❝ മെസ്സിയുടെ 🦁😍 ആഗ്രഹം പോലെ സൂപ്പർ
താരം🔥⚽ ബാഴ്സലോണയിലേക്ക്✍️❤️💙 തന്നെ ❞

സൂപ്പർ സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോ ഈ സീസൺ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റി വിടുമെന്ന് സ്ഥിതീകരിച്ചതോടെ നിരവധി മുൻനിര യൂറോപ്യൻ ക്ലബ്ബുകൾ സ്റ്റാർ സ്ട്രൈക്കറെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ചു മുന്നോട്ട് വന്നു. പത്തുവർഷത്തെ ബന്ധം അവസാനിപ്പിക്കാൻ ഇരു പാർട്ടികളും തീരുമാനിച്ചതിനെത്തുടർന്ന് സീസണിന്റെ അവസാനത്തിൽ മാഞ്ചസ്റ്റർ സിറ്റിയിലെ കരാർ അവസാനിക്കുമ്പോൾ 32 കാരൻ ഈ സമ്മറിൽ ഒരു സൗജന്യ ഏജന്റായി മാറും.ലോക ഫുട്ബോളിലെ തന്നെ മികച്ച ക്ലിനിക്കൽ ഫിനിഷറായ താരത്തെ ടീമിലെത്തിക്കാൻ ഏതൊരു ടീമും ആഗ്രഹിക്കും.

പ്രായം 32 ആയെങ്കിലും തന്റെ ഗോൾ സ്കോറിങ്ങിൽ ഒരു കുറവും സ്‌ട്രൈക്കർ വരുത്തിയിട്ടില്ല. മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോററാണ് അർജന്റീനിയൻ സ്‌ട്രൈക്കർ. മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ സ്വന്തമാക്കാൻ ഏറ്റവും മുന്നിൽ നിൽക്കുന്ന ക്ലബ്ബാണ് ബാഴ്സലോണ.എൽ ചിരിൻ‌ഗ്യൂട്ടോ ടിവിയിൽ നിന്നുള്ള ജോസ് അൽ‌വാരസ് പറയുന്നതനുസരിച്ച് മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കറുടെ ലക്ഷ്യസ്ഥാനമാണ് ബാഴ്സലോണ. ലയണൽ മെസ്സിയുമായി കളിക്കുന്നതിനു വേണ്ടിയാണു താരം ബാഴ്സ ലക്ഷ്യം വെക്കുന്നത്.

അഗ്യൂറയുടെ ഏജന്റ് ഹെർനാൻ റെഗുവേര ഇതിനകം തന്നെ ചർച്ചകളാക്കായി സ്പെയിനിൽ വന്നിട്ടുണ്ട്. യുവന്റസിൽ നിന്നും രണ്ടു വർഷത്തെ ഓഫറുണ്ടെങ്കിലും മെസ്സിയുടെ സാന്നിധ്യമാണ് താരത്തെ ബാഴ്സയോട് അടുപ്പിക്കുന്നത്. അഗ്യൂറോയെ ബാഴ്സയിൽ എത്തിക്കുന്നത് വഴി മെസ്സിയെ ക്ലബ്ബിൽ നിലനിർത്തുക എന്ന ഉദ്ദേശം കൂടിയും ബാഴ്സ മാനേജ്മെന്റിനുണ്ട്.


സ്പോട്രാക്ക് ലഭ്യമാക്കിയ സാമ്പത്തിക കണക്കുകൾ പ്രകാരം, അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റിയിൽ ആഴ്ചയിൽ 230,000 ഡോളറായിരുന്നു വേതനം. ജിയാൻലൂക്ക ഡി മാർസിയോ പറയുന്നതനുസരിച്ച്, ഈ സമ്മറിൽ ഇത്തിഹാദ് വിട്ടുകഴിഞ്ഞാൽ 32 കാരൻ ഒരു സീസണിൽ 13 മില്യൺ ഡോളർ ആവശ്യപ്പെടും, അതായത് ആഴ്ചയിൽ 250,000 ഡോളർ. എന്നിരുന്നാലും, സ്‌ട്രൈക്കറുടെ കഴിവ് കണക്കിലെടുക്കുമ്പോൾ ഈ വേനൽക്കാലത്ത് ചെൽ‌സി, ടോട്ടൻ‌ഹാം, യുവന്റസ് എന്നിവരെല്ലാം അഗ്യൂറോയിൽ താൽ‌പ്പര്യം പ്രകടിപ്പിക്കുന്നു.

പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ വിദേശതാരമാണ് സെര്‍ജിയോ അഗ്യൂറോ. 384 മത്സരങ്ങളില്‍ 257 ഗോളുകളാണ് സ്വന്തമാക്കിയത്. ഈ സീസണിൽ പരിക്ക് മൂലം താരത്തിന് വിരലിൽ എണ്ണാവുന്ന മത്സരങ്ങളിൽ മാത്രമേ സിറ്റിക്കായി ഇറങ്ങാൻ സാധിച്ചുള്ളൂ. പരിക്കിൽ നിന്നും മോചിതനായ താരം പൂർണ ആരോഗ്യം വീണ്ടെത്തു സിറ്റി ടീമിൽ തിരിച്ചെത്തിയിരുന്നു.