് 29 ശനിയാഴ്ച. തുർക്കിയിലെ ഇസ്താംബൂളിലെ അറ്റാറ്റുർക്ക് ഒളിമ്പിക് സ്റ്റേഡിയത്തിന്റെ ഐക്കണിക് വേദിയിൽ ഫൈനൽ നടക്കുന്നത് .