❝ ഈ ഇംഗ്ലീഷ് ക്ലബ് അഗ്യൂറോയെ
✍️💰 സ്വന്തമാക്കിയാൽ 🦁🔥 ഒരു പക്ഷെ
അഗ്യൂറോയുടെ കരിയറിനും അത്
മാറ്റങ്ങൾ ഉണ്ടാക്കും ❞

യൂറോപ്പിൽ നിലവിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള താരമാണ് അർജന്റീനിയൻ സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോ.സീസൺ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റി വിടുകയാണ് സൂപ്പർതാരം സെർജിയോ ആ​ഗ്യൂറോ. പത്ത് വർഷം നീണ്ട സേവനത്തിനൊടുവിലാണ് ഈ അർജന്റൈൻ സ്ട്രൈക്കർ എത്തിഹാദ് സ്റ്റേഡിയത്തിന്റെ പടിയിറങ്ങുന്നത്. ലോക ഫുട്ബോളിലെ തന്നെ മികച്ച ക്ലിനിക്കൽ ഫിനിഷറായ താരത്തെ ടീമിലെത്തിക്കാൻ ഏതൊരു ടീമും ആഗ്രഹിക്കും. പ്രായം 32 ആയെങ്കിലും തന്റെ ഗോൾ സ്കോറിങ്ങിൽ ഒരു കുറവും സ്‌ട്രൈക്കർ വരുത്തിയിട്ടില്ല.

സിറ്റി വിടുന്ന അ​ഗ്യൂറോയെ തേടി ഇതിനകം തന്നെ പല വലിയ ക്ലബുകളും രം​ഗത്തുണ്ട്.സ്പാനിഷ് സൂപ്പർക്ലബ് ബാഴ്സലോണ, ഫ്രഞ്ച് കരുത്തരായ പി.എസ്.ജി, ഇം​ഗ്ലഷ് ക്ലബ് ചെൽസി തുടങ്ങിയ ടീമുകൾ അ​ഗ്യൂറോയെ നോട്ടമിട്ടതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാലിപ്പോൾ താരത്തെ തേടി ഇം​ഗ്ലീഷ് ക്ലബ് ലിഡ്സ് യുണൈറ്റഡും രം​ഗത്തുണ്ടെന്നാണ് ഇം​ഗ്ലീഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്. കഴിഞ്ഞ വർഷം ലീഡ്സ് സ്വന്തമാക്കിയ സ്പാനിഷ് താരം റോഡ്രി​ഗോ മൊറേനോ നിരാശപ്പെടുത്തിയ സാഹചര്യത്തിലാണ് അ​ഗ്യൂറോയിലേക്ക് അവർ റഡാർ തിരിച്ചത്.


രോഡ്രി​ഗോയെ ഇക്കുറി വിൽക്കാനാണ് ലീഡ്സിന്റെ നീക്കം. അങ്ങനെവന്നാൽ അ​ഗ്യൂറോയ്ക്കായി അവർ ശ്രമം നടത്തും. ലീഡ്സ് പരിശീലകൻ മനാഴ്സെലോ ബിയേൽസ, അ​ഗ്യൂറോയുടെ ആരാധകനാണ്. അതിനാൽ തന്നെ ഈ നീക്കത്തിന് ബിയേൽസയും താൽപര്യപ്പെടുന്നുണ്ടെന്നാണ് സൂചന.

പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ വിദേശതാരമാണ് സെര്‍ജിയോ അഗ്യൂറോ. 384 മത്സരങ്ങളില്‍ 257 ഗോളുകളാണ് സ്വന്തമാക്കിയത്. ഈ സീസണിൽ പരിക്ക് മൂലം താരത്തിന് വിരലിൽ എണ്ണാവുന്ന മത്സരങ്ങളിൽ മാത്രമേ സിറ്റിക്കായി ഇറങ്ങാൻ സാധിച്ചുള്ളൂ. പരിക്കിൽ നിന്നും മോചിതനായ താരം പൂർണ ആരോഗ്യം വീണ്ടെത്തു സിറ്റി ടീമിൽ തിരിച്ചെത്തിയിരുന്നു.