❝ ഇനി ❤️💙ബാഴ്‌സയിൽ 🇦🇷🔥 അർജന്റീനിയൻ
മുന്നേറ്റനിര 🏆👑 പ്രധാനപ്പെട്ട കിരീടങ്ങൾ
നേടണമെന്ന് അഗ്യൂറോ ❞

മാഞ്ചസ്​റ്റർ സിറ്റിയുമായി ഒരു ദശാബ്​ദത്തോളം നീണ്ട തകർപ്പൻ കരിയറിനൊടുവിൽ പടിയിറങ്ങിയ സെർജിയോ അഗ്യൂറോ ബാഴ്​സലോണയുമായി കരാർ ഒപ്പിട്ടു. നേരത്തേ തന്നെ അഭ്യൂഹങ്ങളുയർന്നിരുന്നെങ്കിലും ക്ലബ്​ ഔദ്യോഗികമായി വാർത്ത ഇന്നലെയാണ്​ സ്ഥിരീകരിച്ചത്​. ഫ്രീ ട്രാൻസ്​ഫറിലൂടെയാണ്​ അഗ്യൂറോ 32കാരനായ താരം ബാഴ്​സയിലെത്തിയത്​. ​ 2 വർഷത്തെ കരാറിലാണ് മെസ്സിയുടെ അടുത്ത സുഹൃത്ത് കൂടിയായ സെർജിയോ അഗ്വേറോ ക്യാമ്പ് ന്യൂവിൽ എത്തുന്നത്. .അഗ്യൂറോ ക്യാമ്പ്​നൗവിലെത്തി മെഡിക്കൽ കാമ്പിന്​ ഹാജരായിരുന്നു. ജൂ​ലൈ ഒന്നിന്​ മാഞ്ചസ്​റ്റർ സിറ്റിയുടെ കരാർ അവസാനിപ്പിക്കുന്ന മുറക്ക്​ അഗ്യൂറോ സിറ്റിയിലെത്തുമെന്ന്​ ബാഴ്​സ ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്​താവനയിൽ പറഞ്ഞു.

“ഞാൻ വളരെ സന്തുഷ്ടനാണ്, ക്ലബിനായി എന്റെ പരമാവധി ചെയ്യാൻ ഞാൻ ശ്രമിക്കും, പ്രധാനപ്പെട്ട കിരീടങ്ങൾ നേടാൻ ടീമിനെ സഹായിക്കും. ഇത് വളരെയധികം സന്തോഷമാണ്,” ബാഴ്‌സലോണ കളിക്കാരനായി അനാവരണം ചെയ്തതിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ അഗ്യൂറോ പറഞ്ഞു.“എന്നെ സംബന്ധിച്ചിടത്തോളം ബാഴ്സ എല്ലായ്പ്പോഴും ലോകത്തിലെ ഏറ്റവും മികച്ച ടീമാണ്,മെസ്സിയും അവിടെയുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.

ലയണൽ മെസ്സി അടുത്ത സീസണിൽ ബാഴ്സലോണയിൽ തുടരും എന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നത് എന്ന് അഗ്വേറോ പറഞ്ഞു. ബാഴ്സലോണയിൽ മെസ്സിക്ക് ഒപ്പം കളിക്കാൻ ആകും എന്നാണ് തന്റെ പ്രതീക്ഷ. അത് നടക്കുമെന്നും അഗ്വേറോ പറഞ്ഞു.മെസ്സിയെ തനിക്ക് നന്നായി അറിയാമെന്നും മെസ്സി തന്റെ ആത്മാർത്ഥ സുഹൃത്താണെന്നും ക്ലബിൽ ആദ്യമായി നൽകിയ അഭിമുഖത്തിൽ അഗ്വേറോ പറഞ്ഞു.മെസ്സിയെ ക്ലബിൽ നിലനിർത്താൻ കൂടിയാണ് മെസ്സിയുടെ ഉറ്റ സുഹൃത്തായ അഗ്വേറോയെ ബാഴ്സലോണ സൈൻ ചെയ്തത് എന്നാണ് സൂചനകൾ. മെസ്സിയെ ക്ലബിൽ നിലനിർത്താനായുള്ള ചർച്ചകൾ ഇപ്പോഴും സജീവമായി നടക്കുകയാണ്. ടീം ശക്തമാകും എന്ന് ഉറപ്പായാലെ മെസ്സി കരാർ ഒപ്പുവെക്കാൻ സാധ്യതയുള്ളൂ.


കഴിഞ്ഞ ദശകത്തിലെ ഏറ്റവും മോശം ഫോമിലൂടെയാണ് മെസ്സിയുടെ ബാഴ്സലോണ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.അടുത്ത സീസണിൽ വലിയൊരു മാറ്റം കൊണ്ട് വരാൻ തന്നെയാണ് ബാഴ്സ ശ്രമിക്കുന്നത്. ഈ പരിക്ക് മൂലം സിറ്റിക്കായി ഭൂരിഭാഗം മത്സരങ്ങളും കളിക്കാൻ സാധിക്കാതിരുന്ന അഗ്യൂറോക്ക് ബാഴ്സക്കായി എന്ത് ചെയ്യാനാവും എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. 32 കാരനായ താരത്തിന് ഉറ്റ സുഹൃത്തായ മെസ്സിയോടൊപ്പം നൗ ക്യാമ്പിൽ മികച്ച കൂട്ട് കെട്ട് പടുത്തുയർത്താനാവുമോ എന്നതും കണ്ടറിഞ്ഞു കാണാം. ബാഴ്സയിൽ ലയണൽ മെസ്സിയുടെ ഗോൾ സ്‌കോറിംഗ് ഭാരം ലഘൂകരിക്കാനും അഗ്യൂറോയ്ക്ക് കഴിയും എന്നാണ് ക്ലബ്ബിന്റെ കണക്കു കൂട്ടൽ. സ്പെയിനിൽ മുൻപ് കളിച്ചതിന്റെ ഗുണവും അഗ്യൂറോക്ക് തുണയാകും.

പ്രായം കൂടിയെന്നതിന്റെ പേരിൽ കഴിഞ്ഞ സീസണിൽ ബാഴ്സയിൽ നിന്നും പുറത്താക്കിയ ഉറുഗ്വേൻ സ്‌ട്രൈക്കർ സുവാരസിന് പകരക്കാരനായാണ് 33 കാരനായ അഗ്യൂറോ എത്തുന്നത്. അന്റോയ്ൻ ഗ്രീസ്മാൻ,ഡെംബെലെ എന്നിവരുടെ മോശം ഫോം അടുത്ത സീസണിൽ സ്റ്റാർട്ടിംഗ് ലൈനപ്പിൽ അഗ്യൂറോക്ക് ഒരു സ്ഥാനം നേടി തരും എന്നുറപ്പാണ്. കഴിഞ്ഞ 10 വർഷത്തിലധികമായി അര്ജന്റീന ടീമിൽ ഒരുമിച്ച് കളിക്കുന്ന മെസ്സിയും അഗ്യൂറോയും തമ്മിൽ ആഴത്തിലുള്ള സൗഹൃദവും ബന്ധവും ബാഴ്സക്ക് ഗുണകരമാവും.

2020-ലെ വേനൽക്കാലത്ത് ലൂയിസ് സുവാരസ് അത്ലറ്റികോ മാഡ്രിഡിലേക്ക് പോയതിനു ശേഷം ആ വിടവ് നികത്താൻ ഫ്രഞ്ച് സ്‌ട്രൈക്കർ അന്റോയ്ൻ ഗ്രീസ്മാൻ പാടുപെടുകയാണ്. ആ റോൾ അഗ്യൂറോ ഭംഗിയായി ഏറ്റെടുക്കും എന്ന വിശ്വാസത്തിലാണ് ബാഴ്സ മാനേജ്‌മന്റ്. അഗ്യൂറോയുടെ ക്ലിനിക്കൽ ഫിനിഷിങ്ങും ,മെസ്സിയുമായുളള കൂട്ടുകെട്ടും ,വേഗതയും , സ്കില്ലും ,പരിചയ സമ്പത്തും, കരുത്തും ബാഴ്സക്ക് ഗുണകരമാവും.

2011-12 ൽ മാൻ സിറ്റിയിലേക്ക് പോകുന്നതിനുമുമ്പ് അഞ്ച് സീസണുകളിൽ അഗ്യൂറോ ലാ ലീഗയിൽ അറ്റ്ലെറ്റിക്കോ മാഡ്രിഡിന് വേണ്ടി കളിച്ചു. അവർക്കൊപ്പം 2010 യൂറോപ്പ ലീഗും 2011 യുവേഫ സൂപ്പർ കപ്പും നേടിയിട്ടുണ്ട് .2005 ലും 2007 ലും അർജന്റീനയുടെ അണ്ടർ 20 ലോകകപ്പ് ജേതാക്കളായ സ്ക്വാഡുകളോടൊപ്പം അഗ്യൂറോയും 2008 ൽ ബീജിംഗിൽ ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിയ ദേശീയ ടീമിലും മെസ്സിക്കൊപ്പം ഉണ്ടായിരുന്നു. വരുന്ന കോപ്പ അമേരിക്കയിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിക്കാനുള്ള ഒരുക്കത്തിലാണ് മെസ്സി അഗ്യൂറോ കൂട്ടുകെട്ട്.