❝എംബപ്പെ⚡ ഹാലണ്ട് ⚡ റയൽ മാഡ്രിഡ്✍️⚽ ആരെ തെരഞ്ഞെടുക്കും, സെർജിയോ 🗣റാമോസ് പറയുന്നു❞

യുവെന്റസും ബാഴ്‌സലോണയും യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പുറത്തായതാണ് കഴിഞ്ഞ ആഴ്ച യൂറോപ്യൻ ഫുട്ബോൾ സാക്ഷ്യ വഹിച്ചത്. 2005 ന് ശേഷം ആദ്യമായാണ് ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഇല്ലാത്ത ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ മത്സരം നടക്കുന്നത്. കഴിഞ്ഞ 15 വർഷമായി ഫുട്ബാളിന്റെ മുഖമായി പ്രവർത്തിക്കുന്ന ഇരു താരങ്ങൾക്കും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പഴയ ശക്തിയില്ല എന്നത് നിഷേധിക്കാൻ കഴിയാതെ സത്യമാണ്.

മെസ്സി-റൊണാൾഡോ ആധിപത്യത്തിന്റെ ഒരു തലമുറ മാഞ്ഞു പോകുന്നതിന്റെ ലക്ഷങ്ങൾ കാണാൻ സാധിക്കുന്നുണ്ട്.പുതിയ തലമുറയിലെ സൂപ്പർതാരങ്ങൾ മുന്നേറികൊണ്ടിരിക്കുകയാണ്.ലോക ഫുട്ബോളിൽ മെസ്സി റൊണാൾഡോ ദ്വയത്തിനു ഒരു ബദലായി കാണാനാവുന്ന രണ്ടു താരങ്ങളാണ് കൈലിയൻ എംബപ്പെയും ,എർലിംഗ് ഹാലാൻഡും. റൊണാൾഡോയുടെയും മെസ്സിയുടെയും നിലവാരത്തിലെത്താൻ ഇവർ രണ്ടു പേരും വലിയ ദൂരം സഞ്ചരിക്കേണ്ടിരിക്കുന്നു. എന്നാൽ യൂറോപ്പിൽ സ്ഥിരമായ പ്രകടനത്തിലൂടെ തങ്ങൾക്ക് അത് സാധിക്കും എന്ന് അവർ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

അടുത്ത സീസണിൽ ഇരു താരങ്ങളെയും ടീമിലെത്തിക്കാനായി യൂറോപ്പിലെ റയൽ മാഡ്രിഡടക്കമുള്ള വമ്പൻ ക്ലബ്ബുകൾ മത്സരിക്കുകയാണ്. റയൽ മാഡ്രിഡ് എല്ലായ്പ്പോഴും സ്റ്റാർ കളിക്കാരുടെ ആത്യന്തിക ലക്ഷ്യസ്ഥാനമാണ്. കളിക്കാർ‌ക്കായി വലിയ തുക ചെലവഴിക്കാൻ ഇപ്പോഴും തയ്യാറായി നിൽക്കുന്ന ടീമാണ് മാഡ്രിഡ് . ഹാലാൻഡും എംബപ്പേയും നിരവധി തവണ റയൽ മാഡ്രിഡുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ പുറത്തു വന്നിരുന്നു . രണ്ട് കളിക്കാരും റയലിലെത്തിക്കാനുള്ള ശ്രമങ്ങളും തുടർന്ന് കൊണ്ടിരിക്കുകയാണ്.

അടുത്തിടെ നടന്ന പത്രസമ്മേളനത്തിൽ റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസിനോട് ഈ രണ്ടു താരങ്ങളെ സ്വന്തമാക്കണം എന്ന ചോദ്യം ഉയർന്നു വന്നിരുന്നു. “ഹാലാൻഡിനെയും എംബപ്പേയെയും റയലിലെത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ അത് എളുപ്പമായിരിക്കില്ല.” “ഒരുപക്ഷേ നിലവിലെ സാഹചര്യവും കാരണം ഹാലാൻഡിനെ ഒപ്പിടുന്നത് അൽപ്പം എളുപ്പമാകുമെന്ന് ഞാൻ കരുതുന്നു”. ” മെസ്സിക്കും റൊണാൾഡോയ്ക്കും പകരകകരനായി എംബാപ്പയെയാണ് കാണുന്നതെന്നും സ്പാനിഷ് ഡിഫൻഡർ പറഞ്ഞു .

ഹാലാൻഡിനെപ്പോലുള്ള ഒരു നമ്പർ 9 നിന്റെ വേഗതയും, ഗോൾ സ്കോറിങ്ങും, ഉയരവും എല്ലാം എംബാപ്പയെപ്പോലെ തന്നെയുണ്ട്. ഫ്രഞ്ച് താരത്തെ അപേക്ഷിച്ച എളുപ്പമായിരിക്കും ഹാലാൻഡുമായുള്ള നിബന്ധനകൾ എന്നും റാമോസ് പറഞ്ഞു.റയൽ മാഡ്രിഡ് ഈ സമ്മറിൽ രണ്ടു താരങ്ങളിൽ ഒരാളെ ഒപ്പിടാൻ സാധ്യതയുണ്ട്. രണ്ടും ഒപ്പിടുന്നത് വളരെ ശ്രമകരമാണ്, പക്ഷേ പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് എന്ത് ചെയ്യും എന്ന് പറയുക അസാധ്യമാണ്.