❝ ആരാധകരുടെയും 😍 താരങ്ങളുടെയും
❤️ മനസ്സറിഞ്ഞു 👔👏 പ്രവർത്തിക്കുന്ന പ്രസിഡന്റ്,
ബിഗ് ഡീലിനു ✍️💰 തയ്യാർ ❞

ഈ സീസൺ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റി വിടുന്ന അർജന്റീനിയൻ സൂപ്പർ സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോയെ കുറിച്ച്നിരവധി അഭ്യൂഹങ്ങളാണ് വന്നിരുന്നത്. യൂറോപ്പിലെ എല്ലാ വമ്പൻ ക്ലബ്ബുകളും താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സെർജിയോ അഗ്യൂറോ ബാഴ്‌സലോണയിൽ ചേരും. സിറ്റിയുമായുള്ള നിലവിലെ കരാർ അവസാനിച്ചതിന് ശേഷം ഒരു സൗജന്യ ട്രാൻസ്ഫറിൽ ബാഴ്സക്ക് അഗ്യൂറോയെ സ്വന്തമാക്കാനാവും.

സ്പാനിഷ് റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിൽ ബാഴ്‌സലോണയുടെയും അഗ്യൂറോയുടെയും പ്രതിനിധികൾ ട്രാൻസ്ഫറിനായുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. അര്ജന്റീന താരത്തിന് ബാഴ്സലോണ രണ്ടു വർഷത്തെ കരാറാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇട്ടു കൂട്ടരും ഉടൻ ഒരു സമവായത്തിലെത്തുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.തന്റെ സുഹൃത്തും അർജന്റീന ടീമിലെ സഹതാരം ലയണൽ മെസ്സിയും ബാഴ്‌സലോണയിൽ ചേരാൻ അഗ്യൂറോ വേതനം വരെ കുറക്കാൻ തയ്യാറായെന്നും റിപോർട്ടുകൾ വന്നിരുന്നു.


സിറ്റിയുമായുള്ള 10 വർഷത്തെ കളി ജീവിതത്തിൽ നാല് പ്രീമിയർ ലീഗുകളും ഒരു എഫ്എ കപ്പും അഞ്ച് ലീഗ് കപ്പുകളും നേടിയിട്ടുണ്ട്. പ്രീമിയർ ലീഗിൽ ആറ് മത്സരങ്ങൾ ബാക്കി നിൽക്കെ മാഞ്ചസ്റ്റർ സിറ്റി എട്ട് പോയിന്റുമായി ലീഗ് പട്ടികയിൽ മുന്നിലാണ്. കരാബാവോ കപ്പ് ഫൈനലിൽ ഞായറാഴ്ച ടോട്ടൻഹാം ഹോട്‌സ്പറിനെ നേരിടും. യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ അവർ പാരീസ് സെന്റ് ജെർമെയ്നുമായി കളിക്കും.

ബാഴ്സലോണയിലേക്ക് പോകുന്നതിന് മുമ്പ് അഗ്യൂറോയ്ക്ക് മൂന്ന് ട്രോഫികൾ കൂടി ചേർക്കാനുള്ള അവസരം ലഭിക്കുന്നു. ഇംഗ്ലീഷ് ക്ലബ് ചെൽസിയും അഗ്യൂറോയെ ടീമിലെത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അഗ്യൂറോ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ ചെൽസിക്ക് ബാഴ്‌സലോണയെ മറികടക്കാൻ കഴിയുമോ എന്നത് കണ്ടറിയണം.