❝ ഇറ്റാലിയൻ🇮🇹🏆ലീഗിൽ ഗോൾ⚽🔥വേട്ടയിൽ രണ്ടാം തവണയും
👑😍ക്രിസ്റ്റ്യാനോ റൊണാൾഡോയെ തേടിയെത്തിയ❤️👏പുരസ്ക്കാരം❞

തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് മികച്ച പ്രകടനത്തിലൂടെ തക്ക മറുപടി നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 2018 ൽ റയൽ മാഡ്രിഡിൽ നിന്നും യുവന്റസിലേക്ക് എത്തിയതിനു ശേഷം ഗോൾ സ്‌കോറോങിൽ ഒരു കുറവും വരുത്താത്ത റൊണാൾഡോയെ തേടി പുതിയ അംഗീകാരം എത്തിയിരിക്കുകയാണ്. സിരി എയിലെ 2020 ലെ ഏറ്റവും മികച്ച താരമായി യുവന്റസ് താരത്തെ തെരെഞ്ഞെടുത്തു.

തുടർച്ചയായ രണ്ടാം തവണയാണ് റൊണാൾഡോയെ ഇറ്റാലിയൻ ലീഗിലെ മികച്ച താരമായി തെരഞ്ഞെടുക്കുന്നത്.യുവന്റസിലെ അരങ്ങേറ്റ സീസണിന് ശേഷം 2019 ൽ റൊണാൾഡോ ആദ്യമായി പുരസ്‌കാരം നേടുന്നത്.കൊറോണ വൈറസ് പാൻഡെമിക് കാരണം കഴിഞ്ഞ വർഷം അവാർഡുകൾ നൽകിയില്ല. കഴിഞ്ഞ സീസണിൽ യുവന്റസിനായി 33 ലീഗ് മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ നേടിയ റൊണാൾഡോ തുടർച്ചയായ ഒമ്പതാമത്തെ സീരി എ കിരീടം നേടുന്നതിൽ പ്രധാന പങ്കു വഹിച്ചു. “തുടക്കത്തിൽ ശൂന്യമായ സ്റ്റേഡിയങ്ങളിൽ കളിക്കാൻ പ്രയാസമായിരുന്നു, പക്ഷേ ജയിക്കുകയായിരുന്നു ലക്ഷ്യം, ഞങ്ങൾ അത് ചെയ്തു,” 36 കാരനായ റൊണാൾഡോ പറഞ്ഞു.

“ ഈ അവാർഡ് ലഭിക്കാൻ സഹായിച്ച എന്റെ സഹപ്രവർത്തകർക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു” റൊണാൾഡോ പറഞ്ഞു. ” എനിക്ക് വോട്ട് ചെയ്ത എല്ലാ കളിക്കാർക്കും ഞാൻ നന്ദി രേഖപെടുത്തുന്നു, സ്ഥിരത, എന്റെ ശക്തിയിലുള്ള ആത്മവിശ്വാസം, കഠിനാധ്വാനം, കളിയോടുള്ള അഭിനിവേശം എന്നിവയാണ് ഫുട്ബോൾ ആസ്വദിക്കാനുള്ള രഹസ്യങ്ങൾ കൂടാതെ അച്ചടക്കവും മോട്ടിവേഷനും . ഇതൊന്നുമില്ലെങ്കിൽ 35, 36 അല്ലെങ്കിൽ 40 വയസുള്ളപ്പോൾ കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാവില്ല ” റോണോ കൂട്ടിച്ചേർത്തു. സാംപ്‌ഡോറിയയ്‌ക്കെതിരായ നേടിയ ഹെഡ്ഡർ ഗോളാണ് ഈ സീസണിലെ പ്രിയപ്പെട്ട ഗോളെന്നും റോണോ പറഞ്ഞു. എന്റെ കരിയറിലെ ഏറ്റവും മികച്ച ഹെഡ്ഡർ ഗോളവും ഇതാണെന്നതിൽ സംശയമില്ല.

യുവന്റസ് ഫോർവേഡ് ക്രിസ്റ്റിയാന ഗിരേലിക്ക് മികച്ച വനിതാ താരത്തിനുള്ള അവാർഡ് ലഭിച്ചു.അറ്റലാന്റയുടെ ഗിയാൻ പിയേറോ ഗാസ്പെരിനി ഈ വർഷത്തെ പരിശീലകനുള്ള സമ്മാനം സ്വന്തമാക്കി.തുടർച്ചയായ രണ്ടാം സീസണിൽ സെരി എയിൽ മൂന്നാം സ്ഥാനത്തെത്തിയ അറ്റലാന്റ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലും എത്തി. 2020 ലെ സിരി എയിലെ ടീമിൽ റൊണാൾഡോയെ ഉൾപ്പെട്ടു , ടീം : ജിയാൻലുയിഗി ഡോണറമ്മ; റോബിൻ ഗോസെൻസ്, സ്റ്റെഫാൻ ഡി വ്രിജ്, ലെനാർഡോ ബോണൂസി, തിയോ ഹെർണാണ്ടസ്; ലൂയിസ് ആൽബർട്ടോ, നിക്കോളോ ബറെല്ല, പാപ്പു ഗോമെസ്; പോളോ ഡൈബാല, സിറോ ഇമ്മൊബൈൽ, റൊണാൾഡോ.