❝2012ലെ🏆🔥ലീഗ് കിരീടനേട്ടം മറന്നിട്ടില്ലങ്കിൽ അഗ്യുറോയുടെ💙⚽കാര്യത്തിൽ തീരുമാനം എടുക്കാൻ ഇത്ര വൈകിപ്പിക്കണോ…❞

മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റീനിയൻ ഫോർവേഡ് സെർജിയോ അഗ്യൂറോ എത്തിഹാദിലെ തന്റെ ഭാവിയെ കുറിച്ചുള്ള നിശബ്ദത വെടിയുകയാണ്. വ്യാഴാഴ്ച രാത്രി മാർക്കാ ഗെയിമിംഗ് പകർത്തിയ ഇബായ് ലാനോസുമായുള്ള സംഭാഷണത്തിനിടെയാണ് താരം തന്റെ ഭാവിയെക്കുറിച്ച് വാചാലനായത്.2011 ൽ അറ്റ്ലെറ്റിക്കോ മാഡ്രിഡിൽ നിന്ന് സിറ്റിയിൽ ചേർന്ന അർജന്റീന താരത്തിന്റെ നിലവിലെ സീസണിന്റെ അവസാനത്തിൽ സിറ്റിയുമായുള്ള കരാർ അവസാനിക്കും .നിലവിൽ ഒരു പുതിയ കരാറിനെക്കുറിച്ച് ചർച്ചകൾ തുടങ്ങാൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറാവുന്നതിന്റെ സൂചനകൾ ഇല്ലാത്തതിനാൽ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള സംശയങ്ങൾ ഉയർന്നുവന്നിരുന്നു.

എന്നാൽ ഇംഗ്ലണ്ടിൽ നിന്നുള്ള റിപോർട്ടുകൾ അനുസരിച്ച് സിറ്റി പുതിയ കരാർ നൽകിയാൽ അഗ്യൂറോ സിറ്റിയിൽ തുടരാൻ തയ്യാറാവാൻ സാധ്യതയുണ്ട്. മാർക്ക ഗെയിമിംഗ് പകർത്തിയ അഭിപ്രായമനുസരിച്ച്, അഗ്യൂറോ തന്റെ ഭാവിയെക്കുറിച്ച് പറഞ്ഞു, “സീസണിന്റെ അവസാനത്തിൽ ഞാൻ എന്റെ കരാർ പൂർത്തിയാക്കുന്നു, ഇനിയും എന്തുചെയ്യണമെന്ന് എനിക്കറിയില്ല. ഞാൻ ആദ്യം ചെയ്യേണ്ടത് കളികളാണ് , സീസണിന്റെ അവസാനം നമുക്ക് കാണാം. “തന്റെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള ചോദ്യത്തോടൊപ്പം, മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോളയെ പ്രശംസിക്കാനും അഗ്യൂറോ തയ്യാറായി.

ഇത്തിഹാദിൽ മാഞ്ചസ്റ്റർ സിറ്റി അഗ്യൂറോയ്ക്ക് ഒരു പുതിയ ഡീൽ വാഗ്ദാനം ചെയ്യുന്നുണ്ടോ ഇല്ലയോ എന്നത് അദ്ദേഹത്തിന്റെ സീസണിന്റെ പ്രകടനത്തെയും സീസണിന്റെ അവസാനത്തെ മത്സരങ്ങളെയും ആശ്രയിച്ചിരിക്കുന്നു എന്നാണ് റിപോർട്ടുകൾ.ആഴ്ചയിൽ 260,000 ഡോളറാണ് സിറ്റി അർജന്റീന താരത്തിന് നൽകുന്ന വേതനം. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയാണ് അഗ്യൂറോയെ സ്വന്തമാക്കാൻ ഏറ്റവും മുന്നിട്ട് നിൽക്കുന്ന ക്ലബ് .പരിക്കുകളും കോവിഡും മൂലം ചേർന്ന ഈ സീസണിൽ അഗ്യൂറോക്ക് എല്ലാ മത്സരങ്ങളിലും കളിയ്ക്കാൻ സാധിച്ചില്ല . വെറും ഒമ്പത് മത്സരങ്ങളിൽ മാത്രമാണ് അഗ്യൂറോക്ക് കളിക്കാൻ അവസരം ലഭിച്ചത് . അവസാന മത്സരം കളിച്ചത് ജനുവരി 3 ന്ചെൽസിക്കെതിരെയാണ്.

സൂപ്പർ സ്‌ട്രൈക്കറായ അഗ്യൂറോ കൂടെയില്ലെങ്കിലും തുടർച്ചയായി 17 മത്സരങ്ങളിൽ വിജയിച്ചു ലീഗിൽ ഒന്നാം സ്ഥാനത്താണ് സിറ്റി. അഗ്യൂറോക്ക് പകരക്കാരായി ഇന്റർ മിലാന്റെ റൊമേലു ലുകാകു, ബോറുസിയ ഡോർട്മുണ്ടിന്റെ എർലിംഗ് ഹാലാൻഡ്, ടോട്ടൻഹാമിന്റെ ഹാരി കെയ്ൻ എന്നിവർ എത്താനാണ് സാധ്യത.

2011 ൽ അത്ലറ്റികോ മാഡ്രിഡിൽ നിന്നും 35 മില്യൺ പൗണ്ടിനാണ് അഗ്യൂറോയെ സിറ്റി സ്വന്തമാക്കുന്നത്. 10 സീസണുകൾ സിറ്റിക്കായി കളിച്ച 32 കാരൻ 379 മത്സരങ്ങളിൽ നിന്നും 256 ഗോളുകൾ നേടിയിട്ടുണ്ട് .മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോററാണ്അഗ്യൂറോ. സിറ്റിക്കൊപ്പം 4 പ്രീമിയർ ലീഗ് കിരീടവും, 5 ലീഗ് കപ്പും ,എഫ്എ കപ്പും ,മൂന്നു കമ്മ്യൂണിറ്റി ഷീൽഡും നേടിയിട്ടുണ്ട്.