‘അദ്ദേഹത്തോടൊപ്പം കളിക്കുന്നത് ഒരു പദവിയാണ്’ : ലയണൽ മെസ്സിയുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് സെർജിയോ റാമോസ് |Lionel Messi

ലയണൽ മെസ്സിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് പിഎസ്ജി ഡിഫൻഡർ സെർജിയോ റാമോസ് തുറന്നു പറഞ്ഞു, അദ്ദേഹത്തോടൊപ്പം കളിക്കുന്നത് ഒരു പദവിയാണെന്ന് പറഞ്ഞു. ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ ചേരുന്നതിന് മുമ്പ് ലാലിഗയിൽ മെസ്സിയും റാമോസും വർഷങ്ങളോളം എതിരാളികളായിരുന്നു.

റയൽ മാഡ്രിഡിൽ താൻ മെസ്സിക്കെതിരെ വർഷങ്ങളോളം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് 36-കാരനായ അദ്ദേഹം പറഞ്ഞു.എൽ ക്ലാസ്സിക്കോ മത്സരങ്ങളിൽ ഇരുവരും പരസ്പരം ഏറ്റുമുട്ടുന്നത് ഫുട്ബോൾ ലോകം ഒട്ടേറെ തവണ കണ്ടതാണ്.ഡിഫന്ററായ സെർജിയോ റാമോസിന് പലപ്പോഴും ലയണൽ മെസ്സിയെ പ്രതിരോധിക്കേണ്ട ചുമതല ഏൽപ്പിക്കപ്പെട്ടിരുന്നു. ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് രണ്ട് താരങ്ങളും പുറത്തെടുക്കുന്നത്. അതുകൊണ്ടുതന്നെ ഈ സീസണിൽ പിഎസ്ജി തോൽവികളൊന്നും അറിഞ്ഞിട്ടില്ല.

‘ ലയണൽ മെസ്സിയെ സഹതാരമായി ലഭിക്കുക എന്നുള്ളതാണ് ഏറ്റവും നല്ല കാര്യം.അത് വളരെ എളുപ്പമുള്ള ഒരു ഉത്തരമാണ്.ലയണൽ മെസ്സിക്കൊപ്പം കളിക്കുക എന്നുള്ളത് തന്നെ ഒരു പ്രിവിലേജ് ആണ്. മെസ്സി എപ്പോഴും ടോപ്പ് ലെവലിൽ കളിക്കുന്ന ഒരു താരമാണ്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ട് മെസ്സി ഇപ്പോഴും തുടരുകയാണ് . മെസ്സി ഇപ്പോഴും ലോകത്തിലെ ഏറ്റവും നിർണായക കളിക്കാരിൽ ഒരാളും മികച്ച കളിക്കാരിലൊരാളുമാണ്. അദ്ദേഹത്തെ ടീമിലുൾപ്പെടുത്തിയത് ഒരു ഭാഗ്യമാണ്. മെസ്സി എതിരെ വരുമ്പോൾ വളരെ ബുദ്ധിമുട്ടാണ്. വർഷങ്ങളോളം ഞാൻ അവനെതിരെ കഷ്ടപ്പെട്ടു, ”റാമോസ് പറഞ്ഞു.

മെസ്സിയുമായി മികച്ച ബന്ധമുണ്ടെന്നും അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നുവെന്നും സ്പാനിഷ് ഡിഫൻഡർ പറഞ്ഞു.ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിനുള്ള സ്പാനിഷ് ദേശീയ ടീമിലേക്ക് താൻ തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും പരിശീലകനെ താൻ വളരെയധികം ബഹുമാനിക്കുന്നു. റാമോസ് ഇതുവരെ ക്ലബ്ബിന് വേണ്ടി 30 ഓളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒരൊറ്റ മത്സരത്തിൽ പിഎസ്ജി പരാജയപ്പെട്ടിട്ടില്ല എന്നുള്ളതാണ് വസ്തുത. മെസ്സിയുടെ കാര്യത്തിലേക്ക് വന്നാൽ ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി താരം 12 ഗോളുകളും 13 അസിസ്റ്റുകളും കണ്ടെത്തിയിട്ടുണ്ട്.

Rate this post