❝ സെവിയ്യക്കു വേണ്ടി 🏟🔥 കളിച്ചു
തുടങ്ങി 😞💔 അവർക്ക് വെറുക്കപെട്ടവനായി
മാറിയ റാമോസിന്റെ കഥയുടെ യാഥാർഥ്യം ❞

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്രധിരോധ താരമായ സെർജിയോ റാമോസിനെ റയൽ മഡ്രിഡിന്റെ ഇതിഹാസതാരമായാണ് കണക്കാക്കുന്നത് . 2005-ലാണ് റാമോസ് സെവിയ്യ വിട്ട് റയൽ മഡ്രിഡിലെത്തിയത്. എന്നാൽ റാമോസ് സെവിയ്യയിൽ തുടരുകയാണെങ്കിൽ അവരുടെ ഇതിഹാസ താരമായി മാറിയേനെ എന്ന അഭിപ്രായം പലർക്കുമുണ്ട്. റയലിനൊപ്പം എല്ലാ നേട്ടങ്ങളും കൊയ്ത് റാമോസ് ദേശീയ ടീമിനൊപ്പം യൂറോ കപ്പും വേൾഡ് കപ്പും നേടിയിട്ടുണ്ട്. ചിലപ്പോൾ സെവിയ്യയിൽ ആയിരുന്നെങ്കിൽ റാമോസിന് ഇത്രയധികം നേട്ടങ്ങൾ കൊയ്യാൻ സാധിക്കുമോ എന്ന് സംശയമാണ്. ഏറെ വിവാദമായ ട്രാൻസ്ഫറിന് ശേഷമാണ് റാമോസ് അന്ന് റയലിലെത്തുന്നത് .അന്നത്തെ വിവാദത്തെ കുറിച്ച റാമോസ് ഇപ്പോൾ മനസുതുറന്നിരിക്കുകയാണ്.

സെവിയ്യുടെ ഭാവിതാരമെന്ന നിലയിൽ പുതിയ കരാർ ഒപ്പിടുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് റാമോസ് റയലിലേക്ക് കൂടുമാറുന്നത്. റാമോസ് പ്രതിഫലം കൂടുതൽ ആവശ്യപ്പെട്ടതാണ് ട്രാൻസ്ഫറിന് കാരണമെന്നാണ് ചില റിപ്പോർട്ടുകൾ. എന്നാൽ റാമോസിന്റെ താൽപര്യത്തിന് വിരുദ്ധമായി താരത്തെ വിറ്റതാണെന്നും വാദങ്ങളുണ്ട്. ഇതേച്ചൊല്ലി തർക്കങ്ങൾ തുടരുകയാണ്. എന്നാൽ ഈ ട്രാൻസ്ഫറിന് ശേഷം ജന്മനാടായ സെവിയ്യിൽ റാമോസ് വെറുക്കപ്പെട്ടവനാണ്. സെവിയ്യയുടെ സ്റ്റേഡിയത്തിൽ മത്സരങ്ങൾ കാണാൻ റാമോസിന്റെ കുടുംബത്തിന് ഇപ്പോഴും കഴിയുന്നില്ലെന്ന് മുമ്പ് താരം തന്നെ പറഞ്ഞി‌ട്ടുണ്ട്.


ഈ വിവാദങ്ങൾക്കൊക്കെ കാരണം ആരാധകരെ ചിലർ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് റാമോസ് പറയുന്നത്. ആമസോണിന്റെ ലെജൻഡ് ഓഫ് സെർജിയോ റാമോസ് എന്ന ഡോക്യുമെന്ററിയിലാണ് റയൽ നായകൻ ഇക്കാര്യം പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഈ ഡോക്യുമെന്ററി സ്പെയിനിൽ പുറത്തിറങ്ങി. “എല്ലാ വിവരങ്ങളിലും കൃത്രിമം കാണിച്ചു, അവർ സെവില്ല ആരാധകരോട് കള്ളം പറഞ്ഞു. ഇത് എനിക്ക് മാത്രമല്ല എന്റെ കുടുംബത്തിനും വേദനാജനകമായിരുന്നു. എന്റെ ഗ്രാൻഡ് പാരെന്റ്സ് അനുഭവിച്ച വേദന ഞാൻ ഒരിക്കലും ക്ഷമിക്കില്ല, എന്റെ മാതാപിതാക്കൾക്ക് സെവില്ലയിലെ സ്റ്റേഡിയത്തിലേക്ക് മടങ്ങാൻ കഴിയാതെയായി “. റാമോസ് പറഞ്ഞു .

ഞാൻ ജീവിതത്തിൽ ഒരുപാട് തെറ്റുകൾ ചെയ്തു, അതിൽ ഏറ്റവും വലിയ തെറ്റാണ്, അന്ന് റയലിലേക്ക് കൂടുമാറിയതിനെക്കുറിച്ച് പരസ്യമായി വിശദീകരിക്കാതിരുന്നത്, എന്റെ ഭാ​ഗം പറയാൻ ഞാൻ മറ്റ് പലരേയുമാണ് എൽപ്പിച്ചത്, അന്നത്തെ എന്റെ സൈനിങ് രണ്ട് ക്ലബുകൾ തമ്മിൽ അ​ഗീകരിച്ച് ധാരണയായതാണ്, അല്ലാതെ റിലീസ് ക്ലോസ് റയൽ മഡ്രിഡ് അം​ഗീകരിച്ചതല്ല, എന്നാൽ സെവിയ്യയിലെ ആരാധകരോട് ചിലർ ഇങ്ങനെയാണ് പറഞ്ഞത്. ഇതോെടെ ഞാൻ നൽകിയ സ്നേഹവും കാണിച്ച ആത്മാർഥയും എനിക്ക് സെവിയ്യ ആരാധകരിൽ നിന്ന് തിരിച്ചുകിട്ടിയില്ല, റാമോസ് പറഞ്ഞു.

“സെവിയ്യക്ക് വേണ്ടി കളിച്ചിട്ടുണ്ടെന്ന് എനിക്കിപ്പോഴും അഭിമാനത്തോടെ പറയാം, മരണം വരേയും ‍ഞാൻ സെവിയ്യ താരമായിരിക്കും, അതേസമയം തന്നെ അഭിമാനത്തോടെ റയൽ മഡ്രിഡിന്റേയും സ്പെയിന്റേയും ക്യാപ്റ്റനാണെന്നും എനിക്ക് പറയാനാകും”, റാമോസ് കൂട്ടിച്ചേർത്തു.സെവിയ്യ അക്കാദമിയിലൂടെ വളർന്നു വന്ന റാമോസ് 2003 -2004 സീസണിൽ അവരുടെ ബി ടീമിന് വേണ്ടി സെഗുണ്ട ഡിവിഷനിൽ കളിച്ചാണ് ശ്രദ്ധ നേടുന്നത്. 2004 ൽ ലാൽ ലീഗയിൽ ഡീപോർട്ടിവിക്കെതിരായ മത്സരത്തിൽ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചു. 2004 -2005 സീസണിൽ ടീമിൽ സ്ഥിരംഗമായ റാമോസ് 41 മത്സരങ്ങളിൽ ജർസിയണിഞ്ഞു.