❝ റാമോസ് അടക്കം 😲 പലരും പുറത്ത്,
🏆യൂറോ കപ്പ് 🇪🇸⚽ സ്പെയിൻ സ്‌ക്വാഡ്
റെഡി ❞

യൂറോ കപ്പിനായുള്ള 24 അംഗ സ്പാനിഷ് ടീമിനെ പരിശീലകൻ ലൂയിസ് എൻറിക്ക് പ്രഖ്യാപിച്ചു.ക്യാപ്റ്റൻ സെർജിയോ റാമോസിനെ ടീമിൽ ഉള്പെടുത്താതെയാണ് എൻറിക് സ്പാനിഷ് ടീം പ്രഖ്യാപനം നടത്തിയത്. 2020-21 സീസണിൽ നിരന്തരം പരിക്കിന്റെ പിടിയിലായ താരമാണ് റയൽ മാഡ്രിഡ് ക്യാപ്റ്റൻ കൂടിയായ റാമോസ്.ഈ മാസം മാത്രം ഫ്രാൻസിൽ നിന്ന് സ്പെയിനിലേക്ക് പൗരത്വം മാറിയ മാഞ്ചസ്റ്റർ സിറ്റി സെന്റര് ഡിഫൻഡർ അമെറിക് ലാപോർട്ട് റാമോസിന് പകരം ഫ്രഞ്ച് ടീമിൽ സ്ഥാനം പിടിച്ചു.

2008 നും 2012 നും ഇടയിൽ തുടർച്ചയായി മൂന്ന് പ്രധാന ടൂർണമെന്റുകളിൽ വിജയിച്ച സ്പാനിഷ് ടീമിന്റെ പ്രധാന താരമായിരുന്നു റാമോസ് . 2005 ൽ സ്പാനിഷ് ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചതു മുതൽ 180 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞിട്ടുണ്ട്. ഈ സീസണിന്റെ തുടക്കത്തിലാണ് ഇറ്റലിന് ഇതിഹാസം ജിയാൻലൂയിഗി ബഫണിന്റെ എക്കാലത്തെയും 177 മത്സരങ്ങൾ എന്ന റെക്കോർഡ് റാമോസ് മറികടന്നത്. ഈ സീസണിൽ പരിക്ക് മൂലം കൂടുതൽ കളിക്കാതിരുന്ന 35 കാരൻ മാർച്ചിൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഗ്രീസിനും കൊസോവോയ്ക്കുമെതിരെ 50 മിനിറ്റ് മാത്രമാണ് കളിച്ചത്. ഈ സീസണിൽ റയൽ മാഡ്രിഡിനായി 21 മത്സരങ്ങൾ മാത്രമാണ് താരത്തിന് കളിയ്ക്കാൻ സാധിച്ചത്. 31 മത്സരങ്ങൾ പരിക്ക് മൂലം നഷ്ടപ്പെട്ടു.

റാമോസിന് പുറമെ ഒരു റയൽ മാഡ്രിഡ് താരം പോലും യൂറോ കപ്പിനുള്ള എൻറികിന്റെ ടീമിൽ ഇടം പിടിച്ചില്ല. 2004 ശേഷം ആദ്യമായാണ് റാമോസില്ലാതെ സെബിൻ ഒരു പ്രധാന ചാംപ്യൻഷിപ്പിനിറങ്ങുന്നത്. വോൾവ്സ് വിംഗർ അഡാമ ട്രയോറെ ടീമിൽ ഇടം പിടിച്ചു . മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ആദ്യ ഇലവനിൽ നിന്നും സ്ഥാനം നഷ്ടപ്പെട്ടെങ്കിലും ഡേവിഡ് ഡി ഗിയ ടീമിൽ സ്ഥാനം നിലനിർത്തി.ബ്രൈട്ടന്റെ റോബർട്ട് സാഞ്ചസ്, സിറ്റിയുടെ ഗാർസിയ, ഫെറാൻ ടോറസ് ലീഡ്സ് യുണൈറ്റഡിന്റെ ഡീഗോ ലോറന്റും ടീമിൽ ഇടം നേടി.

സ്പെയിൻ സ്ക്വാഡ്:

ഗോൾ കീപ്പേഴ്‌സ് : ഉനായ് സൈമൺ (അത്‌ലറ്റിക് ബിൽബോ), ഡേവിഡ് ഡി ഗിയ (മാഞ്ചസ്റ്റർ യുണൈറ്റഡ്), റോബർട്ട് സാഞ്ചസ് (ബ്രൈടൺ, ഹോവ് അൽബിയോൺ);

ഡിഫെൻഡേർസ് : ജോസ് ഗയ (വലൻസിയ), ജോർഡി ആൽ‌ബ (ബാഴ്‌സലോണ), പോ ടോറസ് (വിയ്യ റയൽ ), അയമെറിക് ലാപോർട്ട് (മാഞ്ചസ്റ്റർ സിറ്റി), എറിക് ഗാർസിയ (മാഞ്ചസ്റ്റർ സിറ്റി), ഡീഗോ ലോറൻറ് (ലീഡ്സ് യുണൈറ്റഡ്), സീസർ അസ്പിലിക്കുറ്റ (ചെൽ‌സി);

മിഡ്‌ഫീൽഡേഴ്‌സ്: മാർക്കോസ് ലോറന്റ് (അറ്റ്ലെറ്റിക്കോ മാഡ്രിഡ്), സെർജിയോ ബസ്‌ക്വസ്റ്റ് (ബാഴ്‌സലോണ), റോഡ്രി (മാഞ്ചസ്റ്റർ സിറ്റി), പെഡ്രി (ബാഴ്‌സലോണ), തിയാഗോ അൽകന്റാര (ലിവർപൂൾ), കോകെ (അറ്റ്ലെറ്റിക്കോ മാഡ്രിഡ്), ഫാബിയൻ റൂയിസ് (നാപോളി);

അറ്റാക്കർസ് : ഡാനി ഓൾമോ (ആർ‌ബി ലീപ്സിഗ്), മൈക്കൽ ഒയാർസബാൽ (റിയൽ സോസിഡാഡ്), അൽവാരോ മൊറാറ്റ (യുവന്റസ്), ജെറാർഡ് മോറെനോ (വിയ്യ റയൽ ), ഫെറാൻ ടോറസ് (മാഞ്ചസ്റ്റർ സിറ്റി), അഡാമ ട്രോർ (വോൾവ്സ് ), പാബ്ലോ സരബിയ (പാരീസ് സെന്റ് ജെർമെയ്ൻ)