❝ചാമ്പ്യൻസ് ലീഗ് 🏆 വേദിയിലിട്ടു 🏟👊
തന്നെ റാമോസിനോട് ആ ⚽💥 കണക്ക്
തീർക്കാൻ മുഹമ്മദ് സലക്ക് കഴിയില്ല ❞

ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറില്‍ ലിവര്‍പൂളിനെതിരേ ഇറങ്ങുന്ന റയല്‍ മാഡ്രിഡിന് വന്‍ തിരിച്ചടി. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ക്വാര്‍ട്ടറില്‍ കളിക്കില്ല.ഏവരും കാത്തുനിന്ന സെർജിയോ റാമോസ് മോ സലാ പോരാട്ടം കാണാൻ ആരാധകർക്ക് ഈ വരുന്ന ആഴ്ച സാധിക്കില്ല. റയൽ മാഡ്രിഡ് ക്യാപ്റ്റന് പരിക്കേറ്റതായി ക്ലബ്ബ് അറിയിച്ചു. റാമോസിന്റെ കാലിന്റെ മസിലിനേറ്റ പരിക്കാണ് റയലിന് തിരിച്ചടിയായത്. കൊസോവയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തിലാണ് സ്‌പെയിന്‍ താരത്തിന്റെ കാലിന് പരിക്കേറ്റത്.

മല്‍സരം ശേഷം വ്യാഴ്ച നടന്ന പരിശീലനത്തിനിടെയാണ് വേദന അധികമായത്.മസിൽ ഇഞ്ചുറി ആണ്. റാമോസ് രണ്ട് ‌ആഴ്ച എങ്കിലും പുറത്തിരിക്കേണ്ടി വന്നേക്കും. തുടര്‍ന്ന് നടത്തിയ സ്‌കാനിങിലാണ് പരിക്ക് സാരമുള്ളതാണെന്ന് കണ്ടെത്തിയത്. ഈ മാസം ആറിന് അര്‍ദ്ധരാത്രിയാണ് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെ ലിവര്‍പൂളിനെതിരായ മല്‍സരം. ക്വാര്‍ട്ടറിന് പിറകെ ലാ ലിഗയില്‍ 14ന് നടക്കുന്ന എല്‍ ക്ലാസ്സിക്കോയിലും താരം കളിക്കില്ല.നിര്‍ണ്ണായക ഘട്ടത്തില്‍ ടീമിനൊപ്പം കളിക്കാന്‍ കഴിയാത്തതില്‍ നിരാശയും വേദനയും ഉണ്ടെന്ന് റാമോസ് ഇന്‍സ്റ്റയില്‍ കുറിച്ചു. റയലിനായി നാല് ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ നായകനാണ് റാമോസ്.


മൂന്ന് സീസൺ മുമ്പ് കീവിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആയിരുന്നു റയലും ലിവർപൂളും തമ്മിൽ അവസാനമായി നേർക്കുനേർ വന്നത്. അന്ന് റാമോസിന്റെ ഫൗളിൽ ആയിരുന്നു സലായുടെ ഷോള്ഡറിന് പരിക്കേറ്റത്. അതുകൊണ്ട് തന്നെ ഇരുവരും വീണ്ടും നേർക്കുനേർ വരുന്നത് വലിയ ചർച്ച ആയിരുന്നു. രണ്ടാം പാദത്തിൽ എങ്കിലും റാമോസ് കളിക്കും എന്നാണ് ഇപ്പോൾ ഫുട്‌ബോൾ ആരാധകർ പ്രതീക്ഷിക്കുന്നത്.