❝സിറ്റി🔵 സ്‌ട്രൈക്കർ💪🔥അഗ്യൂറോയെ പ്രീമിയർ ലീഗിൽ✍️⚡നിന്നും പുറത്തു
വിടില്ല, 🔵🔴ബാഴ്‌സക്ക് ആപ്പ് വെച്ച് അപ്രതീക്ഷിത നീക്കവുമായി ഇംഗ്ലീഷ് വമ്പന്മാർ ❞

ഈ സീസൺ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ അവസാനിക്കുന്ന അർജന്റീന സ്‌ട്രൈക്കർ സെർഗോയോ അഗ്യൂറോയെ സ്വന്തമാക്കാനായി ബാഴ്സലോണയും,പാരീസ് സെൻറ് ജെർ‌മെയിൻ അടക്കം നിരവധി ക്ലബ്ബുകൾ മത്സരത്തിലാണ്. സിറ്റിയുമായി സ്‌ട്രൈക്കർ കരാർ പുതുക്കില്ല എന്ന് ഉറപ്പായതോടെയാണ് താരത്തിന് പിന്നാലെ വമ്പൻ ക്ലബ്ബുകൾ എത്തിയത്. മറ്റൊരു പ്രീമിയർ ലീഗ് ക്ലബായ ചെൽസിയാണ് അഗ്യൂറയെ സ്വന്തമാക്കാൻ എപ്പോൾ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഡോർട്മണ്ട് ഹിറ്റ്മാൻ എർലിംഗ് ഹാലാൻഡിനായുള്ള നീക്കത്തിൽ ശ്രദ്ധ പുലർത്തുന്ന ചെൽസി അഗ്യൂറയെയും നോട്ടമിടുന്നുണ്ട്. താരത്തെ പ്രീമിയർ ലീഗിൽ നിലനിർത്താനാണ് ചെൽസിയുടെ ശ്രമം.

ഇത്തിഹാദ് സ്റ്റേഡിയത്തിൽ സെർജിയോ അഗ്യൂറോയുടെ ഭാവി സംശയത്തിലാണ്, കാരണം 32 കാരന്റെ നിലവിലെ കരാർ ജൂണിൽ അവസാനിക്കും എന്നാൽ സിറ്റി താരത്തിന്റെ കരാർ വിപുലീകരണവുമായുള്ള ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ല. സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർക്കെതിരെ പെപ് ഗ്വാർഡിയോള ആൻഡനുകൂല സമീപനമല്ല പുറത്തെടുക്കുന്നത്. അത്ലറ്റികോ മാഡ്രിഡിൽ ഉള്ള സമയത്തു തന്നെ ചെൽസിയുടെ റഡാറിലുള്ള താരമാണ് അഗ്യൂറോ.

ഫുട്ബോൾ ഇൻസൈഡറിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ഡോർട്മണ്ട് സൂപ്പർ സ്റ്റാർ എർലിംഗ് ഹാലാൻഡിനെ സ്വന്തമാക്കാനും ചെൽസി താല്പര്യപെടുന്നുണ്ട്.ഈ സമ്മറിൽ ആർ‌ബി ലീപ്സിഗിൽ നിന്ന് ക്ലബ്ബിൽ ചേർന്നതിനുശേഷം സ്റ്റാംഫോർഡ് ബ്രിഡ്ജിലെ ജീവിതവുമായി പൊരുത്തപ്പെടാൻ ടിമോ വെർണർ പാടുപെട്ടു എന്ന വസ്തുതയിൽ നിന്നാണ് നോർവീജിയൻ ഫോർവേഡിൽ ഒപ്പിടാനുള്ള ചെൽസിയുടെ തീരുമാനം. ഹാളണ്ടിനെ ടീമിലെത്തിക്കാൻ മാൻ സിറ്റിയും തലപര്യമെടുക്കുന്നതിനാൽ ഒരു സൗജന്യ ട്രാൻസ്ഫറിൽ അഗ്യൂറോ ചെൽസിയിൽ ഏതാനും സാധ്യതയുണ്ട്.

ഈ സീസണിൽ കാൽമുട്ടിനേറ്റ പരിക്കു മൂലം അഗ്യൂറക്ക് സിറ്റിക്കായി വെറും അഞ്ച് മത്സരങ്ങൾ മാത്രമാണ് കളിക്കാൻ സാധിച്ചത്. പരിക്കിൽ നിന്നും മോചിതനായി എത്തിയിട്ടും ഗ്വാർഡിയോള താരത്തെ ബെഞ്ചിൽ തന്നെയാണ് ഇരുത്തിയത്.അവസരങ്ങളുടെ അഭാവത്തിൽ നിരാശ പ്രകടിപ്പിച്ച അഗ്യൂറോ ഈ സമ്മറിൽ സിറ്റി വിടും എന്ന് തന്നെയാണ് റിപോർട്ടുകൾ. ഈ സീസണിലെ എല്ലാ മത്സരങ്ങളിലും വെറും മൂന്ന് ഗോളുകൾ മാത്രമാണ് അഗ്യൂറോക്ക് നേടാനായത്. നാലു പ്രീമിയർ ലീഗ് കിരീടങ്ങൾ ,അഞ്ച് ലീഗ് കപ്പുകൾ, ഒരു എഫ്എ കപ്പ് എന്നിവ സിറ്റിക്ക് നേടികൊടുത്തിട്ടുണ്ട്. 257 ഗോളുമായി മാൻ സിറ്റിയുടെ എക്കാലത്തെയും മികച്ച സ്കോറർ കൂടിയാണ് അദ്ദേഹം.